#GauriKrishna | ചില സമയത്ത് കല്യാണം കഴിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട് - ഗൗരി കൃഷ്ണ

#GauriKrishna | ചില സമയത്ത് കല്യാണം കഴിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട് - ഗൗരി കൃഷ്ണ
2024-07-18T17:08:00 | By VIPIN P V

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം ഗൗരി പങ്കിടാറുണ്ട്.

വീഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകളിലും താരം പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഭര്‍ത്താവ് മനോജും ഗൗരിക്കൊപ്പമുണ്ട്. കുറേനാളായി ഇത്തരത്തിലൊരു വീഡിയോ ചെയ്യാനായി പ്ലാന്‍ ചെയ്തിരുന്നു. ഇപ്പോഴാണ് അതിനൊരു സാഹചര്യം ഒത്തുവന്നതെന്ന മുഖവുരയോടെയാണ് ഗൗരി സംസാരിച്ച് തുടങ്ങിയത്.

വഴക്കുണ്ടാക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ഒന്നിച്ച് സമയം ചെലവഴിക്കാനാവാതെ വരുമ്പോഴാണ് ഞാന്‍ വഴക്കിടുന്നത്.

വഴക്കിടുന്നതിന് പിന്നിലെ കാരണം എന്താണെന്ന് മനസിലാക്കിക്കൂടേയെന്നാണ് ഞാന്‍ ചോദിക്കാറുള്ളത് എന്നായിരുന്നു മനോജിന്റെ മറുപടി. ചേട്ടനങ്ങനെ വഴക്കിടാറില്ല.

ഞാനങ്ങനെ ഒറ്റയ്ക്ക് പോയി എന്‍ജോയ് ചെയ്യുന്നതല്ലല്ലോ, ജോലി ചെയ്യുകയല്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇപ്പോള്‍ ഇത് പറഞ്ഞ് അധികം വഴക്കില്ല.

വഴക്കിന് ശേഷം ആദ്യം വന്ന് സംസാരിക്കുന്നത് ചേട്ടനാണ്. വഴക്കുണ്ടാക്കി കഴിഞ്ഞാല്‍ അങ്ങോട്ട് പോയി സംസാരിക്കുന്ന ശീലം എനിക്കില്ല. മനോജേട്ടനാണെങ്കില്‍ അങ്ങനെയൊരു വഴക്കേ നടന്നിട്ടില്ലാത്ത മട്ടില്‍ വന്ന് സംസാരിക്കും.

ഒന്നിച്ചുള്ളൊരു പ്രൊജക്ട് ഇപ്പോള്‍ ഞങ്ങളുടെ പ്ലാനില്‍ ഇല്ല. വഴക്കുണ്ടാക്കാതെ മുന്നോട്ട് പോവുകയെന്നതേ ഇപ്പോള്‍ നോക്കുന്നുള്ളൂവെന്നും ഗൗരി പറഞ്ഞിരുന്നു.

രണ്ടുപേര്‍ക്കും പേടിയുള്ള കാര്യത്തെക്കുറിച്ചുള്ള ചോദ്യമുണ്ടായിരുന്നു. രാത്രിയില്‍ എന്തെങ്കിലും സൗണ്ട് കേള്‍ക്കുമ്പോള്‍ പേടി തോന്നും. അപ്പോള്‍ ലൈറ്റൊക്കെ ഇട്ട് നോക്കും, അല്ലാതെ പേടിയുള്ള കാര്യമെന്താണെന്നായിരുന്നു ഈ ചോദ്യത്തിന് മനോജ് മറുപടിയേകിയത്.

നമ്മളെന്തൊരു മനുഷ്യരാണല്ലേ, നമുക്കങ്ങനെ ഒന്നിനെയും പേടിയില്ല അല്ലേയെന്നായിരുന്നു ഗൗരിയുടെ കൗണ്ടര്‍. വഴക്കുണ്ടാക്കുന്ന സമയത്ത് കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്നൊക്കെ തോന്നിയിട്ടുണ്ട്.

അത് ഞങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. സീരിയസായിട്ട് ഇതുവരെ അങ്ങനെയൊന്നും തോന്നിയിട്ടില്ല.

ഞങ്ങളില്‍ കൂടുതല്‍ കെയറിംഗ് ഉള്ളത് ഗൗരിക്കാണ്. ഞങ്ങളിലെ ചൈല്‍ഡിഷ് ഗൗരിയാണെന്നും മനോജ് പറഞ്ഞിരുന്നു. ചേട്ടന്‍ പൊതുവെ സീരിയസ് പ്രകൃതക്കാരനാണ് എന്നും ഗൗരി പറയുന്നു.

Content Highlight: $Sometimes #feel #gotten #married #GauriKrishna

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup