---
title: "#arjyu |  ഹമ്പട കേമാ സണ്ണിക്കുട്ടാ, സിഗ്മകള്‍ ഇനി എന്ത് ചെയ്യും!  പ്രണയം വെളിപ്പെടുത്തി അര്‍ജ്യുവും അപര്‍ണയും; ഈശ്വരാ എഐ ആയിരിക്കണേ!"
english_title: "#youtuber #arjyu #anchor #aparnapremraj #reveals #they #are #relationship #surprising #post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/219650/youtuber-arjyu-anchor-aparnapremraj-reveals-they-are-relationship-surprising-post"
published_at: "2024-07-13T13:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66923a4cc8ed0_aparna.jpg"
keywords: []
---

# #arjyu |  ഹമ്പട കേമാ സണ്ണിക്കുട്ടാ, സിഗ്മകള്‍ ഇനി എന്ത് ചെയ്യും!  പ്രണയം വെളിപ്പെടുത്തി അര്‍ജ്യുവും അപര്‍ണയും; ഈശ്വരാ എഐ ആയിരിക്കണേ!

> **Lead Summary:** **സോ**ഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അപര്‍ണ പ്രേംരാജ്. അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായുമാണ് അപര്‍ണ കയ്യടി നേടുന്നത്. താരത്തിന്റെ പോഡ്കാസ്റ്റ് ചാനലിനും ആരാധകരുണ്ട്.

## Article Content

**സോ**ഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് അപര്‍ണ പ്രേംരാജ്. അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായുമാണ് അപര്‍ണ കയ്യടി നേടുന്നത്. താരത്തിന്റെ പോഡ്കാസ്റ്റ് ചാനലിനും ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അപര്‍ണയുടെ ഫോട്ടോഷൂട്ടുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. അഭിമുഖം എന്ന പേരില്‍ പ്രഹസനങ്ങള്‍ നടത്താതെ, തനിക്ക് മുന്നിലിരിക്കുന്നവരോട് നല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന, കേള്‍വിക്കാരേയും കയ്യിലെടുക്കാന്‍ സാധിക്കുന്ന അവതാരകയാണ് അപര്‍ണ. 

ഇപ്പോഴിതാ അപര്‍ണയുടെ പ്രണയം വാര്‍ത്തകളില്‍ നിറയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അപര്‍ണ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. അപര്‍ണയുടെ കാമുകനും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനാണ്. യൂട്യൂബറായ അര്‍ജുന്‍ സുന്ദരേശന്‍ എന്ന അര്‍ജ്യു ആണ് അപര്‍ണയുടെ കാമുകന്‍. റോസ്റ്റിംഗ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അര്‍ജ്യു. താരത്തിന്റെ വീഡിയോകള്‍ വൈറലായി മാറാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് അര്‍ജുനും അപര്‍ണയും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞിരിക്കുന്നത്. ചേര്‍ത്തു പിടിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇരുവരും അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളാണ്.

മുമ്പൊരിക്കല്‍ തന്റെ പോഡ്കാസ്റ്റിലൂടെ അപര്‍ണ അര്‍ജ്യുവിനെ ഇന്റര്‍വ്യു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടേയും പ്രണയം ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി മാറിയിരിക്കുകയാണ്. 

''ശരിയായ സമയത്ത്, ശരിയായ വ്യക്തി. നിന്നെപ്പോലെ എന്നെ പൊട്ടിച്ചിരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല. തങ്കം സാര്‍ നീങ്കെ'' എന്നായിരുന്നു അര്‍ജുനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് അപര്‍ണ കുറിച്ചത്.

നിരവധി പേരാണ് ഇരുവരുടേയും കമന്റ് ബോക്‌സില്‍ തങ്ങളുടെ സ്‌നേഹവും ആശംസകളുമൊക്കെ അറിയിച്ചെത്തിയിരിക്കുന്നത്. അതേസമയം സര്‍പ്രൈസ് കിട്ടിയതിന്റെ ഞെട്ടല്‍ രേഖപ്പെടുത്തുന്നവരുമുണ്ട്. ''ഈശ്വരാ പ്രാങ്ക് ആവണേ, എഐ ഒന്നും അല്ലല്ലേ, അണ്ണാ അണ്ണനും കമ്മിറ്റഡ് ആയോ ഇനി ആരെ റോള്‍ മോഡലാക്കും, ഹമ്പട കേമാ സണ്ണിക്കുട്ടാ, സിഗ്മകള്‍ ഇനി എന്ത് ചെയ്യും?'' എന്നിങ്ങനെ പോകുന്നു അര്‍ജുന്റെ ആരാധകരുടെ പ്രതികരണങ്ങള്‍. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും പ്രണയത്തിലായിട്ട് ഒന്നര വര്‍ഷമായി. അപര്‍ണയുടെ പോസ്റ്റിന് താഴെ സോഷ്യല്‍ മീഡിയ താരവും നടിയുമായ പാര്‍വ്വതി അയ്യപ്പദാസ് ഇത്രയും സ്റ്റോക്കിംഗ് ചെയ്യുന്ന താനിത് അറിയാതെ പോയെന്നും റിപ്പോര്‍ട്ട് വേണമെന്നും കമന്റ് ചെയ്തിട്ടുണ്ട്. അതിന് മറുപടിയായി അപര്‍ണ പറഞ്ഞത് ഒന്നര വര്‍ഷത്തിന്റെ റിപ്പോര്‍ട്ട് ആണെന്നായിുരന്നു.

നിരവധി പേരാണ് അപര്‍ണയുടെ പോസ്റ്റിലും കമന്റുകളുമായി എത്തുന്നത്. വിവാഹത്തിന് കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു അപര്‍ണ തോമസ് കമന്റ് ചെയ്തത്. ഇരുവര്‍ക്കും ആശംസകളുമായി നിരവധി സോഷ്യല്‍ മീഡിയ താരങ്ങള്‍ എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/219650/youtuber-arjyu-anchor-aparnapremraj-reveals-they-are-relationship-surprising-post)