#viral | കസേരകൾ പറന്നു! ഒരു പൊടിക്ക് ഫുഡ് കുറഞ്ഞ് പോയേയുള്ളൂ, കല്യാണം മുടക്കി വീട്ടുകാരുടെ തമ്മിലടി; വൈറലായി വീഡിയോ

#viral | കസേരകൾ പറന്നു! ഒരു പൊടിക്ക് ഫുഡ് കുറഞ്ഞ് പോയേയുള്ളൂ, കല്യാണം മുടക്കി വീട്ടുകാരുടെ തമ്മിലടി; വൈറലായി വീഡിയോ
Jul 13, 2024 07:28 PM | By Athira V

പലവിധങ്ങളായ കാരണങ്ങളാൽ വിവാഹ ചടങ്ങുകൾ അലങ്കോലമാകാറുണ്ട്. അത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്നതും സാധാരണമാണ്. പപ്പടം കിട്ടാത്തതിനും വരൻ മോശമായി പെരുമാറിയതിനുമൊക്കെ ഇത്തരത്തില്‍ അടിയുണ്ടാകാറുണ്ട്.

ഇപ്പോൾ ഫിറോസാബാദില്‍ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. വിവാഹ ചടങ്ങിനിടെ, ഭക്ഷണം കുറഞ്ഞ് പോയത് വധൂവരന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള കലഹത്തിന് കാരണമാവുകയായിരുന്നു.

ഉന്തിലും തള്ളിലും തുടങ്ങി വടികളും കസേരകളും ഉപയോഗിച്ച് തമ്മില്‍ത്തല്ലുന്നതില്‍ വരെ കാര്യങ്ങളെത്തി. ഭക്ഷണം കുറഞ്ഞതോടെ വരന്‍റെ വീട്ടുകാര്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വധുവിന്‍റെ സഹോദരന്‍റെ ആരോപണം. കുറച്ച് പണം നല്‍കിയെങ്കിലും ഒരു ലക്ഷം രൂപ വേണമെന്ന് ഇവര്‍ പറയുകയായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമായെന്ന് വധുവിന്‍റെ സഹോദരൻ പറഞ്ഞു.

https://x.com/HouseTrue5336/status/1811824959460626756

വിവാഹം മുടങ്ങുമെന്ന നിലയിലേക്ക് സ്ഥിതി വഷളാവുകയും ചെയ്തു. വിവാഹ വാഗ്ദാനങ്ങൾ കൈമാറാതെ വീട്ടുകാർ വധുവിനെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അടുത്തിടെ ഉത്തർപ്രദേശിലെ ബറേലിയിലും സമാന സംഭവം ഉണ്ടായിരുന്നു. ബിരിയാണിയിൽ ചിക്കൻ ലെഗ് പീസുകൾ ഇല്ലെന്ന് അതിഥികൾ കണ്ടെത്തിയതോടെ കല്യാണം ചടങ്ങുകള്‍ അടിപിടിയിൽ കലാശിക്കുകയായിരുന്നു.

#less #food #bride #grooms #families #clash #viral #video

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall