---
title: "#rachananarayanankutty | രചന മൊട്ടയടിച്ചത് അമ്മ സംഘടന നന്നായി പോവാന്‍ വേണ്ടി? ഒടുവില്‍ അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടിമാര്‍"
english_title: "#rachananarayanankutty #opens #up #about #her #new #makeover #hair #style"
publisher: "moviemax.in"
canonical_url: "https://moviemax.in/news/219788/rachananarayanankutty-opens-up-about-her-new-makeover-hair-style"
published_at: "2024-07-14T06:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6693274f0d209_rachana.jpg"
keywords: []
---

# #rachananarayanankutty | രചന മൊട്ടയടിച്ചത് അമ്മ സംഘടന നന്നായി പോവാന്‍ വേണ്ടി? ഒടുവില്‍ അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നടിമാര്‍

> **Lead Summary:** ** **സിനിമയില്‍ സജീവമായി അഭിനയിക്കുന്ന പല നടിമാരും മേക്കോവര്‍ നടത്താറുണ്ട്. എന്നാല്‍ തല മൊട്ട അടിച്ചു കൊണ്ട് ആരാധകരെ പോലും ഞെട്ടിക്കുന്നവര്‍ അപൂര്‍വമാണ്. അത്തരത്തില്‍ നടി രചന നാരായണന്‍കുട്ടിയാണ് മൊട്ട അടിച്ചു ഞെട്ടിച്ചത്. 

## Article Content

** **സിനിമയില്‍ സജീവമായി അഭിനയിക്കുന്ന പല നടിമാരും മേക്കോവര്‍ നടത്താറുണ്ട്. എന്നാല്‍ തല മൊട്ട അടിച്ചു കൊണ്ട് ആരാധകരെ പോലും ഞെട്ടിക്കുന്നവര്‍ അപൂര്‍വമാണ്. അത്തരത്തില്‍ നടി രചന നാരായണന്‍കുട്ടിയാണ് മൊട്ട അടിച്ചു ഞെട്ടിച്ചത്. 

തിരുപ്പതിയില്‍ പോയി മൊട്ട അടിച്ചെന്ന് പറഞ്ഞു നടി പുറത്തു വിട്ട ചിത്രങ്ങള്‍ വളരെ പെട്ടന്നാണ് വൈറലായി മാറിയത്. ഇതിനോട് അനുബന്ധിച്ച് പല കഥകളും പുറത്തു വന്നു. സത്യത്തില്‍ നടി ഇത്രയും വലിയ സാഹസം കാണിച്ചത് എന്തിനാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി വീണ നായര്‍. 

ടെലിവിഷനില്‍ ഹിറ്റായ മറിമായം പരമ്പരയിലെ താരങ്ങള്‍ ചേര്‍ന്ന് പുതിയൊരു സിനിമ നിര്‍മിച്ചിരിക്കുകയാണ്. ഇതിന്റെ റിലീസുമായി ബന്ധപ്പെട്ട്  നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടിമാര്‍. 

രചന മൊട്ടയടിച്ചതിനെ പറ്റി പല കഥകളാണ് പ്രചരിക്കുന്നത്. ആദ്യം പറഞ്ഞത് മറിമായം ടീമിന്റെ സിനിമയുടെ വിജയത്തിന് വേണ്ടിയാണെന്നാണ്. സിനിമയുടെ റിലീസ് തീരുമാനിച്ചാല്‍ ഉടനെ തിരുപതിയില്‍ പോയി മൊട്ടയടിക്കുമെന്നാണ് ഞാന്‍ കേട്ട ഒരു കഥയെന്ന് വീണ നായര്‍ പറയുന്നു.

ഇതല്ലാതെയും കഥകളുണ്ട്. വേറൊരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും അറിഞ്ഞത് സിനിമയ്ക്ക് വേണ്ടിയല്ല, വേറെ ഏതോ പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടിയാണ് മൊട്ട അടിച്ചതെന്നാണ്.

പിന്നെ അറിഞ്ഞത് അമ്മ അസോസിയേഷന് വേണ്ടിയാണെന്നാണ്. അമ്മയില്‍ പുതിയ ഭാരവാഹികളൊക്കെ വന്നിട്ടുണ്ട്. അപ്പോള്‍ അസോസിയേഷന്‍ നല്ല രീതിയില്‍ വരാന്‍ വേണ്ടിയാണ് രചന സ്വന്തം തല മൊട്ടയടിച്ചതെന്നാണ് മറ്റൊരു കഥയെന്ന് വീണ നായര്‍ പറയുന്നു. 

അമ്മയിലേക്ക് എല്ലാവരും ഒരുങ്ങി വരുമ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പോയത് രചനയിലേക്കാണ്. അതിന് വേണ്ടി ചെയ്തതാണ് ഇത്രയും വലിയ സാഹസമെന്ന് പറഞ്ഞ് കളിയാക്കുകയാണ് താരങ്ങള്‍.

ഇത് അംഗീകരിച്ച് ഓരോ തവണ താന്‍ ഓരോ ഇറക്കുമതിയായിട്ടാണ് അമ്മയിലേക്ക് പോവാറുള്ളതെന്ന് രചനയും പറയുന്നു. ഇതിന് പിന്നാലെ എന്തിനാണ് മൊട്ടയടിച്ചതെന്ന് നടി വ്യക്തമാക്കിയിരിക്കുകയാണ്.

ശരിക്കും ഒരുപാട് കാലമായിട്ടുള്ള വഴിപ്പാട് ആയിരുന്നു ഇത്. തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഭഗവാന്മാര്‍ വിളിക്കണമെന്നാണ് വിശ്വാസം.

നാളെ പോവണമെന്ന് വിചാരിച്ചാല്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും. തനിക്ക് പതിനാല് വയസുള്ളപ്പോഴാണ് ആദ്യമായി തിരുപ്പതിയിലേക്ക് പോവുന്നത്.

ഇനിയും അവിടെ പോയി തൊഴാന്‍ സാധിച്ചാല്‍ മൊട്ട അടിച്ചേക്കാമെന്ന് നേര്‍ന്നിരുന്നു. ആദ്യം പോയപ്പോഴും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു.

രണ്ടാം തവണ ഇതിന് വേണ്ടി പോയി, മൊട്ട അടിച്ചിട്ട് പോരുകയായിരുന്നു എന്നും രചന പറയുന്നു. എന്നാല്‍ ഈ മൊട്ട ഞങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഇങ്ങ് എടുക്കുകയാണെന്നാണ് വീണ തമാശരൂപേണ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/219788/rachananarayanankutty-opens-up-about-her-new-makeover-hair-style)