---
title: "#aarahim |ഒരു സ്ത്രീ തനിക്കുണ്ടായ ദുരനുഭവങ്ങൾ പറയുമ്പോൾ തെറിവിളിക്കുന്ന കൂട്ടം അപകടകരമാണ്; ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി എ എ റഹീം"
english_title: "#aarahim #come #forward  #solidarity #GauriLakshmi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/219017/aarahim-come-forward-solidarity-gaurilakshmi"
published_at: "2024-07-11T09:56:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f5f4bba9b1_gouri.jpg"
keywords: []
---

# #aarahim |ഒരു സ്ത്രീ തനിക്കുണ്ടായ ദുരനുഭവങ്ങൾ പറയുമ്പോൾ തെറിവിളിക്കുന്ന കൂട്ടം അപകടകരമാണ്; ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി എ എ റഹീം

> **Lead Summary:** ** ** താൻ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് ‘മുറിവ്’ എന്ന ഗാനത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ ഗായിക ഗൗരി ലക്ഷ്മി സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണത്തിന് ഇരയായികൊണ്ടിരിക്കുകയാണ്.

## Article Content

** ** താൻ കുട്ടിക്കാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് ‘മുറിവ്’ എന്ന ഗാനത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞ ഗായിക ഗൗരി ലക്ഷ്മി സോഷ്യൽ മീഡിയകളിൽ സൈബർ ആക്രമണത്തിന് ഇരയായികൊണ്ടിരിക്കുകയാണ്.

ഒരു വർഷം മുൻപിറങ്ങിയ ഗാനത്തിന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തൊട്ടാണ് സൈബർ ആക്രമണം രൂക്ഷമായത്. ഇപ്പോഴിതാ ഗൗരി ലക്ഷ്മിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ എംപിയും സിപിഎം നേതാവുമായ എ. എ റഹീം.

സ്വന്തം ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ ഒരു സ്ത്രീ തുറന്നുപറയുമ്പോൾ തെറി വിളിക്കുന്ന ആൾക്കൂട്ടം അപകടകരമാണ് എന്നാണ് റഹീം പറയുന്നത്.

> “ഒരു സ്ത്രീ തന്‍റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങളാണ് താൻ തന്‍റെ പാട്ടിലൂടെ പറഞ്ഞത് എന്ന് പറഞ്ഞപ്പോൾ തെറി വിളിക്കുന്ന ഒരു കൂട്ടം അപകടകരമാണ്.

ഗായിക ഗൗരി ലക്ഷ്മി തന്‍റെ ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ ‘മുറിവ്’ എന്ന തന്‍റെ പാട്ടിലൂടെ പാടിയതിനെതിരെയുള്ള സൈബർ ആക്രമണം അപലപനീയമാണ്. ഗൗരിക്ക് ഐക്യദാർഢ്യം..!” എന്നാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് എ. എ റഹീം കുറിച്ചത്.

താൻ ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ചാണ് പാട്ടിൽ എഴുതിയിരിക്കുന്നത് എന്നാണ് ഗൗരി ലക്ഷ്മി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

‘ആ ​ഗാനത്തിൽ എട്ടാം വയസിലും പതിമൂന്നാം വയസിലും ഇരുപത്തിരണ്ടാം വയസിലും നടന്നതായി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ അനുഭവിച്ചതാണ്.

ഞാൻ അനുഭവിച്ചത് മാത്രമേ അതിൽ എഴുതിയിട്ടുള്ളൂ, അല്ലാതെ സങ്കല്പിച്ചുണ്ടാക്കിയതല്ല. എട്ടാം വയസിൽ സംഭവിച്ച കാര്യത്തേക്കുറിച്ച് പറയുകയാണെങ്കിൽ അന്ന് ധരിച്ച വസ്ത്രം ഏതാണെന്നുപോലും ഓർമയുണ്ട്.’ എന്നായിരുന്നു ഗൗരി ലക്ഷ്മി പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/219017/aarahim-come-forward-solidarity-gaurilakshmi)