---
title: "#Viral | 'കണ്ണിന് മുന്നിലൊരാൾ മരിച്ചാലും വീഡിയോ ഷൂട്ട് നിർത്തില്ലേ?', നടുറോഡിൽ ഡാൻസ്, നിലത്തുവീണ് ബൈക്ക് യാത്രികൻ "
english_title: "#someone #dies #front #eyes #stop #shooting #video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/220504/someone-dies-front-eyes-stop-shooting-video"
published_at: "2024-07-16T20:48:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66968f514b987_rr.jpg"
keywords: []
---

# #Viral | 'കണ്ണിന് മുന്നിലൊരാൾ മരിച്ചാലും വീഡിയോ ഷൂട്ട് നിർത്തില്ലേ?', നടുറോഡിൽ ഡാൻസ്, നിലത്തുവീണ് ബൈക്ക് യാത്രികൻ 

> **Lead Summary:** **യാ**തൊരു പരിസരബോധമോ, ചുറ്റുപാടുകളെ കുറിച്ചുള്ള ശ്രദ്ധയോ ഇല്ലാതെ വീഡിയോയും ഫോട്ടോയും ഒക്കെ പകർത്തുന്നവരുണ്ട്.

## Article Content

**യാ**തൊരു പരിസരബോധമോ, ചുറ്റുപാടുകളെ കുറിച്ചുള്ള ശ്രദ്ധയോ ഇല്ലാതെ വീഡിയോയും ഫോട്ടോയും ഒക്കെ പകർത്തുന്നവരുണ്ട്.

ഇത് മറ്റുള്ളവർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അത് തെളിയിക്കുന്ന അനേകം സംഭവങ്ങൾ നാം കണ്ടിട്ടുണ്ടാകും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

Ghar Ke Kalesh എന്ന പേജാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു ചെറിയ റോഡിൽ വച്ച് വീഡിയോ ഷൂട്ട് ചെയ്യുന്ന ഒരു പെൺകുട്ടിയെയാണ്.

ഇടുങ്ങിയ ആ റോഡിലൂടെ ആളുകൾ നടന്നു പോകുന്നുണ്ട്. ഒപ്പം ചില വാഹനങ്ങളും വരുന്നുണ്ട്. അവിടെ വച്ചാണ് പെൺകുട്ടി റീലിന് വേണ്ടി ഡാൻസ് ചെയ്യുന്നത്. പെൺകുട്ടി തന്റെ ഡാൻസ് തുടരുന്നതിനിടെ അങ്ങോട്ട് രണ്ട് ബൈക്കുകൾ‌ വരുന്നതാണ് കാണുന്നത്.

ഒരു ബൈക്കിൽ ഒരു യുവാവും മറ്റൊരു ബൈക്കിൽ ഒരു യുവാവും കുട്ടിയുമാണുള്ളത്. ബൈക്കിലുള്ളവർ അടുത്തെത്തുമ്പോൾ പെൺകുട്ടി ഡാൻസ് നിർത്തി മാറിനിൽക്കും എന്നായിരിക്കണം കരുതിയത്.

എന്നാൽ, പെൺകുട്ടി ഡാൻസ് നിർത്തിയതുമില്ല, അവിടെ നിന്നും മാറിപ്പോയതുമില്ല. അതോടെ ബൈക്ക് രണ്ടും പെൺകുട്ടിയുടെ തൊട്ടുപിന്നിൽ വന്ന് നിൽക്കുകയാണ്.

അതിനിടയിൽ ബാലൻസുപോയ യുവാവ് ബൈക്കിൽ നിന്നും വീഴുന്നതും വീഡിയോയിൽ കാണാവുന്നതാണ്. എന്നാൽ, അതിശയിപ്പിക്കുന്ന കാര്യം ഇതൊന്നുമല്ല. യുവാവ് ബൈക്കിൽ നിന്നും വീണിട്ടും പെൺകുട്ടി ഡാൻസ് ചെയ്യുന്നത് നിർത്താൻ തയ്യാറായില്ല.

അവൾ ഡാൻസ് തുടരുന്നത് വീഡിയോയിൽ കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. നിരവധിപ്പേരാണ് വീ‍ഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

കണ്ണിനു മുന്നിൽ ഒരാൾ മരിച്ചാൽ പോലും വീഡിയോ ഷൂട്ട് ചെയ്യുന്നത് നിർത്തില്ല എന്നാണ് ഒരാൾ കമന്റ് നൽകിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/220504/someone-dies-front-eyes-stop-shooting-video)