#viral | പശുവാണെന്ന് കരുതി പത്ത് കിലോയുടെ സ്വർണ ചെയിൻ സമ്മാനിച്ചത് എരുമയ്ക്ക്; വീഡിയോ വൈറല്‍

#viral | പശുവാണെന്ന് കരുതി പത്ത് കിലോയുടെ സ്വർണ ചെയിൻ സമ്മാനിച്ചത് എരുമയ്ക്ക്; വീഡിയോ വൈറല്‍
Jul 16, 2024 02:28 PM | By Susmitha Surendran

(moviemax.in)  സമൂഹ മാധ്യമത്തില്‍ വൈറലാവുകയും കാഴ്ചക്കാർക്ക് ഇടയിൽ ചിരി പടർത്തുകയും ചെയ്യുന്ന നിരവധി വീഡിയോകളാണ് ഓരോ ദിവസവും വിവിധ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

എന്നാൽ ഇത്തരത്തിൽ ഒന്ന് ഇതാദ്യമായിരിക്കും. ഒരു മനുഷ്യൻ പശുവാണെന്ന് കരുതി എരുമയ്ക്ക് 10 കിലോ വരുന്ന സ്വർണ ചെയിൻ സമ്മാനിക്കുന്നതിന്‍റെ വീഡിയോയാണിത്.

വീഡിയോയുടെ അടിക്കുറിപ്പാണ് ഈ വീഡിയോയെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാക്കാൻ കാരണമായത്. വീഡിയോ ദൃശ്യങ്ങളിൽ സ്വർണ ചെയിൻ സമ്മാനിക്കുന്നത് ഒരു എരുമയ്ക്ക് ആണെങ്കിലും ക്യാപ്ഷനിൽ പറയുന്നത് തന്‍റെ പശുവിന് പത്ത് കിലോയുടെ സ്വർണ്ണ ചെയിൻ സമ്മാനിച്ചു എന്നാണ്.

വീഡിയോയിൽ ഒരു മനുഷ്യൻ തന്‍റെ പ്രിയപ്പെട്ട മൃഗത്തിനായി വാങ്ങിയ 10 കിലോ തൂക്കമുള്ള സ്വർണ്ണത്തിന്‍റെ ചെയിൻ അതിനെ അണിയിക്കുന്ന ദൃശ്യങ്ങളാണുള്ളത്.

ഒരു സഹായിയെയും വീഡിയോയിൽ കാണാം. ഇരുവരും ചേർന്ന് ഒരു എരുമയെയാണ് ആഭരണം അണിയിക്കുന്നത്. അതിൽ അസ്വഭാവികമായി ഒന്നുമില്ല.

https://www.instagram.com/king_creator787/?utm_source=ig_embed&ig_rid=c81e4c14-e648-42c8-9034-7c734c841c20

പക്ഷേ, വീഡിയോയുടെ ക്യാപ്ഷൻ കൂടിച്ചേരുമ്പോഴാണ് വീഡിയോ കാഴ്ചക്കാരിൽ ചിരി പടർത്തിയത്. പശുവിനുള്ള 10 കിലോയുടെ സ്വർണ ചെയിൻ എന്നായിരുന്നു ക്യാപ്ഷൻ.

എരുമയ്ക്ക് പകരം പശു എന്ന വാക്ക് ഉപയോഗിച്ചതാണ് ഈ വീഡിയോ വൈറലാകാൻ കാരണമായത്. ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടും ഉപയോക്താവ് ഏതായാലും തെറ്റ് തിരുത്തിയിട്ടില്ല.

ഇത് എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന കാര്യം വ്യക്തമല്ല. സമാനമായ മറ്റൊരു സംഭവം 2021 -ൽ ഉത്തര കന്നഡ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

ശ്രീകാന്ത് ഹെഗ്‌ഡെ എന്ന വ്യക്തി പശുക്കിടാവിന്‍റെ കഴുത്തിൽ 20 ഗ്രാം തൂക്കമുള്ള സ്വർണ്ണ ചെയിൻ കെട്ടി. ഒരു മതപരമായ ചടങ്ങിനിടെയാണ് അവർ അത് ചെയ്തത്.

എന്നാൽ, ഏതാനും മിനിറ്റുകൾക്ക് ശേഷം ആ സ്വര്‍ണ്ണ ചെയിന്‍ അപ്രത്യക്ഷമായി. വീട്ടുകാർ ചെയിൻ തിരയാൻ തുടങ്ങിയെങ്കിലും പിന്നീടാണ് മനസ്സിലായത് ആ സമയം കൊണ്ട് പശു തന്നെ സ്വര്‍ണ്ണ ചെയിന്‍ വിഴുങ്ങിയിരുന്നെന്ന്.

#gold #chain #ten #kilos #presented #buffalo #thinking #cow #video #viral

Next TV

Related Stories
#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Nov 27, 2024 12:53 PM

#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഈ സമയം അവിടെ അനുഭവപ്പെട്ടത് അതിരൂക്ഷമായ ദുര്‍ഗന്ധമായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍...

Read More >>
#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

Nov 19, 2024 10:29 PM

#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

അതിന്റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ‌, ഇങ്ങനെ ഒരു ഡാൻസ് ഒരു വിവാഹവീട്ടിലും ഒരു വീഡിയോയിലും നമ്മൾ...

Read More >>
#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

Nov 18, 2024 01:00 PM

#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

'ഡോക്ടർ തന്നെ പറ്റിക്കുകയാണ് എന്നാണ് സത്യമായിട്ടും ഞാൻ ആദ്യം കരുതിയത്' എന്നാണ് കാറ്റലിൻ...

Read More >>
#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

Nov 12, 2024 01:06 PM

#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

പൂജക്ക് ശേഷം ആരതിയുമായി പോകുന്ന സമയത്ത് ടൊവിനോ കൈ കാണിക്കുകയും എന്നാല്‍ ടൊവിനോക്ക് നേരെ പൂജാരി ആരതി കാണിക്കാതെ പോവുകയും...

Read More >>
#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

Oct 25, 2024 06:47 AM

#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

തന്റെ വിവാഹാലോചനയ്ക്കിടെയുണ്ടായ ദുരനുഭവം സാമൂഹികമാധ്യമമായ ത്രെഡ്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് സ്വാതി കൊകാടെ എന്ന...

Read More >>
#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

Oct 23, 2024 04:59 PM

#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ വധുക്കളെല്ലാവരും അറിഞ്ഞോ അറിയാതെയോ കണ്ണ് നിറഞ്ഞ് വൈകാരികമായ അന്തരീക്ഷം...

Read More >>
Top Stories










News Roundup