കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ
Oct 4, 2021 09:49 PM | By Truevision Admin

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്. ‘ചതുർമുഖം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് വ്ളോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പം മഞ്ജു ബൈക്ക് യാത്ര നടത്തിയത്.

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ ചെയ്തു.കൊച്ചിയിലൂടെ താൻ ബൈക്കിൽ യാത്ര ചെയ്തിട്ട് ഏറെ നാളായെന്നും അതുകൊണ്ടു തന്നെ ഈ യാത്ര ഏറെ ആസ്വദിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.

മഞ്ജുവിനെ തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികരും മറ്റും വണ്ടിയുടെ സ്പീഡ് കുറച്ച് താരത്തെ കൈവീശി കാണിച്ചാണ് കടന്നു പോയത്.

മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുർമുഖം’ ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർമുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രമാണ്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.


മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന ‘ചതുർമുഖം’ സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും,സലില്‍.വിയും ചേർന്നാണ്. ആമേൻ, നയൻ, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദൻ. ചിത്രസംയോജകൻ മനോജ്‌ ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂൺ, സൂരരായി പോട്ര്, മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

Manju Warrier riding a bike through Kochi city

Next TV

Related Stories
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

Apr 19, 2024 02:57 PM

#viral | ജനങ്ങൾക്കിടയിലേക്ക് പണം വലിച്ചെറിഞ്ഞ് ദമ്പതികൾ, സംഭവമിങ്ങനെ!

സന്യാസിമാരും അവരുടെ അനുയായികളും ഉൾപ്പെടെയുള്ള ജൈന സമുദായത്തിലെ അംഗങ്ങളുമായി കാലങ്ങളായി ഇടപഴകുന്നവരാണ് ഭണ്ഡാരിയുടെ...

Read More >>
#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

Apr 18, 2024 02:50 PM

#viral |തിരക്കുള്ള ബസില്‍ ബിക്കിനി ധരിച്ച് യുവതി; സീറ്റ് മാറിയിരുന്ന് യാത്രക്കാര്‍

ബിക്കിനി ധരിച്ച യുവതി ബസില്‍ കയറിയതിന് പിന്നാലെ അടുത്തുനില്‍ക്കുകയായിരുന്നു സ്ത്രീ മാറി നില്‍ക്കുന്നത് വീഡിയോയില്‍...

Read More >>
#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

Apr 18, 2024 10:02 AM

#arrest | വിമാനത്താവളത്തിൽ കയറി വീഡിയോ, വൈറലായപ്പോൾ പിടികൂടി സുരക്ഷാ ഉദ്യോ​ഗസ്ഥർ; യു ട്യൂബർ അറസ്റ്റിൽ

ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ വികാസ് ഗൗഡ എയർപോർട്ടിനുള്ളിൽ ആറ് മണിക്കൂറോളം...

Read More >>
Top Stories










News Roundup