---
title: "#aadujeevitham | നേടിയത് 160 കോടിയിലധികം, ഡെഡിക്കേഷന്റെ മറുപേര്; ഒടുവിൽ ആ പൃഥ്വിരാജ് ചിത്രം ഒടിടിയിലേക്ക്"
english_title: "#actor #prithviraj #movie #aadujeevitham #coming #netflix #on #19 #july #ott #release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/219844/actor-prithviraj-movie-aadujeevitham-coming-netflix-on-19-july-ott-release"
published_at: "2024-07-14T11:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66936d6018e22_aadujeevitham.jpg"
keywords: []
---

# #aadujeevitham | നേടിയത് 160 കോടിയിലധികം, ഡെഡിക്കേഷന്റെ മറുപേര്; ഒടുവിൽ ആ പൃഥ്വിരാജ് ചിത്രം ഒടിടിയിലേക്ക്

> **Lead Summary:** **ചില **സിനിമകൾ ഒടിടി റിലീസിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. തിയറ്ററുകളിൽ സിനിമ കണ്ട് ആസ്വ​ദിച്ചവർക്ക് വീണ്ടും കാണാനുള്ള ആ​ഗ്രഹമാണ് അതിന് കാരണം.

## Article Content

**ചില **സിനിമകൾ ഒടിടി റിലീസിന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട്. തിയറ്ററുകളിൽ സിനിമ കണ്ട് ആസ്വ​ദിച്ചവർക്ക് വീണ്ടും കാണാനുള്ള ആ​ഗ്രഹമാണ് അതിന് കാരണം.

അത്തരത്തിൽ ഏവരും കാത്തിരുന്നൊരു മലയാള സിനിമയുണ്ട്. ബ്ലെസി സംവിധാനം ചെയ്ത് രാജ്യമെമ്പാടും ശ്രദ്ധനേടിയ ആടുജീവിതം ആണ് ആ ചിത്രം.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമകളിൽ ഒന്നായ ആടുജീവിതം നെറ്റ്ഫ്ലിക്സിലൂടെ ആണ് സ്ട്രീമിംഗ് ചെയ്യുന്നത്. ജൂലൈ 19ന് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം ലഭ്യമാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/219844/actor-prithviraj-movie-aadujeevitham-coming-netflix-on-19-july-ott-release)