---
title: "'റിപ്പറു'മായി കരിക്ക് നെറ്റ്​ഫ്ലിക്​സിലേക്കും"
english_title: "Karik joins Netflix with 'Ripper'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2199/karik-joins-netflix-with-ripper"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6065a271634be_ripper karikk.jpg"
keywords: []
---

# 'റിപ്പറു'മായി കരിക്ക് നെറ്റ്​ഫ്ലിക്​സിലേക്കും

> **Lead Summary:** യൂട്യൂബിലൂടെ​ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കണ്ടന്‍റ്​ ക്രിയേറ്റർമാരായി മാറിയ കരിക്ക്​ നെറ്റ്​ഫ്ലിക്​സിലും അരങ്ങേറ്റം കുറിക്കുന്നു. തേരാപാര എന്ന വെബ്​ സീരീസായിരുന്നു കരിക്കിനെ ജനപ്രിയമാക്കിയത്​. പിന്നാലെ വിവിധ പേരുകളിൽ പല വെബ്​ സീരീസുകളും​ വിഡിയോ കണ്ടന്‍റുകളും അവർ യൂട്യൂബിൽ റിലീസ്​ ചെയ്​തിരുന്നു.

## Article Content

യൂട്യൂബിലൂടെ​ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കണ്ടന്‍റ്​ ക്രിയേറ്റർമാരായി മാറിയ കരിക്ക്​ നെറ്റ്​ഫ്ലിക്​സിലും അരങ്ങേറ്റം കുറിക്കുന്നു. തേരാപാര എന്ന വെബ്​ സീരീസായിരുന്നു കരിക്കിനെ ജനപ്രിയമാക്കിയത്​. പിന്നാലെ വിവിധ പേരുകളിൽ പല വെബ്​ സീരീസുകളും​ വിഡിയോ കണ്ടന്‍റുകളും അവർ യൂട്യൂബിൽ റിലീസ്​ ചെയ്​തിരുന്നു.

നിരവധി സീരീസുകളിലൂടെ ആരാധകര്‍ക്കിടയില്‍ കരിക്ക് പ്രിയപ്പെട്ടതായി മാറി.ഓരോ കഥാപാത്രങ്ങളെയും ആരാധകര്‍ ഇരു കൈയ്യോടെ സ്വീകരിച്ചു.ഹാസ്യവും ത്രില്ലെറും ഫാമിലി പാക്കുകളുമായാണ് കരിക്ക് എന്നും എത്താറുള്ളത്.

നെറ്റ്ഫ്‌ളിക്‌സില്‍ കരിക്ക് ആദ്യമായി അവതരിപ്പിക്കുന്നത് 'റിപ്പര്‍' എന്ന പേരിലുള്ള സ്‌കെച്ച് വീഡിയോയാണ്. ഏപ്രിൽ മൂന്നാം തീയതി രാവിലെ 11 മണിക്കാണ്​ വിഡിയോ റിലീസ്​ ചെയ്യുക. സമൂഹ മാധ്യമ പേജുകളിലൂടെയാണ്​ കരിക്ക്​ പുതിയ പ്രഖ്യാപനം നടത്തിയത്​.

അനു കെ അനിയന്‍, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരടങ്ങിയ പോസ്റ്ററും അവർ പങ്കുവെച്ചിട്ടുണ്ട്​. ത്രില്ലർ സ്വഭാവത്തിലുള്ള കോമഡി വിഡിയോ ആയിരിക്കും റിപ്പർ എന്നാണ്​ സൂചന. നെറ്റ്​ഫ്ലിക്​സ്​ കൂടാതെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിന്‍റെ ഐജി ടിവിയിലും റിപ്പർ റിലീസ്​ ചെയ്​തേക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/2199/karik-joins-netflix-with-ripper)