---
title: "ലെഹങ്കയിൽ അതിസുന്ദരിയായി നസ്രിയ"
english_title: "Nazriya is beautiful in Lehenga"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2187/nazriya-is-beautiful-in-lehenga"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6058a0ef48cac_nazriya.jpg"
keywords: []
---

# ലെഹങ്കയിൽ അതിസുന്ദരിയായി നസ്രിയ

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ഇരട്ടസഹോദരനായ നവീൻ പകർത്തിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസ്രിയ നസീം.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ ഇരട്ടസഹോദരനായ നവീൻ പകർത്തിയ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

> മനോഹരമായൊരു ലെഹങ്കയാണ് നസ്രിയ അണിഞ്ഞിരിക്കുന്നത്. “എന്റെ ഇൻ- ഹൗസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ,” എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഒന്നാകെ തരംഗമായി കൊണ്ടിരിക്കുന്ന തമിഴ്​ ആൽബമായ ‘എൻജോയ് എൻചാമി’ പാട്ടിനൊപ്പം ചുണ്ടനക്കുന്ന വീഡിയോയും നസ്രിയ ഇന്ന് പങ്കുവച്ചിരുന്നു.ഇത് സോഷ്യൽ മീഡിയയിൽ  എല്ലാവരുടേയും ശ്രദ്ധ നേടി.

നസ്രിയയ്ക്ക് ഒപ്പം നവീനെയും വീഡിയോയിൽ കാണാം.സന്തോഷ്​ നാരായണൻ നിർമിച്ച്​ ധീയും അറിവും ചേർന്ന്​ ആലപിച്ച എൻജോയ്​ എൻചാമിയ്ക്ക് മലയാളത്തിലും ഏറെ ആരാധകരാണ് ഉള്ളത്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാനും വീഡിയോയെ പ്രകീർത്തിച്ചു രംഗത്തുവന്നിരുന്നു. ധീയും അറിവും തന്നെയാണ്​ എൻജോയ് എൻചാമിയിൽ അഭിനയിച്ചിരിക്കുന്നത്​.

### Related Links & Sources
- [Original Story Source](https://moviemax.in/news/2187/nazriya-is-beautiful-in-lehenga)