#mohanlal | ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം, ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു - മോഹൻലാൽ

#mohanlal |  ഒരു ഷർട്ട് തുന്നിക്കിട്ടുകയെന്നത് വലിയ കാര്യം,  ഇന്നും അത് ഞാന്‍ അമൂല്യമായി സൂക്ഷിക്കുന്നു - മോഹൻലാൽ
2024-07-12T17:04:00 | By Susmitha Surendran

(moviemax.in) മലയാളത്തിന്റെ പ്രിയ താരമാണ് നടൻ മോഹൻലാൽ. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ, മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളും ആണ് മോഹൻലാൽ ജനങ്ങൾക്ക് സമ്മാനിച്ചത്.

പലപ്പോഴും മോഹൻലാൽ പറയുന്ന പഴയ കാല ഓർമകളും അനുഭവങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്. അത് സിനിമയ്ക്ക് അകത്തും പുറത്തും ഉള്ളവയായിരിക്കും. അത്തരത്തിൽ ഇന്നും അമൂല്യമായി സൂക്ഷിക്കുന്നൊരു ഷർട്ടിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

"ഞങ്ങൾ സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് ഒരുപാട് ഷർട്ടുകൾ ഒന്നും ഇല്ല. വളരെ കുറച്ച് ഷർട്ടുകളെ ഉള്ളൂ. കാരണം അങ്ങനെ ആയിരുന്നു ഞങ്ങളുടെ കുടുംബ ബജറ്റൊക്കെ.

അന്നൊക്കെ ഒരു ഷർട്ട് തുന്നിക്കിട്ടുക എന്നത് വലിയൊരു കാര്യമാണ്. അതിനൊരു വലിയ വിലയുണ്ട്. അതുകൊണ്ട് തന്നെ എന്റെ പഴയ ഷർട്ടുകൾക്ക് ഞാൻ ഇന്നും വാല്യു നൽകുന്നുണ്ട്. ഇപ്പോഴും ഞാൻ അമൂല്യമായി സൂക്ഷിക്കുന്നൊരു ഷർട്ട് ഉണ്ട്.

ലീല ബ്രാൻഡിന്റെ ഉടമയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ തന്നതാണ് അത്. അദ്ദേഹം ഇപ്പോഴില്ല. ഞാനും അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു.

അദ്ദേഹം ഭയങ്കര രസകരമായ ഷർട്ടുകൾ ആണ് എപ്പോഴും ധരിക്കാറുള്ളത്. ലോസ് ആഞ്ചൽസിലുള്ള ആളാണ് അദ്ദേഹത്തിന് എപ്പോഴും ഷർട്ട് തയ്ക്കുന്നത്.

അദ്ദേഹം മരിക്കുന്നതിന് മുൻപ് ഞാൻ കാണാൻ പോയിരുന്നു. അന്ന് ഞാൻ പറഞ്ഞു അങ്കിളിന്റെ ഒരു ഷർട്ട് എനിക്ക് തരണമെന്ന്. അതെനിക്ക് ഇപ്പോഴും ഇടാൻ പറ്റും. അത് ഞാൻ ഇപ്പോഴും അമൂല്യമായി സൂക്ഷിക്കുന്നുണ്ട്", എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

Content Highlight: #actor #mohanlal #talk #about #his #precious #shirt

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup