#nehasharma | സെല്‍ഫിയില്‍ 'സെക്‌സ് ടോയ്'; സെറ്റിലുള്ളവര്‍ മാറി നില്‍ക്കാന്‍ തുടങ്ങി; ദുല്‍ഖറിന്റെ നായിക ചെയ്തത്!

#nehasharma | സെല്‍ഫിയില്‍ 'സെക്‌സ് ടോയ്'; സെറ്റിലുള്ളവര്‍ മാറി നില്‍ക്കാന്‍ തുടങ്ങി; ദുല്‍ഖറിന്റെ നായിക ചെയ്തത്!
Jul 16, 2024 11:12 AM | By Athira V

ബോളിവുഡിലെ മുന്‍നിര താരമാണ് നേഹ ശര്‍മ. മലയാളികള്‍ക്കും തെന്നിന്ത്യന്‍ സിനിമയ്ക്കും പരിചിതയാണ് നേഹ. 2017 ല്‍ പുറത്ത് ഇറങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നേഹ ശര്‍മ. മലയാളത്തില്‍ ഒറ്റ ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സോളോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയില്‍ നടിക്ക് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞിരുന്നു. 

നര്‍ത്തകി കൂടിയായ നേഹ തെലുങ്ക് സിനിമയിലൂടെയാണ് സിനിമയില്‍ എത്തുന്നത്. 2007 ല്‍ രാം ചരണിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം . 2010 ല്‍ ആയിരുന്നു ബോളിവുഡ് എന്‍ട്രി.

പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, പഞ്ചാബി സിനിമകളില്‍ നേഹ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലാണ് നേഹ കൂടുതലും സജീവമായത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നേഹ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. 


മുമ്പൊരിക്കല്‍ നേഹയുടെ ഒരു മോര്‍ഫിംഗ് ചിത്രം സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. 2018 ല്‍ ആയിരുന്നു ഈ ചിത്രം പുറത്ത് വന്നത്.

നേഹയുടെ ഒരു സെല്‍ഫിയില്‍ താരത്തിന്റെ പിന്നിലുള്ള ടേബില്‍ ഒരു സെക്‌സ് ടോയ് വച്ചിരിക്കുന്നതായിട്ടായിരുന്നു മോര്‍ഫിംഗ്. ഇതിനെതിരെ നേഹ തന്നെ അക്കാലത്ത് രംഗത്തെത്തിയിരുന്നു. അന്ന് നടന്നത് എന്താണെന്ന് പിന്നീടൊരു അഭിമുഖത്തില്‍ നേഹ തുറന്ന് പറഞ്ഞിരുന്നു.

2018 ആണ് ഈ സംഭവം നടക്കുന്നത്. ഈ സംഭവം തന്നെ പിടിച്ചുലച്ചു. ഇത്തരത്തിലുള്ള മോര്‍ഫിംഗ് അത്ര നല്ലതല്ല. താന്‍ വളരെ ചെറുപ്പമായിരുന്ന സമയത്തായിരുന്നു ഇത്തരത്തിലുളള ചിത്രം പുറത്ത് വരുന്നത്. എന്ത് കൊണ്ട് ഞാന്‍, എന്നോട് എന്തിന് ചെയ്തു. എന്നിങ്ങനെയുള്ള ചിന്ത മനസ്സില്‍ വന്നുവെന്നാണ് നേഹ പറഞ്ഞത്. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

താന്‍ അഭിനയിക്കുന്ന ഷോര്‍ട്ട്ഫിലിമിന്റെ സെറ്റില്‍ എത്തിയപ്പോഴാണ് മോര്‍ഫിംഗ് ചിത്രത്തിനെ കുറിച്ച് അറിയുന്നത്. സെറ്റില്‍ എത്തിയപ്പോള്‍ ആളുകള്‍ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.

എല്ലാവരും വളരെ വിചിത്രമായിട്ടായിരുന്നു പെരുമാറിയത്. പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസിലായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നിയെന്നാണ് നേഹ പറയുന്നത്. ആ സമയത്ത് തനിക്ക് ചിത്രത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. 

ഏറ്റവും ഒടുവില്‍ ഒരാള്‍ വന്ന് വൈറലായ തന്റെ മോര്‍ഫിംഗ് ചിത്രത്തിനെ കുറിച്ച് പറഞ്ഞു തന്നു. പിന്നാലെ ചിത്രവും കണ്ടു. ചിത്രം തന്നെ അക്ഷരംപ്രതി ഞെട്ടിക്കുകയായിരുന്നു. ചെയ്തത് ആരാണെങ്കിലും വളരെ ക്രിയേറ്റീവായിട്ടാണ് ചെയ്തിരിക്കുന്നത്.

തുടക്കത്തില്‍ ഞാന്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ പിന്നീട് ഓക്കെ ആയെന്നും നേഹ പറയുന്നു. കുഴപ്പമില്ലെന്ന് സ്വയം പറഞ്ഞ് മനസ്സിലാക്കി. ആ ചിത്രത്തിന് പിന്നിലുള്ള സത്യം എന്താണെന്ന് അറിയാം. എന്നെ തൃപ്തിപ്പെടുത്താന്‍ എനിക്ക് അത്തരം കാര്യങ്ങള്‍ ആവശ്യമില്ലെന്നും നേഹ പറയുന്നു. 

മേര്‍ഫിംഗ് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ നേഹ പ്രതികരിച്ചിരുന്നു. യഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇതിനെ കുറിച്ച പ്രതികരിച്ചത്. ആളുകള്‍ സ്ത്രീവിരുദ്ധരാകുന്നത് വളരെ സങ്കടകരമാണ്.

ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് നിര്‍ത്തുക... ഇതാണ് യഥാര്‍ത്ഥ ചിത്രം, എന്നായിരുന്നു നേഹയുടെ ട്വീറ്റ്. ക്രൂക്കിലൂടെ ബോളിവുഡിലെത്തിയ നേഹ പിന്നീട് ക്യാ സൂപ്പര്‍ കൂള്‍ ഹേ ഹം, യംല പഗ്ല ദിവാന 2, യങിസ്താന്‍, തന്‍ഹാജി ദ അണ്‍സംഗ് ഹീറോ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

#when #nehasharma #revealed #people #started #keep #distance #because #viral #photo

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall