എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല, മോശമായി പ്രതികരിക്കാത്തത് കുഞ്ഞിനെ വിചാരിച്ച്; ആര്യ

എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല, മോശമായി പ്രതികരിക്കാത്തത്  കുഞ്ഞിനെ വിചാരിച്ച്; ആര്യ
Jan 21, 2022 08:54 AM | By Anjana Shaji

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. എന്നാൽ താരത്തെ കൂടുതൽ അറിയുന്നത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ബിഗ് ബോസ് മലയാളം സീസൺ 2 ൽ ആയിരുന്നു ആര്യ മത്സരാർത്ഥിയായി എത്തിയത്. എന്നാൽ ബഡായി ബംഗ്ലാവിൽ എല്ലാവരേയും ചിരിപ്പിക്കുന്ന ആര്യയെ ആയിരുന്നില്ല ബിബി ഹൗസിൽ കണ്ടത്. ഇത് കുറച്ച് പേർക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ , ഷോയ്ക്ക് ശേഷവും ആര്യയ്ക്ക് ആരാധകരുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് താരം സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് ആര്യയ്ക്കുള്ളത്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. കൂടാതെ ജോലി തിരക്കുകൾക്കിടയിലും പ്രേക്ഷകരുമായി സംസാരിക്കാൻ സമയം കണ്ടെത്താറുമുണ്ട്. ഇൻസ്റ്റഗ്രാമിലാണ് ആര്യ കൂടുതൽ സജീവം. ആര്യയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആര്യയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. മകളെ കുറിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകയ്ക്കെതിരെയാണ് നടി രംഗത്ത് എത്തിയിരിക്കുന്നത്. ദയവ് ചെയ്ത് ഇത്തരം സോഷ്യല്‍ മീഡിയ ബുള്ളിങിലേക്ക് കുഞ്ഞുങ്ങളെ വലച്ചിഴയ്ക്കരുതെന്നാണ് ആര്യ പറയുന്നത്.

നടിയുടെ വാക്കുകൾ ഇങ്ങനെ...'' കഴിഞ്ഞ ദിവസം ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്, എന്റെ ഒരു സുഹൃത്തിന്റെ, സുഹൃത്തിന്റെ കുഞ്ഞിന് വേണ്ടിയാണ്. ആ കുഞ്ഞിനാണ് കരള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടക്കേണ്ടത്. അതിന് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു എന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. അത് ചിലര്‍ തെറ്റിദ്ധരിപ്പിയ്ക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് എനിക്ക് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല. അവള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിയ്ക്കുന്നു''- ആര്യ ബാബു പറയുന്നു. 

എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാന്‍ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേര്‍ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടിയ്‌ക്കോട്ടെ എന്ന് കരുതിയാണ്. പക്ഷെ ദയവു ചെയ്ത് ഇത് ചെയ്യരുത്. ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്ന കാര്യം പോലും സത്യസന്ധമായി അവതരിപ്പിച്ചാല്‍ എന്താണ്. ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലെ. എന്തിനാണ് തെറ്റിദ്ധരിപ്പിയ്ക്കുന്നത്. ദയവ് ചെയ്ത് കുഞ്ഞുങ്ങളെ ഇത്തരം സോഷ്യല്‍ ബുള്ളിങിലേക്ക് വലിച്ചിഴക്കരുത് - ആര്യ കൂട്ടിച്ചേർത്തു.

ആര്യയെ പോലെ തന്നെ മകൾ ഖുഷിയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. അമ്മയ്ക്കൊപ്പം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള റീൽസ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. നടി അർച്ചന സുശീലന്റേയും സഹോദരൻ റോഹിത്തിന്‌റേയും ആര്യയുടേയും മകളാണ് ഖുഷി. റോയ എന്നാണ് കുഞ്ഞിന്‌റെ യഥാർഥ പേര്. വിവാഹമോചനത്തിന് ശേഷവും റോഹിത്തുമായി ആര്യയ്ക്ക് നല്ല സൗഹൃദമാണുള്ളത്. മകൾ റോയ അച്ഛനോടൊപ്പവും പോകാറുണ്ട്.

