#sarfira | രണ്ട് സമൂസയും ചായയും ഫ്രീയായി തരാം, ഒന്ന് വന്ന് സിനിമ കാണഡേയ്‌; 'സര്‍ഫിര' കാണാന്‍ അഭ്യര്‍ഥിച്ച് നിര്‍മ്മാതാക്കള്‍!

#sarfira | രണ്ട് സമൂസയും ചായയും ഫ്രീയായി തരാം, ഒന്ന് വന്ന് സിനിമ കാണഡേയ്‌;  'സര്‍ഫിര' കാണാന്‍ അഭ്യര്‍ഥിച്ച് നിര്‍മ്മാതാക്കള്‍!
Jul 16, 2024 11:42 AM | By Susmitha Surendran

(moviemax.in)  അക്ഷയ് കുമാര്‍ ചിത്രം ‘സര്‍ഫിര’യ്ക്ക് ആളുകള്‍ കയറാതായതോടെ സമൂസയും ചായയും ഫ്രീ തരാമെന്ന് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍.

സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ 11.85 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ഓരോ ദിവസം കഴിയുന്നതോടെ സര്‍ഫിര കാണാന്‍ ആളുകള്‍ എത്താതായതോടെയാണ് നിര്‍മ്മാതാക്കള്‍ പുതിയ പ്രഖ്യാപനവുമായി എത്തിയത്.

100 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ചിത്രം പെട്ടെന്ന് തന്നെ തിയേറ്ററില്‍ നിന്നും മാറിപ്പോവാതിരിക്കാനാണ് പുതിയ ഓഫര്‍ എത്തിയിരിക്കുന്നത്.

മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ ഐനോക്‌സ് മൂവീസിന്റെ ഒഫീഷ്യല്‍ എക്‌സ് പേജിലാണ് രണ്ട് സമൂസയും ഒരു ചായയും ‘സര്‍ഫിര കോമ്പോ’ എന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓഫര്‍ ഇത് മാത്രമല്ല ചിത്രത്തിന്റെ ഒരു മെര്‍ച്വന്റെസ് സൗജന്യമായി ലഭിക്കും. സര്‍ഫിരയുടെ ഒരു ലഗേജ് ടാഗാണ് ഫ്രീയായി ലഭിക്കുക. ഓപ്പണിങ് ദിനത്തില്‍ 2 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്സ് ഓഫീസില്‍ നിന്നും നേടാനായിട്ടുള്ളത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മോശം ഓപ്പണിങ് കളക്ഷനാണിത്. സര്‍ഫിരയ്ക്ക് മുമ്പ് തിയേറ്ററിലെത്തിയ ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ വന്‍ പരാജയമായി മാറിയിരുന്നു.

350 കോടി മുതല്‍ മുടക്കില്‍ എത്തിയ ചിത്രം ആദ്യ ദിനം 16 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. 59 കോടി രൂപ മാത്രമാണ് സിനിമയുടെ ആജീവനാന്ത കളക്ഷന്‍. പിന്നാലെ സിനിമയുടെ നിര്‍മ്മാതാവ് കടക്കെണിയില്‍ ആവുകയും ചെയ്തിരുന്നു.

സുധ കൊങ്കരയുടെ തമിഴ് ചിത്രം സൂരറൈ പോട്രിന്റെ റീമേക്ക് ആണ് സര്‍ഫിര. ചിത്രത്തില്‍ പരേഷ് റാവല്‍, രാധിക മദന്‍, സീമ ബിശ്വാസ് എന്നിവര്‍ക്കൊപ്പം അതിഥി താരമായി സൂര്യയും ചിത്രത്തില്‍ എത്തുന്നുണ്ട്. അബണ്ഡന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ്, 2ഡി എന്റര്‍ടെയ്ന്‍മെന്റ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

#Two #samosas #tea #given #free #come #watch #movie #Producers #requested #watch #Sarfira

Next TV

Related Stories
#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി

Nov 23, 2024 10:09 AM

#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി

29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ സൈറ വിരാമമിട്ടത്. എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് സൈറ...

Read More >>
#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി

Nov 22, 2024 04:00 PM

#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി

മോഡലിംഗിലൂടെയാണ് നിക്കി സിനിമയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന അഭിനയ ജീവിതമുണ്ട് നിക്കിയ്ക്ക്. ഇതിനിടെ ഇപ്പോഴിതാ തനിക്ക്...

Read More >>
#arrahman | ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! ബോളിവുഡിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

Nov 21, 2024 10:00 PM

#arrahman | ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! ബോളിവുഡിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

ഇക്കഴിഞ്ഞ ദിവസമാണ് ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം നീണ്ട ബന്ധം പിരിയുന്നതിനെ കുറിച്ച് റഹ്‌മാനും ഭാര്യ സൈറ ബാനുവും...

Read More >>
#ARrahman | വിവാഹമോചനത്തിന് പിന്നിൽ ഇതോ? റഹ്‌മാനും  മോഹിനിയും തമ്മിൽ അവിഹിതം! സത്യങ്ങൾ തുറന്ന് പറഞ്ഞ് അഭിഭാഷക

Nov 21, 2024 12:21 PM

#ARrahman | വിവാഹമോചനത്തിന് പിന്നിൽ ഇതോ? റഹ്‌മാനും മോഹിനിയും തമ്മിൽ അവിഹിതം! സത്യങ്ങൾ തുറന്ന് പറഞ്ഞ് അഭിഭാഷക

സാധാരണ സെലിബ്രിറ്റി വിവാഹമോചനങ്ങളില്‍ മറ്റൊരാളുടെ സാന്നിധ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍...

Read More >>
#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം

Nov 20, 2024 02:31 PM

#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം

എആര്‍ റഹ്മാന്‍റെ മക്കള്‍ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സ്വകാര്യത ആവശ്യപ്പെട്ട്...

Read More >>
#arameen | 'ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' ; മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

Nov 20, 2024 11:22 AM

#arameen | 'ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' ; മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട...

Read More >>
Top Stories










News Roundup