#renusudhi | 'സുധിയുടെ ഒന്നാം ചരമ വാർഷിക ചടങ്ങിൽ മൂത്തമകൻ പങ്കെടുത്തില്ല, കിച്ചുവുമായി പിണക്കത്തിലോ?'; രേണു സുധി പറയുന്നു!

#renusudhi | 'സുധിയുടെ ഒന്നാം ചരമ വാർഷിക ചടങ്ങിൽ മൂത്തമകൻ പങ്കെടുത്തില്ല, കിച്ചുവുമായി പിണക്കത്തിലോ?'; രേണു സുധി പറയുന്നു!
2024-07-13T07:38:00 | By Athira V

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ വേർപാട് സംഭവിച്ചിട്ട് ഒരു വർഷം പൂർത്തിയായത് അടുത്തിടെയാണ്. സുധിയുടെ ഏറ്റവും വലിയ ആ​ഗ്രഹമായിരുന്ന സ്വന്തമായൊരു വീടെന്ന സ്വപ്നം സുധിയുടെ ഭാര്യയ്ക്കും മക്കൾക്കുമായി ഫ്ലവേഴ്സ് ചാനൽ അടക്കമുള്ളവർ സംയുക്തമായി പണിതുയർത്തി കൊണ്ടിരിക്കുകയാണ്.

വൈകാതെ വീടിന്റെ പാലുകാച്ചൽ ചടങ്ങുണ്ടാവും ആ​ദ്യ വിവാഹത്തിൽ സുധിയ്ക്ക് പിറന്ന മകനാണ് കിച്ചു.‍ ശേഷം വിവാഹബന്ധം പരാജയപ്പെടുകയും സുധി ഒറ്റയ്ക്ക് മകനെ വളർത്തുകയുമായിരുന്നു. കിച്ചുവിന് പതിനൊന്ന് വയസ് പ്രായമുള്ളപ്പോഴാണ് രേണുവിനെ സുധി പ്രണയിച്ച് വിവാഹം കഴിക്കുന്നത്. 

ആ ബന്ധത്തിൽ നാല് വയസുകാരൻ റിതുൽ എന്നൊരു മകനും സുധിക്കുണ്ട്. സുധിയുടെ രണ്ട് മക്കൾക്കും വേണ്ടിയാണ് ഇപ്പോൾ രേണുവിന്റെ ജീവിതം. ഇനിയൊരു വിവാഹം വേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ് രേണു.‍ അതേസമയം അടുത്തിടെ സുധിയുടെ ഒന്നാം ചരമ വാർഷിക ചടങ്ങുകൾ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടത്തിയപ്പോൾ സുധിയുടെ മൂത്ത മകൻ അതിലൊന്നും പങ്കെടുത്തിരുന്നില്ല. 


സംഭവം ചർച്ചയായപ്പോൾ രേണുവും സുധിയുടെ മകനും തമ്മിൽ പിണക്കത്തിലാണെന്ന തരത്തിൽ ചർച്ചകളും വന്നിരുന്നു. മാത്രമല്ല സുധിയുടെ കുടുംബത്തോടൊപ്പം കൊല്ലത്താണ് കിച്ചുവിന്റെ താമസം. ഇപ്പോഴിതാ കിച്ചു കൊല്ലത്തേക്ക് താമസം മാറാനുള്ള കാരണം അടക്കം മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ സുധിയുടെ ഭാര്യ രേണു വെളിപ്പെടുത്തി. 

പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ തന്റെ കയ്യിൽ കിട്ടിയതാണെന്നും ഇതുവരെയും താൻ അവനെ പൊന്നുപോലെയാണ് നോക്കിയിരുന്നതെന്നുമാണ് രേണു പറയുന്നത്. നമ്മൾ സ്ട്രോങ്ങായി ജീവിക്കുന്നത് കൊണ്ടാണ് നെ​ഗറ്റീവ് കമന്റ്സ് വരുന്നത്. ചിലപ്പോൾ അത്തരം കമന്റുകളോട് പ്രതികരിക്കാറുണ്ട്. മൂത്തമകൻ കിച്ചു പറയും അത‍ൊന്നും മൈന്റ് ചെയ്യേണ്ടെന്ന്.‍ അ‍ഞ്ച് വർഷത്തെ ദാമ്പത്യമായിരുന്നു ഞാനും സുധി ചേട്ടനും തമ്മിൽ.

