#SuryaIshan | അച്ചാർ കച്ചവടം വരെ ചെയ്തിട്ടുണ്ട്; എന്നാൽ അവിടെയും വിജയിച്ചില്ല : സൂര്യ ഇഷാൻ

 #SuryaIshan | അച്ചാർ കച്ചവടം വരെ ചെയ്തിട്ടുണ്ട്; എന്നാൽ അവിടെയും വിജയിച്ചില്ല : സൂര്യ ഇഷാൻ
2024-07-16T14:48:00 | By Adithya N P

(moviemax.in)ലയാളം ടിവി ചാനലുകളിലൂടെ പ്രേക്ഷകർക്ക് നേരത്തെ സുപരിചിതയായ താരമാണ് സൂര്യ ഇഷാൻ. മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് സൂര്യ.

കേരളത്തിൽ ഒരുപാട് ചർച്ചാ വിഷയമായിരുന്ന വിവാഹമായിരുന്നു സൂര്യയുടേയും ഇഷാന്റേയും. കാരണം അത്തരത്തിൽ ട്രാൻസ് വ്യക്തികൾ വിവാഹിതരാവുന്ന കാഴ്ച മലയാളികൾക്ക് അത്രക്കും പരിചിതമല്ലായിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റ് രം​ഗത്ത് സൂര്യ ഇഷാൻ എന്നതൊരു ലേബലാണ്. നിരവധി സെലിബ്രിറ്റികളും സൂര്യയുടെ മേക്കപ്പ് ചെയ്യാൻ വരാറുണ്ട്. മംമ്തയുടെ മേക്കപ്പ് ചെയ്യുന്നത് കൂടുതലും സൂര്യ തന്നെയാണ്.

മംമ്തക്കൊപ്പമുള്ള അത്തരം വീഡിയോകൾ സ്ഥിരമായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സൂര്യ അപ്ലോഡ് ചെയ്യാറുണ്ട്. ഒരു ട്രാൻസ് വ്യക്തി എന്നതിലുപരി സ്ത്രീ ശരീരത്തിലേക്കുള്ള സൂര്യയുടെ യാത്ര അത്ര ഈസിയായിരുന്നില്ല.

സൂര്യ കൈരളിയോട് പറയുന്നു. "കഷ്ടപ്പാടുകൾ ഉണ്ടായെങ്കിൽ പോലും വളരെ ഈസിയായി മുന്നോട്ട് വന്നയാളാണ് ഞാൻ. പ്രതിസന്ധികളെ കുറിച്ച് നോക്കിയാൽ അതിപ്പോൾ ഏതൊരു ജോലിയിൽ ആണെങ്കിലും നമുക്ക് പലതരം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.

എന്നെ സംബന്ധിച്ചിടത്തോളം ഞാൻ മേക്കപ്പിൽ സക്സസ് ആയ ആളാണ്. ഇത് എന്നല്ല ഏതൊരു മേഖലയിൽ ചെന്നാലും നാലുകാലിൽ വീഴണം എന്നാണ് എന്റെ ആഗ്രഹം.

ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. ഒരു ട്രാൻസ് പേഴ്സൺ എന്ന നിലയിലും ഒരു മനുഷ്യൻ എന്ന നിലയിൽ പലയിടത്തുനിന്നും പലതും നേരിടേണ്ടി വന്നിരുന്നു."

"മിമിക്രി ചെയ്യുന്ന സമയത്തു 101 ശതമാനവും ആ രം​ഗത്തെ വളർച്ചക്ക് വേണ്ടി ഞാൻ അധ്വാനിച്ചിട്ടുണ്ട്. പിന്നീട് ചാനലിൽ കയറിയപ്പോൾ ഇന്നത്തെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളുടെയും ഒപ്പം സ്റ്റേജ് പെർഫോം ചെയ്യാനും വിദേശ രാജ്യങ്ങളിലെ പല വേദികളിൽ അവർക്കൊപ്പം പങ്കെടുക്കുവാനും എനിക്ക് സാധിച്ചു.

