ബിഗ് ബോസില്‍ അപ്രതീക്ഷിത എലിമിനേഷന്‍

ബിഗ് ബോസില്‍ അപ്രതീക്ഷിത എലിമിനേഷന്‍
Oct 4, 2021 09:49 PM | By Truevision Admin

നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസ് ഷോ നാല്‍പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങള്‍ മത്സരാര്‍ഥികള്‍ക്ക് ശക്തമായ പോരാട്ടം നടത്തേണ്ടി വരും. ഇതുവരെയും വിന്നറാവാന്‍ സാധ്യതയുള്ളത് ആരാണെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് പ്രവചിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. പലരുടെയും ഗെയിം തന്ത്രങ്ങള്‍ ആഴ്ചകള്‍ കഴിയുംതോറും മാറുന്നുണ്ട്.

ഈ ആഴ്ച പുറത്ത് പോവുന്നത് ആരൊക്കെയാണെന്നുള്ള കാര്യത്തിലാണ് ഇപ്പോള്‍ സംശയം ഉയരുന്നത്. കഴിഞ്ഞ ആഴ്ച നോമിനേഷനില്‍ ഇടംനേടിയ അനൂപ് പുറത്ത് പോകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒപ്പം ഒരാള്‍ കൂടി പോയി ഈ ആഴ്ച രണ്ട് പേര്‍ പുറത്താകുമെന്നാണ് പുതിയ വിവരം.

ഈ സീസണില്‍ ആദ്യമായി ക്യാപ്റ്റന്‍ ഒഴികെ ബാക്കി എല്ലാവര്‍ക്കും ഒരു വോട്ട് എങ്കിലും നോമിനേഷനില്‍ ലഭിച്ചു എന്ന പ്രത്യേകതയുണ്ടായിരുന്നു. അതില്‍ നിന്നും രണ്ട് വോട്ടുകളുമായി സായി വിഷ്ണു, അനൂപ് കൃഷ്ണന്‍, മൂന്ന് വോട്ടുകളുമായി മജ്‌സിയ, സൂര്യ, അഞ്ച് വോട്ടുമായി ഡിംപല്‍, ആറ് വോട്ടുകളുമായി ഫിറോസ്-സജ്‌ന എന്നിവരുമാണ് എലിമിനേഷനില്‍ എത്തിയത്. നോമിനേഷന്‍ ഫ്രീ കാര്‍ഡ് കൈയിലുള്ള റംസാനോട് അത് ആര്‍ക്കെങ്കിലും കൊടുക്കുന്നുണ്ടോന്ന് ബിഗ് ബോസ് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി.

അങ്ങനെ ഈ ആഴ്ചയില്‍ ആറ് പേരാണ് എലിമിനേഷന്‍ നേരിടുന്നത്. അതില്‍ അനൂപ് കൃഷ്ണന്‍ ഏറ്റവും കുറഞ്ഞ വോട്ടുകളുമായി പുറത്തായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. ബിഗ് ബോസിന്റെ അണ്‍ ഓഫീഷ്യല്‍ വോട്ടിങ്ങ് ട്രെന്‍ഡ് കണക്കിലെടുത്താണ് അനൂപ് പുറത്തായതായി വാര്‍ത്തകള്‍ വന്നത്. ആദ്യം സജ്‌ന ഫിറോസ് വോട്ടിങ്ങില്‍ മുന്നിട്ട് നിന്നെങ്കിലും ഒന്നാം സ്ഥാനം ഡിംപല്‍ സ്വന്തമാക്കി. തുടക്കത്തില്‍ സൂര്യയും സായി വിഷ്ണുവും പിന്നിലായിരുന്നെങ്കിലും ഒടുവില്‍ അനൂപാണ് പുറകിലായി പോയത്.

കഴിഞ്ഞ ആഴ്ചകളില്‍ നാല് പേര്‍ പുറത്ത് പോയി. അവര്‍ നാല് പേരും വനിതാ മത്സരാര്‍ഥികളാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഒരു പുരുഷ മത്സരാര്‍ഥി പുറത്തേക്ക് പോവുമെന്ന പ്രവചനം നടന്നിരുന്നു. അതേ സമയം ഈ ആഴ്ച ഒരാളല്ല, രണ്ട് പേര്‍ പുറത്ത് പോവുന്നതായിട്ടും സൂചനയുണ്ട്. അനൂപ് മാത്രമല്ല ഒപ്പം മജ്‌സിയ ഭാനുവും മത്സരത്തില്‍ നിന്ന് ഔട്ട് ആയിട്ടുണ്ടെന്നാണ് അറിവ്. അവതാരകനായ മോഹന്‍ലാല്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് എലിമിനേഷന്‍ നടക്കുന്നത്.

ഈ ആഴ്ച വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഒരു സീരിയല്‍ നടി കൂടി ബിഗ് ബോസിലേക്ക് എത്തുന്നതായിട്ടും ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ടുണ്ട്. രണ്ട് പേരെ പുറത്താക്കുന്നത് കൊണ്ടാണ് ഒരാളെ അകത്തേക്ക് എടുക്കുന്നതെന്നുമാണ് സൂചന. എന്തായാലും പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മത്സരങ്ങളുമായി ബിഗ് ബോസ് വിജയമായി കൊണ്ടിരിക്കുകയാണ്.

Unexpected elimination in Bigg Boss

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories










News Roundup