---
title: "#SalimKumar | 'എനിക്ക് ആ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല'; സുരേഷ് ഗോപിക്കെതിരായ പ്രചരണം വ്യാജമെന്നും സലീം കുമാർ"
english_title: "#Actor #SalimKumar #says #post #he #said #against #SureshGopi #fake."
publisher: "moviemax.in"
canonical_url: "https://moviemax.in/news/219102/actor-salimkumar-says-post-he-said-against-sureshgopi-fake"
published_at: "2024-07-11T13:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f973c17151_salimkumar.jpg"
keywords: []
---

# #SalimKumar | 'എനിക്ക് ആ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല'; സുരേഷ് ഗോപിക്കെതിരായ പ്രചരണം വ്യാജമെന്നും സലീം കുമാർ

> **Lead Summary:** **** നടൻ സുരേഷ് ​ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ.

## Article Content

**** നടൻ സുരേഷ് ​ഗോപിയ്ക്ക് എതിരെ താൻ പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമെന്ന് നടൻ സലീം കുമാർ.

തനിക്ക് പ്രസ്തുത പോസ്റ്റുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ തന്നെ ഉൾപ്പെടുത്തരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നും സലീം കുമാർ പറഞ്ഞു. തൃശൂരിൽ സുരേഷ് ​ഗോപി ജയിച്ചതിന് എതിരെ സലീം കുമാർ പറഞ്ഞെന്ന തരത്തിലായിരുന്നു പോസ്റ്റ്.

> "എനിക്ക് സഹോദര തുല്യനായ ശ്രീ : സുരേഷ് ഗോപിയെ അപകീർത്തി പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട് എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ലെന്ന് ഇതിലൂടെ ഞാൻ നിങ്ങൾ അറിയിക്കുകയാണ്.

> പല കാര്യങ്ങൾക്കും എന്റെ ചിത്രങ്ങൾ ട്രോളന്മാർ ഉപയോഗിക്കാറുണ്ട് അതിൽ വളരെ സന്തോഷവും ഉണ്ട് . എന്നാൽ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളിൽ എന്നെ ഉൾപ്പെടുത്തരുതെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു",എന്നാണ് സലീം കുമാർ പറഞ്ഞത്.

> അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ സലീം കുമാര്‍ പങ്കുവച്ച വാക്കുകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. "രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു അഭിനന്ദനങ്ങൾ സുരേഷേട്ടാ", എന്നായിരുന്നു അന്ന് സലീം കുമാര്‍ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/219102/actor-salimkumar-says-post-he-said-against-sureshgopi-fake)