പണ്ട് സുധി ചേട്ടൻ അനുഭവിച്ച കഷ്ടപ്പാടുകൾ ഞാൻ അറിയുന്നത് സ്റ്റാർ മാജിക്കിൽ അദ്ദേഹം പങ്കുവെച്ചപ്പോൾ മാത്രമാണ്. കാരണം ഞാൻ വിഷമിക്കുമെന്ന് ഓർത്ത് ഒന്നും പറയാറില്ലായിരുന്നു. സുധി ചേട്ടന്റെ ആണ്ടിന് കുറച്ചുപേരെ മാത്രമെ വിളിച്ചിരുന്നുള്ളു. സുധി ചേട്ടന്റെ മൂത്ത മകൻ കിച്ചു ഒന്നാം ചരമ വാർഷിക ചടങ്ങിൽ പങ്കെടുക്കാതിരുന്നത് അവൻ ഇവിടെ ഇല്ലാത്തതുകൊണ്ടാണ്.‍ സുധി ചേട്ടൻ ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യനാണ്.

എന്നെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയശേഷം സുധി ചേട്ടൻ എനിക്കൊപ്പം പള്ളിയിലാണ് പോയികൊണ്ടിരുന്നത്. പക്ഷെ മതമൊന്നും മാറിയിട്ടില്ല. ഹിന്ദു തന്നെയാണ് സർട്ടിഫിക്കറ്റിൽ. ചേട്ടനെ ക്രിസ്ത്യൻ രീതിയിലാണ് അടക്കിയത്. അതുപോലെ ചരമ വാർഷികത്തിന്റെ ഭാ​ഗമായി സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലും ചില ചടങ്ങുകൾ ഉണ്ടായിരുന്നു. മൂത്ത മകൻ വേണമല്ലോ ബലിയിടാൻ. 

അതുകൊണ്ട് അവന്റെ സാന്നിധ്യം കൊല്ലത്ത് വേണം. അതിന് വേണ്ടി കിച്ചു സുധി ചേട്ടന്റെ കൊല്ലത്തെ വീട്ടിലാണുള്ളത്. അല്ലാതെ ഞങ്ങളും അവനും തമ്മിൽ പിണക്കമൊന്നുമില്ല. ഞങ്ങൾ വീഡിയോ കോൾ ചെയ്ത് സംസാരിച്ചിരുന്നു. സുധി ചേട്ടന്റെ മരണത്തിനുശേഷം ഇനി ഇവൾ സുധിയുടെ മകനെ നോക്കുമോ എന്നുള്ള തരത്തിൽ കമന്റ്സ് വന്നിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്.

അവൻ ഇനി എന്നെയാണ് നോക്കേണ്ടത്. പതിനൊന്ന് വയസുള്ളപ്പോൾ കിച്ചുവിനെ എന്റെ കയ്യിൽ കിട്ടിയതാണ്. ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത്. ഇപ്പോഴും അവൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്. അവൻ ഇപ്പോൾ പഠനത്തിന്റെ തിരക്കിലാണ്. കൊല്ലത്ത് നിന്നാണ് അവൻ പഠിക്കുന്നത്. സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. സുധി ചേട്ടനുള്ളപ്പോഴും ഞാൻ റീൽസ് ചെയ്യുമായിരുന്നു. 

ഇളയമകൻ ഇടയ്ക്കിടെ സുധി ചേട്ടനെ കുറിച്ച് ചോദിക്കും. സുധി അച്ഛൻ ഇനി എഴുന്നേൽക്കില്ലേ അമ്മേയെന്ന് അടുത്തിടെ അവൻ ചോ​ദിച്ചിരുന്നു. അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയരുത് വിഷമം വരുമെന്ന് അവൻ പറയാറുണ്ട്. നമ്മൾ കരയുന്നത് കാണുമ്പോൾ ഞാൻ തന്നെയാണ് അമ്മേ സുധിയച്ഛൻ‌ എന്നൊക്കെ പറയും.

കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. കിച്ചുവിന്റെ കയ്യിലാണ് ഇളയകുഞ്ഞ് എപ്പോഴും. അച്ഛന്റേയും ചേട്ടന്റേയും സ്നേഹം കിച്ചു റിതുലിന് കൊടുക്കുന്നുണ്ട് എന്നാണ് രേണു പറഞ്ഞത്. 

Content Highlight: #kollam #sudhi #wife #renu #openup #about #sudhi #first #child #kichus #bond #with #her

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup