#Viral | മഴക്കാലമാണ്, സൂക്ഷിക്കുക; ഷൂവിനുള്ളിൽ നിന്നും പത്തി വിടർത്തി മൂർഖൻ, വീഡിയോ

#Viral  |   മഴക്കാലമാണ്, സൂക്ഷിക്കുക; ഷൂവിനുള്ളിൽ നിന്നും പത്തി വിടർത്തി മൂർഖൻ, വീഡിയോ
Jul 17, 2024 08:23 PM | By ShafnaSherin

(truevisionnews.com)ഴക്കാലമാണ് പാമ്പുകളെ പോലെയുള്ള ജീവികൾ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്കെത്തുന്നത് ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതുപോലെയുള്ള വിവിധ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

അതുപോലെ ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. ഒരു ഷൂവിനുള്ളിൽ പാമ്പ് കയറിക്കൂടിയതും ഷൂ അവിടെ നിന്നും അനക്കിമാറ്റുമ്പോൾ അത് പുറത്തേക്ക് വരുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

https://www.instagram.com/reel/C9Uee8CP7ms/?utm_source=ig_web_copy_link

https://www.instagram.com/reel/C9Uee8CP7ms/?utm_source=ig_web_copy_linkആരും പാമ്പിനെ കണ്ടില്ലായിരുന്നുവെങ്കിൽ വലിയ അപകടം തന്നെ അവിടെ നടന്നേനെ. രാജസ്ഥാൻകാരനും പ്രൊഫഷണൽ പാമ്പുപിടിത്തക്കാരനുമായ നീരജ് പ്രജാപത് (@sarpmitra_neerajprajapat) എന്നയാളാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

ഷൂവിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്നതാണ് വീഡിയോ. ഷൂ റാക്കിൽ സൂക്ഷിച്ചിരുന്ന ഷൂവിലേക്ക് പാമ്പിനെ പിടിക്കുന്നതിന് വേണ്ടി സ്റ്റിക്ക് ഇടുന്നത് കാണാം. ഉടൻ തന്നെ അകത്ത് ഒളിച്ചിരുന്ന മൂർഖൻ പുറത്തേക്ക് വരുന്നതും കാണാം.

അത് അതിന്റെ പത്തി വിടർത്തുന്നുമുണ്ട്. ആ ദൃശ്യം കാണുമ്പോൾ തന്നെ ആരും ഭയന്നുപോകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഷൂ ധരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം എന്നും വീഡിയോയുടെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. ഒരാൾ കുറിച്ചിരിക്കുന്നത്, ഇതാ പുതിയൊരു ഭയം കൂടിയുണ്ടായിരിക്കുന്നു, താനിനി സ്ലിപ്പർ മാത്രമേ ധരിക്കൂ എന്നാണ്.

മറ്റൊരു യൂസർ കമന്റ് ചെയ്തിരിക്കുന്നത്, ആദ്യം താൻ കരുതിയത് ഇതൊരു വ്യാജ വീഡിയോ ആയിരിക്കും എന്നാണ്. എന്നാൽ, പിന്നീടാണ് അതല്ല എന്ന് മനസിലായത് എന്നാണ്.

#rainy #season #beware #Cobra #slits #out #shoe #video

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall