---
title: "സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്; വിനീത് ശ്രീനിവാസന്‍"
english_title: "Has fallen asleep watching his own movie; Vineeth Sreenivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/22046/has-fallen-asleep-watching-his-own-movie-vineeth-sreenivasan"
published_at: "2022-01-21T20:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eac9c2bb288_VINEETH.jpg"
keywords: []
---

# സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്; വിനീത് ശ്രീനിവാസന്‍

> **Lead Summary:** ഗായകനായി എത്തി പിന്നീട് അഭിനയത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ മുമ്പ് താന്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

## Article Content

ഗായകനായി എത്തി പിന്നീട് അഭിനയത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോഴിതാ മുമ്പ് താന്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍.

സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ? എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയായി താന്‍ അഭിനയിച്ച ചിത്രം കണ്ട് ഉറങ്ങിപ്പോയെന്നും എന്നാല്‍ ഏത് സിനിമയാണെന്ന് പറയില്ലെന്നും വിനീത് പറഞ്ഞു.

ഇഷ്ടപ്പെടാത്ത സിനിമ നല്ലതാണെന്ന് പറയില്ലെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെ പറ്റി ഒന്നും മിണ്ടില്ലെന്നും വിനീത് പറഞ്ഞു.

ചതി പാടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. കാത്തിരിപ്പിനൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.

പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി പോസിറ്റീവായ റിവ്യൂകളാണ് പുറത്ത് വരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/22046/has-fallen-asleep-watching-his-own-movie-vineeth-sreenivasan)