---
title: "#viral | വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി, സംഭവം വിവാഹദിനത്തിന് തൊട്ടുമുമ്പ്"
english_title: "#bride's #mother #groom's #father #eloped #incident #happened #just #before #wedding #day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/220430/brides-mother-grooms-father-eloped-incident-happened-just-before-wedding-day"
published_at: "2024-07-16T14:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66963de4d91d9_love.jpg"
keywords: []
---

# #viral | വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി, സംഭവം വിവാഹദിനത്തിന് തൊട്ടുമുമ്പ്

> **Lead Summary:** ** ** പ്രണയത്തിന് കണ്ണും കാതുമൊന്നുമില്ല എന്ന് പറയാറുണ്ട്. അതുപോലെ തന്നെ അത് ചിലപ്പോൾ സാഹചര്യങ്ങളെയും പരി​ഗണിക്കാറില്ല എന്ന് പറയാം.

## Article Content

** ** പ്രണയത്തിന് കണ്ണും കാതുമൊന്നുമില്ല എന്ന് പറയാറുണ്ട്. അതുപോലെ തന്നെ അത് ചിലപ്പോൾ സാഹചര്യങ്ങളെയും പരി​ഗണിക്കാറില്ല എന്ന് പറയാം.

അതുപോലെ ഒരു സംഭവമാണ് ഉത്തർ പ്രദേശിലെ ഒരു സ്ഥലത്ത് നടന്നിരിക്കുന്നത്. മക്കളുടെ വിവാഹദിനത്തിന് തൊട്ടുമുമ്പ് വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി.

കാസ്ഗഞ്ച് ജില്ലയിലെ ഗഞ്ച് ദുന്ദ്വാര മേഖലയിലാണ് സംഭവം. ഇവിടെയുള്ള പപ്പുവിന്റെ വീട്ടിൽ മിക്കവാറും വരന്റെ പിതാവായ ഷക്കീൽ വന്നിരുന്നു. എന്നാൽ, വിവാഹത്തീയതി അടുത്തപ്പോൾ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഷക്കീൽ പപ്പുവിന്റെ ഭാര്യയുമായി ഒളിച്ചോടുകയായിരുന്നു.

പപ്പു ഷക്കീലിനെതരെ കേസും കൊടുത്തി ട്ടുണ്ട്. പപ്പു ആരോപിക്കുന്നത് ഷക്കീൽ തന്റെ ഭാര്യയെ മയക്കിയെടുത്തു എന്നാണ്. തട്ടിക്കൊണ്ടുപോകലിനാണ് ഷക്കീലിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഷക്കീലിന് 10 മക്കളും പപ്പുവിനും ഒളിച്ചോടിപ്പോയ ഭാര്യയ്ക്കും 6 കുട്ടികളുമുണ്ട്.

പപ്പുവിന്റെ പരാതിയിൽ പൊലീസ് ഇരുവരെയും അന്വേഷിച്ച് വരികയാണ്. ഷക്കീലിന്റെ മകനുമായി തന്റെ മകളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു.

അതുകാരണം മിക്കവാറും ഷക്കീൽ തന്റെ വീട്ടിൽ വരാറുണ്ടായിരുന്നു. അങ്ങനെയാണ് അയാൾ തന്റെ ഭാര്യയെ പറഞ്ഞു മയക്കിയെടുത്തതും ഒളിച്ചോടിയതും എന്ന് പപ്പു ആരോപിക്കുന്നു. താന ഗഞ്ച് ദുന്ദ്വാരയിൽ നിന്നും കേസ് റിപ്പോർട്ട് ചെയ്തുവെന്ന് സിഒ വിജയ് കുമാർ റാണ പറഞ്ഞു.

ജൂൺ എട്ടിനാണ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പപ്പു പൊലീസിനെ വിവരമറിയിച്ചത്. ഗണേഷ്പൂരിൽ നിന്നുള്ള ഷക്കീൽ തൻ്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജൂലൈ 11 -ന് പപ്പു മറ്റൊരു പരാതി കൂടി നൽകിയെന്നും പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/220430/brides-mother-grooms-father-eloped-incident-happened-just-before-wedding-day)