വിവാഹ ശേഷവും ഞാൻ സ്റ്റേജ് പെർഫോമൻസ് ചെയ്തിരുന്നു. അതുകഴിഞ്ഞിട്ട് എറണാകുളത്തു വന്നപ്പോൾ അച്ചാറ് കച്ചവടം ചെയ്തിട്ടുണ്ട്."

"അത്യാവശ്യം കുക്ക് ചെയ്യുന്നതുകൊണ്ടു തന്നെ എനിക്ക് അത് ചെയ്യാൻ ഈസി ആയിരുന്നു. ആ മേഖലയിൽ ഞാൻ ഏറ്റവും അറിയപ്പെടുന്ന ഒരാൾ ആയി മാറി.

വിദേശരാജ്യങ്ങൾ വരെ ഡെലിവറി ചെയ്തിരുന്നു. എന്നാൽ കോവിഡ് കാലത്തു അതിന്റെ പ്രവർത്തനം നിലച്ചു.ഇനിയെന്ത് എന്ന ചോദ്യത്തിൽ നിൽക്കുമ്പോഴാണ് രഞ്ജുമ്മ ഒരു അവസരം പോലെ എനിക്ക് മേക്കപ്പ് എന്ന പ്രൊഫെഷൻ തെരെഞ്ഞെടുക്കാൻ വഴി ഒരുക്കുന്നത്. അങ്ങനെ രഞ്ജുമ്മയുടെ ഒപ്പം പോകാൻ തുടങ്ങി."

"പിന്നെ സ്റ്റേജ് പെർഫോമൻസ് ചെയ്ത്കൊണ്ടിരുന്നപ്പോൾ തന്നെ സ്വന്തമായി മേക്കപ്പ് ചെയ്യാൻ തുടങ്ങി. അങ്ങനെ ഇടക്കിടെ മേക്കപ്പ് അസിസ്റ്റ് ചെയ്യാൻ പോകുവാൻ തുടങ്ങി.

സ്‌കൂൾ മേക്കപ്പും ഡാൻസും എല്ലാം ചെയ്ത് തുടങ്ങി. അവിടെ നിന്നും വീടിന്റെ അടുത്തുള്ള ഒരു കുട്ടിയുടെ കല്യാണത്തിന് ഒരുക്കിയതാണ് ജീവിതത്തിൽ ആദ്യമായി ചെയ്ത ബ്രൈഡൽ.

അതിന് കാശൊന്നും വാങ്ങിയില്ല." "പിന്നെ ചെയ്യുന്നത് കൂട്ടുകാരന്റെ അനുജത്തിയുടെ വിവാഹത്തിനാണ്. അന്നൊന്നും ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല.

ഇതായിരുന്നു എന്റെ ആദ്യകാലത്ത് വെഡിങ് മേക്കപ്പ് എന്ന് പറയുന്നത്. പ്രൊഫെഷണൽ ആയി ചെയ്തു തുടങ്ങുന്നത് രഞ്ജുമ്മയുടെ ഒപ്പമായിരുന്നു. പ്രൊഫെഷണൽ ആയി ചെയ്യാൻ തുടങ്ങിയപ്പോഴാണ് ടെൻഷൻ വന്നു തുടങ്ങുന്നത്.

ശരിക്കും പറഞ്ഞാൽ കോൺഫിഡൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ അമ്മ കൂടെ ഉണ്ടെന്ന ധൈര്യം ഉണ്ടായിരുന്നു. ഒപ്പം ഇക്കയും. അങ്ങനെയാണ് ഇവിടം വരെ എത്തിയത്." ഇപ്പോൾ ഈ രം​ഗത്ത് ശക്തമായി പ്രവർത്തിക്കുന്ന ആർട്ടിസ്റ്റാണ് സൂര്യ ഇഷാൻ.

Content Highlight: #even #done #pickle #business #But #there #success either #Surya #Ishan

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup