#prayagamartin | അവസരം കുറയുന്നതോടെ തുണിയുടെ അളവും കുറയുമെന്ന് വിമര്‍ശനം! വെള്ളത്തില്‍ നിന്നുള്ള ഫോട്ടോയുമായി പ്രയാഗ

 #prayagamartin  | അവസരം കുറയുന്നതോടെ തുണിയുടെ അളവും കുറയുമെന്ന് വിമര്‍ശനം! വെള്ളത്തില്‍ നിന്നുള്ള ഫോട്ടോയുമായി പ്രയാഗ
2024-07-14T12:19:00 | By Adithya N P

(moviemax.in)ളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന് വന്ന നടിയാണ് . ഉണ്ണി മുകുന്ദന്റെ നായികയായി ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന സിനിമയിലൂടെയാണ് പ്രയാഗ നായികയായി അഭിനയിക്കുന്നത്.

നാടന്‍ ലുക്കുള്ള ശാലീന സുന്ദരി എന്ന ഇമേജില്‍ നടി തിളങ്ങി.അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്നും ചെറിയ ചില ഇടവേളകളും നടി എടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും അഭിനയവുമായി സജീവമായി കൊണ്ടിരിക്കുകയാണ് പ്രയാഗ.

ഇടവേളയ്ക്ക് ശേഷമുള്ള പ്രയാഗയുടെ തിരിച്ചുവരവ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു. ആദ്യം തലമുടിയിലൊരു മാറ്റമാണ് നടി കൊണ്ട് വന്നത്.

ഹെയര്‍ കളര്‍ ചെയ്ത് ഞെട്ടിക്കുന്നൊരു ലുക്കിലേക്ക് നടി മാറി. ശരിക്കും ഇത് പ്രയാഗ തന്നെയാണോ എന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത രീതിയിലേക്കും നടി എത്തിയിരുന്നു.

ഒന്നും മനഃപൂര്‍വ്വം അല്ലെന്നും കളര്‍ ചെയ്തപ്പോള്‍ പണി കിട്ടിയതാണെന്നുമായിരുന്നു നടി ഇതിന് വിശദീകരണമായി പറഞ്ഞത്.എന്നാല്‍ പിന്നീടും വേറിട്ട ലുക്കിലെത്തിയും മുടി മുറിച്ചുമൊക്കെ നടി നിരന്തരം വാര്‍ത്തകളില്‍ നിറയുകയാണ്.

ഇതിനിടെ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രയാഗ പങ്കുവെച്ച പുതിയ ഫോട്ടോ വൈറലാവുകയാണ്. ഒരു സ്വീമിംഗ് പൂളില്‍ നിന്നും ബിക്കിനി ധരിച്ച് ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്നൊരു ഫോട്ടോയായിരുന്നു നടി പോസ്റ്റ് ചെയ്തത്.

എന്നാല്‍ ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍ 'വിരിയുന്ന താമര' എന്നായിരുന്നു. ഇതേറ്റ് പിടിച്ചിരിക്കുകയാണ് ആരാധകരും. നൂറുക്കണക്കിന് പേരാണ് പ്രയാഗയുടെ പോസ്റ്റിന് താഴെ രസകരമായിട്ടുള്ളതും നടിയെ പരിഹസിച്ച് കൊണ്ടും എത്തിയിരിക്കുന്നത്.

'വളരെ വിചിത്രമായ താമരയാണെന്ന് തോന്നുന്നു? താമരയായി മാറുന്ന റോസ്, വെള്ളത്തില്‍ ഇങ്ങനെ കിടക്കല്ലേ വേഗം കേറിവാ,' എന്നിങ്ങനെ നടിയുടെ ക്യാപ്ഷനുമായി ബന്ധപ്പെട്ടുള്ള കമന്റുകളാണ് ഭൂരിഭാഗം പേരും ഇട്ടിരിക്കുന്നത്.

എന്നാല്‍ ചിലര്‍ പ്രയാഗയെ കളിയാക്കാനും ഈ അവസരം ഉപയോഗിച്ചിരിക്കുകയാണ്. ചേച്ചി വളരെ ഹോട്ടാണ്, ഈ ചിത്രത്തിന് ഒട്ടും ക്ലിയര്‍ ഇല്ല. വേറെ ചിത്രങ്ങള്‍ ഉണ്ടോ?

എന്നിങ്ങനെ പോവുകയാണ് ചോദ്യങ്ങള്‍. മാത്രമല്ല നടിയെ വിമര്‍ശിച്ച് കൊണ്ടും ചിലര്‍ എത്തിയിരുന്നു. സിനിമയിലേക്കുള്ള അവസരങ്ങള്‍ കുറയുന്നതിന് അനുസരിച്ച് ഇതുപോലെ തുണിയുടെ അളവ് കുറച്ചുളള ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വിട്ട് കൊണ്ടിരിക്കുമെന്നാണ് ഒരാളുടെ കമന്റ്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എന്താടാ സജി, ഡാന്‍സ് പാര്‍ട്ടി, ബുള്ളറ്റ് ഡയറീസ് എന്നിവയാണ് പ്രയാഗ അഭിനയിച്ച അവസാന ചിത്രങ്ങള്‍.

ശേഷം നടി അഭിനയത്തില്‍ നിന്നും ചെറിയൊരു ഗ്യാപ്പ് എടുത്തിരിക്കുകയാണ്. അതേ സമയം സോഷ്യല്‍ മീഡിയയിലും മറ്റ് പരിപാടികളിലുമൊക്കെ നടി സജീവസാന്നിധ്യമാണ്.

അടുത്ത കാലത്തായി ചില കോളേജുകളില്‍ പരിപാടിയ്ക്ക് പോയിട്ടും സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കെടുത്തും നടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.

Content Highlight: #actress #prayagamartin #shares #swimming #pool #photo #netizens #reaction #goes #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup