എയ്ഞ്ചൽ മരിയ സിനിമാസിന്റെ ബാനറിൽ രാജീവ് ഷെട്ടി സംവിധായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചിയായെത്തിയ അന്ന രേഷ്മ രാജൻ നായികയാകുന്നു. ബിബിന്‍ ജോര്‍ജ് ആണ് ചിത്രത്തിലെ നായകന് . എസ്. കെ. ലോറൻസ് നിർമിക്കുന്ന ചിത്രത്തില്‍ ആണ് ഇരുവരും ഒന്നിക്കുന്നത്. ജോണി ആന്റണിയും ധർമജനും ചിത്രത്തിൽ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട് . രാജീവ് ഷെട്ടി സ്വതന്ത്ര സംവിധായകനാകുന്നു എന്ന പ്രത്യേകതയും സിനിമക്ക് ഉണ്ട് .
സിനിമയുടെ തിരക്കഥ ചെയ്യ്തിരിക്കുന്നത് സേവ്യര്‍ അലക്സ്, രാജീവ് ഷെട്ടി എന്നിവർ ചേർന്നാണ് . കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍.ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്, തുടങ്ങിയവർക്ക് ഒപ്പം നേപ്പാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം. ഒക്ടോബര്‍ 26ന് സിനിമയുടെ ചിത്രികരണം കൊച്ചിയില്‍ ആരംഭിക്കും . സിനിമയുടെ ടൈറ്റില്‍ ടീസർ സമൂഹമാധ്യമങ്ങളിലൂടെ ഒക്ടോബര്‍ 26ന് തന്നെയാകും പുറത്തു വിടുന്നത്.
Anna Reshma Rajan will play the lead role of Bibin George in the movie Angamaly Diaries