#malavikakrishnadas | ഞങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വരുന്നു! ഗര്‍ഭിണിയാണെന്ന് മാളവിക

#malavikakrishnadas | ഞങ്ങള്‍ക്കിടയിലേക്ക് ഒരാള്‍ കൂടി വരുന്നു! ഗര്‍ഭിണിയാണെന്ന് മാളവിക
2024-07-14T11:26:00 | By Susmitha Surendran

(moviemax.in) താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കിട്ട് നടിയും ഡാന്‍സറുമായ മാളവിക കൃഷ്ണദാസ്. നായിക നായകനിലൂടെ പ്രശസ്തയായ മാളവിക ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

നായിക നായകനില്‍ തനിക്കൊപ്പമുണ്ടായിരുന്ന തേജസ് ആണ് മാളവികയുടെ ഭര്‍ത്താവ്. ഈയ്യടുത്തണ് മാളവികയും തേജസും വിവാഹിതരായത്. 


ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയിലൂടെ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് മാളവിക. കഴിഞ്ഞ കുറച്ചുനാളുകളായി പലരും ചോദിച്ചിരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന രൂപേണയാണ് മാളവിക വീഡിയോ ഒരുക്കിയിരിക്കുന്നത്.

തേജസിനും അമ്മയ്ക്കുമൊപ്പം സ്‌കാനിംഗിന് പോകുന്നതിനിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 

കുറച്ചുനാളായി കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ ചില സംശയങ്ങള്‍ക്കും ദേഷ്യപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കും ആകാംഷയ്ക്കുമെല്ലാം മറുപടിയുമായാണ് വന്നിരിക്കുന്നത്.

ഇതിനോടകം തന്നെ എല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. ഞങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരികയാണ്. തീര്‍ത്തും സര്‍പ്രൈസായിട്ടാണ് ഈ അതിഥി വരുന്നത്. ദൈവം തരുന്നു, നമ്മള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നാണല്ലോ.

എനിക്ക് ഇപ്പോഴും ചെറിയ ടെന്‍ഷനുണ്ടായിരുന്നു. ഇത് പറയണമോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്നു. കാരണം ഇത് വളരെ പേഴ്‌സണലായൊരു കാര്യമാണല്ലോ. പക്ഷെ എത്രകാലം മറച്ചുവെക്കാനാകും.

ഇത് ലോകത്തിലെ ആദ്യത്തെ സംഭവമൊന്നുമല്ല. പക്ഷെ ഭയങ്കര പേഴ്‌സണല്‍ ആയിട്ടുള്ള കാര്യമാണ്. ചിലര്‍ക്ക് തുറന്ന് പറയാന്‍ പേടിയിരിക്കും.

ചിലര്‍ക്ക് ഇഷ്ടമായിരിക്കും. ചിലര്‍ക്ക് ഇഷ്ടമായിരിക്കില്ല. എനിക്ക് ഇതിന്റെയൊക്കെ നടുവിലായിരുന്നു. പേടിയും ടെന്‍ഷനുമാക്കെയായിരുന്നു. എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും കൂടെ വേണം. 

കുറേപ്പേര്‍ ഫ്രസ്റ്റ്രേഡ് ആയും കുറേ പേര്‍ പരിഭവം ടോണിലുമൊക്കെ എന്താ ഇത് പറഞ്ഞാല്‍ എന്ന് ചോദിച്ചിരുന്നു. ഇതില്‍ ഒരുപാട് കാര്യങ്ങളുണ്ട്.

ഞാന്‍ ഓക്കെയായിരിക്കണം, കുഞ്ഞ് ഓക്കെയായിരിക്കണം, ഹെല്‍ത്തിയായിരിക്കണം. എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. അതിന്റെയൊരു ടെന്‍ഷന്‍ കാരണമാണ് പറയാതിരുന്നത്. ഇനി വയറൊക്കെ വരുമ്പോള്‍ എല്ലാവര്‍ക്കും എന്തായാലും മനസിലാകും. അതിനാല്‍ പറയാമെന്ന് കരുതി. 

കഴിഞ്ഞ വീഡിയോയില്‍ നിങ്ങള്‍ എന്റെ ചില കാര്യങ്ങളൊക്കെ പൊക്കിയിരുന്നു. ഞാന്‍ പോലും അതൊന്നും കണ്ടിരുന്നില്ല. ഇത്രയും സൂക്ഷ്മമായി എഡിറ്റ് ചെയ്ത ഞാന്‍ പോലും അതൊന്നും കണ്ടിരുന്നില്ല.

കുറേപ്പേര്‍ മെസേജ് അയച്ചിരുന്നു. വയ്യാത്തതു കൊണ്ടാണോ ക്ഷീണം കൊണ്ടാണോ വീഡിയോ ചെയ്യാതിരുന്നതെന്ന്. അതുകൊണ്ടൊന്നുമല്ല. ഈ ടെന്‍ഷന്‍ കൊണ്ടായിരുന്നു. 

Content Highlight: #malavikakrishnadas #shared #happy #news #pregnant #through #new #video

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup