---
title: "അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ"
english_title: "Ahana did not campaign and did not vote ': Krishnakumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2202/ahana-did-not-campaign-and-did-not-vote-krishnakumar"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60715a3091a3f_KRISHNA KUMAR.jpg"
keywords: []
---

# അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

> **Lead Summary:** കൃഷ്ണകുമാറിന്റെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അച്ഛനും മക്കളും പങ്കുവയ്ക്കുന്ന വിഡിയോകൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കാറുണ്ട്.

## Article Content

കൃഷ്ണകുമാറിന്റെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അച്ഛനും മക്കളും പങ്കുവയ്ക്കുന്ന വിഡിയോകൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കാറുണ്ട്.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയായി കൃഷ്ണകുമാർ എത്തിയപ്പോൾ ഭാര്യയും മക്കളും അദ്ദേഹത്തിന് പ്രചാരണത്തിലും ഭാഗമായിരുന്നു. എന്നാൽ നടിയും മൂത്തമകളുമായ അഹാനയെ അക്കൂട്ടത്തിൽ കണ്ടിരുന്നില്ല. ഇത് ചോദ്യമായതോടെ അദ്ദേഹം തന്നെ മറുപടിയുമായി രംഗത്തെത്തി.ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.ഹന്‍സിക തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വൈറല്‍ ആവുകയും ചെയ്യ്തിരുന്നു .

നേരത്തെ മുൻകൂട്ടി പ്ലാൻ ചെയ്ത യാത്രയിലായിരുന്നു അഹാന. മൂന്നാറിലും മറ്റു വിനോദസ്ഥലങ്ങളിലുമായി ഒരു ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ അവധിക്കാലയാത്രയിലായിരുന്നു അഹാന. മകളുടെ യാത്രാ ചിത്രങ്ങൾ കൃഷ്ണകുമാറും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ സൈബർ ഇടത്തിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകൾ അഹാന പങ്കുവച്ചിരുന്നില്ല. ഇലക്‌ഷനിൽ ജയിച്ചാലും തോറ്റാലും നാടിനു വേണ്ടി നന്മകൾ ചെയ്യാൻ സാധിക്കുമെന്നും അതിനായി കേന്ദ്ര സർക്കാർ കൂടെയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു. നരേന്ദ്രമോദിക്കൊപ്പം ഒരു വേദി പങ്കിടുക വലിയ സ്വപ്നമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2202/ahana-did-not-campaign-and-did-not-vote-krishnakumar)