അധികം കേൾക്കാത്ത പേരാണ് റോയ. മുൻപ് ഒരിക്കൽ പ്രമുഖ മാധ്യമ ത്തിന് നൽകിയ അഭിമുഖത്തിൽ റോയ എന്ന മകളുടെ പേരിന് പിന്നിലെ കഥ ആര്യ വെളിപ്പെടുത്തിയിരുന്നു. താൻ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് മകൾക്കായുള്ള റോയ എന്ന് പേര് കണ്ടെത്തിയതെന്നാണ് ആര്യ പറയുന്നത്. എന്നാൽ അന്ന് ഈ പേരിന്റെ അർത്ഥം അറിയില്ലായിരുന്നുവെന്നും മകൾ ജനിച്ചതിന് ശേഷമാണ് അർത്ഥം കണ്ടെത്തിയതെന്നും നടി പറയുന്നുണ്ട്. റോയ എന്നത് ഗ്രീക്ക് വേര്‍ഡാണ്, സ്വപ്‌നസാഫല്യമെന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. 9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ഞാനും രോഹിത്തും പ്രണയത്തിലായത്. അന്നേ നമ്മള്‍ കുഞ്ഞിന്റെ പേരുകളൊക്കെ തീരുമാനിച്ചിരുന്നു എന്നാണ് റോയ എന്ന പേരിന് പിന്നിലെ കഥയ കുറിച്ച് ആര്യ അന്ന് പറഞ്ഞത്.

My baby is OK, not reacting badly to the baby; Arya

Next TV

Related Stories
മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു

May 23, 2022 10:22 PM

മരിക്കുമെന്ന് വിചാരിപ്പോള്‍ തോന്നിയ ആഗ്രഹമാണ്; ഇന്നസെന്റ് പറയുന്നു

മരിക്കുമെന്ന് തോന്നിയ നിമിഷത്തില്‍ ജീവിതം പിടിച്ച് നിര്‍ത്താന്‍ സാധിച്ച നിമിഷങ്ങളെ പറ്റിയും ഇന്നസെന്റ് പറഞ്ഞു....

Read More >>
വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്;  സംവിധായകൻ രതീഷ്

May 23, 2022 08:38 PM

വിമർശനങ്ങൾ എപ്പോഴും നടിമാർക്ക് മാത്രമാണ്; സംവിധായകൻ രതീഷ്

കിടക്ക പങ്കിട്ടവരുടെ എണ്ണം പറഞ്ഞ് അഭിമാനിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റുമുണ്ടന്ന് വ്യക്തമാക്കി ഉടൽ സംവിധായകൻ രതീഷ് രഘുനാഥൻ....

Read More >>
ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

May 23, 2022 01:39 PM

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യും; ദുര്‍ഗ കൃഷ്ണ

ദിലീപ് കുറ്റക്കാരനല്ലെങ്കിൽ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ...

Read More >>
കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

May 23, 2022 11:28 AM

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് താരം

കേരള പൊലീസിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞ് നടി അർച്ചന...

Read More >>
പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

May 23, 2022 11:08 AM

പണ്ടും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു; അഭയ ഹിരണ്‍മയി പറയുന്നു

ഇപ്പോഴിതാ തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ച്‌ അഭയ ഹിരണ്‍മയി മനസ് തുറക്കുകയാണ്....

Read More >>
ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

May 23, 2022 10:05 AM

ഇന്റര്‍നാഷണല്‍ പ്ലാറ്റ്‌ഫോമിലാണ് ബറോസ് അവതരിപ്പിക്കാന്‍ പോകുന്നത്; മോഹന്‍ലാല്‍

ഇപ്പോഴിതാ ചിത്രത്തെകുറിച്ച് ബിഗ് ബോസ് വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍...

Read More >>
Top Stories