(movimax.in)കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. വ്യക്തികളുടെ സ്വകാര്യതെ ഹനിക്കുന്ന വിവരങ്ങൾ മാറ്റി വെക്കാം. അതിനർത്ഥം റിപ്പോർട്ട് പുറത്ത് വിടേണ്ട എന്നല്ല.
ആർടിഐ നിയമപ്രകാരം വിലക്കപ്പെടുന്ന വിവരങ്ങൾ ഒഴികെ മറ്റൊന്നും മറച്ച് വെക്കാൻ സർക്കാരിന് അധികാരമില്ലെന്നും വിവരാകാശ കമ്മീഷൻ വ്യക്തമാക്കി. ഉത്തരവിനെ സിനിമാ രംഗത്തെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി സ്വാഗതം ചെയ്തു.
സിനിമാ രംഗത്തെ സ്ത്രീ സമത്വത്തിന് വേണ്ടി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ച ശുപാർശകൾക്കെതിരെ സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശിപ്പോൾ. സ്ത്രീകൾക്കും പുരുഷൻമാർക്കും സിനിമാ രംഗത്ത് തുല്യ പ്രതിഫലം സാധ്യമല്ലെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
നാട മുറിക്കാൻ ഇപ്പോൾ ഓരോയിടത്തും പോകുന്ന ഹണി റോസുണ്ടല്ലോ.ഹണി റോസിന് കിട്ടുന്ന പ്രതിഫലം പ്രേമലു എന്ന് പടത്തിൽ കോടികളുണ്ടാക്കിയ പയ്യന് കിട്ടുമോ. കിട്ടില്ല. കാരണം ആളുകൾക്ക് ഹണി റോസിനെയാണ് ഇഷ്ടം.
കാരണം ഹണി റോസ് വന്നാൽ പതിനായിരം പേർ കൂടും. അതുകൊണ്ട് ഹണി റോസ് പറയുന്ന സൗകര്യങ്ങൾ കൊടുക്കും. അവിടെ തുല്യത വേണമെന്ന് പുരുഷൻമാർക്ക് വാദിക്കാൻ പറ്റുമോ.
മഞ്ജു വാര്യർ വാങ്ങുന്ന പ്രതിഫലം സിനിമയിൽ ചെറിയ വേഷം ചെയ്യുന്ന കാമാക്ഷിക്ക് കിട്ടുമോ.കാമാക്ഷിക്കും മഞ്ജു വാര്യർക്കും ഒരേ പ്രതിഫലം നൽകണമെന്ന് പറയാൻ പറ്റുമോ.
നയൻതാരയുടെ പ്രതിഫലം അവരുടെ കൂടെ അഭിനയിക്കുന്ന പല നായകൻമാരേക്കാൾ കൂടുതൽ അല്ലേ. എന്താണ് യാഥാർത്ഥ്യ ബോധത്തോടെ ഇത്തരം കാര്യങ്ങളെ കാണാത്തതെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
സിനിമാ മേഖലയിലെ സ്ത്രീകളെ പ്രത്യക്ഷമായോ പരോക്ഷമായോ ഫാൻ ക്ലബുകൾ മുഖേനയോ ഏതെങ്കിലും മാധ്യമത്തിലൂടെയോ ശല്യപ്പെടുത്തരുത് എന്ന നിർദ്ദേശത്തിനെതിരെയും ശാന്തിവിള ദിനേശ് സംസാരിച്ചു . ഒരു മന്ദബുദ്ധി ചെറുക്കൻ. അവന്റെ പേര് പോലും ഉപയോഗിക്കുന്നില്ല.
നിരന്തരമായി ഇങ്ങനെയൊരു ചെറുക്കൻ യൂട്യൂബ് വഴി ശല്യപ്പെടുത്തുന്നുണ്ട്. ഇത്രയും കാലത്തിനിടയിൽ ഒരു പെറ്റിക്കേസെങ്കിലും അവന്റെ പേരിൽ എടുത്തോ. നൊട്ടോറിയസ് ക്രിമിനലാണെന്നേ ഞാൻ ഈ ചെറുക്കനെ പറ സമാകാലിക സംഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്.
സൂപ്പർതാരങ്ങളെ വിമർശിച്ച് സംസാരിക്കാനും ഇദ്ദേഹം മടിക്കാറില്ല. ഇത് പലപ്പോഴും വിവാദമായിട്ടുമുണ്ട്.
#guy #paid #Honey #Rose #going #cut #bread #Shouldn #there #equality #Shanthivila #Dinesh