#urvashirautela | നടിയുടെ കുളിമുറി ദൃശ്യം; ഒറിജിനലോ ഡീപ്പ് ഫേക്കോ? അമ്പരന്ന് സോഷ്യല്‍ മീഡിയ

#urvashirautela |  നടിയുടെ കുളിമുറി ദൃശ്യം; ഒറിജിനലോ ഡീപ്പ് ഫേക്കോ? അമ്പരന്ന് സോഷ്യല്‍ മീഡിയ
Jul 17, 2024 05:15 PM | By Athira V

നടി ഉര്‍വശി റൗട്ടേലയുടെ ഒരു വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. നടി ഒരു കുളിമുറിയില്‍ കുളിക്കുന്നതിന് തയ്യാറെടുക്കുന്നതിന്റെ 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.

ഇത് ലീക്കായ യഥാര്‍ത്ഥ വീഡിയോ ആണെന്നാണ് ഒരു വിഭാഗം ആളുകള്‍ അവകാശപ്പെടുന്നത്. അതേസമയം ഇത് എന്തോ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള വീഡിയോ ആയിരിക്കും ഇതാണെന്ന് മറ്റ് ചിലര്‍ പറയുന്നു.

സിങ് സാബ് ദി ഗ്രേറ്റ്, ഗ്രേറ്റ് ഗ്രാന്റ് മസ്തി, ഹേറ്റ് സ്റ്റോറി 4 പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് റൗട്ടേല. ചില ജനപ്രിയ മ്യൂസിക് വീഡിയോകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

ആലിയ ഭട്ട്, കത്രീന കൈഫ്, രശ്മിക മന്ദാന പോലുള്ള നടിമാരുടെ ഡീപ്പ് ഫേക്ക് വീഡിയോകള്‍ വിവാദമായ സഹാചര്യത്തിലാണ് ഈ വീഡിയോ വരുന്നത്. എന്നാല്‍ ഊര്‍വശ്ശി റൗട്ടേലയുടെത് ഡീപ്പ് ഫേക്ക് ആണോ എന്നും വ്യക്തമല്ല.

എന്തായാലും വീഡിയോ എക്‌സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. ഇത് എന്തെങ്കിലും പ്രചാരണ വീഡിയോ ആണെങ്കില്‍, വളരെ മോശമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

നടിയോ ഏതെങ്കിലും പിആര്‍ ടീമോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. യഥാര്‍ത്ഥമെന്ന് തോന്നും വിധത്തില്‍ അത്യാധുനിക എഐ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളുമാണ് ഡീപ്പ് ഫേക്കുകള്‍ എന്നറിയപ്പെടുന്നത്. ഇവ തിരിച്ചറിയുക വലിയ പ്രയാസമാണ്.

#urvashirautela #bathroom #video #spreading #online #real #pr #stunt

Next TV

Related Stories
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup