---
title: "‘കലകാത്ത’ ഗാനത്തിന് ശേഷം ‘ചെക്കൻ’ എന്ന സിനിമയിൽ മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മയെത്തുന്നു "
english_title: "After the song 'Kalakatha', Nanjiamma arrives with a beautiful tarat song in the movie 'Chekan'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2200/after-the-song-kalakatha-nanjiamma-arrives-with-a-beautiful-tarat-song-in-the-movie-chekan"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/607153aa8b40e_nanjiyamma.jpg"
keywords: []
---

# ‘കലകാത്ത’ ഗാനത്തിന് ശേഷം ‘ചെക്കൻ’ എന്ന സിനിമയിൽ മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മയെത്തുന്നു 

> **Lead Summary:** മലയാള സിനിമാപ്രേക്ഷകർക്ക് മനോഹരമായ മറ്റൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടും. മലയാളികൾ ഏറ്റുപാടിയ ‘അയ്യപ്പനും കോശിയും’ സിനിമയിലെ ‘കലകാത്ത’ ഗാനത്തിന് ശേഷം ‘ചെക്കൻ’ എന്ന സിനിമയിൽ മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്.

## Article Content

മലയാള സിനിമാപ്രേക്ഷകർക്ക് മനോഹരമായ മറ്റൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടും. മലയാളികൾ ഏറ്റുപാടിയ ‘അയ്യപ്പനും കോശിയും’ സിനിമയിലെ ‘കലകാത്ത’ ഗാനത്തിന് ശേഷം ‘ചെക്കൻ’ എന്ന സിനിമയിൽ മനോഹരമായൊരു താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിനിർമിച്ച് ഷാഫി എപ്പിക്കാട് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ചെക്കൻ’ എന്ന ചിത്രത്തിലും ഗായികയും അഭിനേതാവുമായാണ് നഞ്ചിയമ്മ എത്തുന്നത്.

സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹത്തിന്റെ വസതിയിൽ ചെക്കനിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കി. നടൻ വിനോദ് കോവൂർ, സംവിധായകൻ ഷാഫി എപ്പിക്കാട് തുടങ്ങിയവർ പങ്കെടുത്തു. ഭാഷയുടേയും ദേശത്തിന്റേയുമൊക്കെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പ്രേക്ഷക മനസിൽ ഇടംനേടിയ ഗാനങ്ങളാണ് അയ്യപ്പനും കോശിയും സിനിമയിലെ നഞ്ചിയമ്മയുടെത്. അട്ടപ്പാടിയിൽ നിന്നും സിനിമയിലേക്കു എത്തിയ നഞ്ചിയമ്മ ഇപ്പോഴിതാ, വീണ്ടും അഭിനയലോകത്തേക്ക് എത്തുകയാണ്. ​

ഷാ​ഫി​ ​എ​പ്പി​ക്കാ​ട് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചെ​ക്ക​നി​ൽ​ ​അ​ഭി​നേ​താ​വാ​യും​ ​ഗാ​യി​ക​യാ​യും​ ​എ​ത്തു​ന്നു. ഗ​പ്പി,​ ​ചാ​ല​ക്കു​ടി​ക്കാ​ര​ൻ​ ​ച​ങ്ങാ​തി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​സു​പ​രി​ചി​ത​നാ​യ​ ​വി​ഷ്ണു​ ​പു​രു​ഷ​നാ​ണ് ​ചെ​ക്ക​നാ​കു​ന്ന​ത്. വി​ഷ്ണു​വി​ന്റെ​ ​മു​ത്ത​ശ്ശി​യു​ടെ​ ​വേ​ഷ​മാ​ണ് ​ന​ഞ്ചി​യ​മ്മ​യ്ക്ക് ​മു​ഴു​നീ​ള​ ​വേ​ഷ​ത്തി​ലാ​ണ് ​എ​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യി​ ​വ​യ​നാ​ടി​ന്റെ​ ​ദൃ​ശ്യ​ഭം​ഗി​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചെ​ക്ക​നി​ൽ​ ​വി​നോ​ദ് ​കോ​വൂ​ർ,​ ​തെ​സ് ​നി​ഖാ​ൻ,​ ​അ​ബു​ ​സ​ലിം​ ,​ ​സ​ലാം​ ​ക​ൽ​പ്പ​റ്റ,​ ​അ​മ്പി​ളി​ ​തു​ട​ങ്ങി​യ​വ​രും​ ​നി​ര​വ​ധി​ ​നാ​ട​ക​ ​ക​ലാ​കാ​ര​ൻ​മാ​രും​ ​വേ​ഷ​മി​ടു​ന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2200/after-the-song-kalakatha-nanjiamma-arrives-with-a-beautiful-tarat-song-in-the-movie-chekan)