---
title: "#ranjithskarun | രഞ്ജിത്ത് എസ് കരുണിന് 'ഭാരത് സേവക് സമാജ്' ദേശീയ അവാർഡ്"
english_title: "#bharat #sevak #samaj #national #award #ranjithskarun"
publisher: "moviemax.in"
canonical_url: "https://moviemax.in/news/219075/bharat-sevak-samaj-national-award-ranjithskarun"
published_at: "2024-07-11T12:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f84dba6358_gasal.jpg"
keywords: []
---

# #ranjithskarun | രഞ്ജിത്ത് എസ് കരുണിന് 'ഭാരത് സേവക് സമാജ്' ദേശീയ അവാർഡ്

> **Lead Summary:** **ക**ലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിത്ത് എസ് കരുണിനെ തേടി ഇന്ത്യ ഗവർമെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ ദേശീയ പുരസ്കാരമായ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് .

## Article Content

**ക**ലയുടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള രഞ്ജിത്ത് എസ് കരുണിനെ തേടി ഇന്ത്യ ഗവർമെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള നാഷണൽ ഡെവലപ്പ്മെന്റ് ഏജൻസിയുടെ ദേശീയ പുരസ്കാരമായ സെൻട്രൽ ഭാരത് സേവക് സമാജ് അവാർഡ് .

നാടക സംവിധായകനും നടനുമായ വടയം കരുണൻ്റെ മകനായ രഞ്ജിത്തിൻ്റെ അമ്മ ഇളയ ടം ശോഭയും മികച്ച അഭിനേത്രിയാണ്. ഇരുപതോളം മ്യൂസിക് വീഡിയോആൽബങ്ങളിൽ രഞ്ജിത്ത് എസ് കരുൺ പാടിയിട്ടുണ്ട്. അഞ്ച് ആൽബങ്ങൾക്ക് സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട് .നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

വീഡിയോ എഡിറ്റിംഗ് മേഖലയിൽ വിവിധ ചാനലുകൾക്കും പ്രൊഡക്ഷൻ ഹൗസുകൾക്കും വേണ്ടി 10 വർഷത്തിലധികം വർക്ക്‌ ചെയ്ത എക്സ്പീരിയൻസ് ഉണ്ട്. ദർശന ടി വിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.കുട്ടിക്കുപ്പായം അടക്കമുള്ള നിരവധി ജനപ്രിയ ടി വി പ്രോഗ്രാമുകളുടെയും എഡിറ്ററായി വർക്ക് ചെയ്തു.

> ഫിലമെൻറ് കലാ സാഹിത്യ വേദി സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് എസ് കരുൺ പാടി അഭിനയിച്ച വിപ്ലവഗാന വീഡിയോ ആൽബം "നാടുണരുന്നു"പതിനൊന്ന് ലക്ഷം ആളുകൾ കണ്ട ഹിറ്റ് ആൽബമാണ്. സ്കൂൾ കോളേജ് തലങ്ങളിൽ 7 വർഷം തുടർച്ചയായി കലാപ്രതിഭ പട്ടം.

മൊകേരി ഗവ കോളേജ് ബെസ്റ്റ് ആക്ടർ , സംവിധാനം നിർവഹിച്ച മ്യൂസിക് ആൽബത്തിന് സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി പുരസ്‌കാരം മൊകേരി ഗവ കോളേജ് എൻ എസ് എസ് സെക്രട്ടറി, ഫൈൻ ആർട്സ് സെക്രട്ടറി, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിടുണ്ട്.

രഞ്ജിത്ത് പാടി അഭിനയിച്ച വിപ്ലവ ഗാന ആൽബംങ്ങൾ മുഖ്യമന്ത്രി വി എസ് അച്യുതനന്ദൻ പിണറായി വിജയൻ എന്നിവരാണ് പ്രകാശനം ചെയ്‍തത്. നാളെ( വെള്ളിയാഴ്ച്ച) തിരുവനന്തപുരം കവടിയാറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങും.

### Related Links & Sources
- [Original Story Source](https://moviemax.in/news/219075/bharat-sevak-samaj-national-award-ranjithskarun)