#jessejane | പോണ്‍ താരം ജെസി ജെയിന്റെയും കാമുകന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

#jessejane | പോണ്‍ താരം ജെസി ജെയിന്റെയും കാമുകന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
2024-07-09T14:13:00 | By Athira V

പോൺ ചലച്ചിത്രതാരം ജെസി ജെയിന്റെയും കാമുകന്റെയും മരണ കാരണം അമിതമായ മയക്കുമരുന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2024 ജനുവരിയിലാണ് ജെസ്സി മരിക്കുന്നത്. ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.

മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 2024 ജനുവരി 24-ന് ഒക്‌ലഹോമയിലെ കാമുകൻ്റെ വീട്ടിലാണ് 43-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസറാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ മൃതദേഹം ജീർണിച്ച അവസ്ഥയിലാണെന്നും പറയുന്നു. പ്രതികരണമില്ലാത്തതിനെ തുടർന്ന് കാമുകൻ്റെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് പരിശോധിച്ചത്.

പോൺ മേഖലയിലെ പ്രമുഖ നടിയായിരുന്നു ജെസ്സി ജെയ്ൻ. 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി അവാർഡുകളും നോമിനേഷനുകളും നേടി. 2002-ലാണ് കരിയർ ആരംഭിക്കുന്നത്.

ഡിജിറ്റൽ പ്ലേഗ്രൗണ്ട് സ്റ്റുഡിയോയുമായി കരാർ ഒപ്പിട്ടു. 2014 വരെ അവിടെ തുടർന്നു. പിന്നീട് ജൂൾസ് ജോർദാൻ വീഡിയോയുമായി കരാറിലേർപ്പെട്ടു. 2017-ൽ രം​ഗത്തുനിന്ന് പിൻവാങ്ങി.

ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗ്, പൈറേറ്റ്സ് II: സ്റ്റാഗ്നെറ്റിസ് റിവഞ്ച്, സ്റ്റാർസ്‌കി ആൻഡ് ഹച്ച്, ഫാമിലി ബിസിനസ്, എൻട്യൂറേജ്, നൈറ്റ് കോൾസ്, ദി ബാഡ് ഗേൾസ് ക്ലബ് എന്നിവയുൾപ്പെടെ മുഖ്യധാരാ ടിവി ഷോകളിലും സിനിമകളിലും ഇവർ അഭിനയിച്ചു. സിഎൻബിസി ഡോക്യുമെൻ്ററി പോൺ: ബിസിനസ് ഓഫ് പ്ലഷറിലും അവർ അഭിനയിച്ചു.

Content Highlight: #pornstar #jessejane #died #drug #overdose

Next TV

Related Stories
വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

Jul 15, 2026 04:07 PM

വെള്ളച്ചാട്ടത്തിന് മുകളിൽ അരമണിക്കൂർ തൂങ്ങിക്കിടന്ന ഐശ്വര്യ റായിയുടെ ഡ്യൂപ്പ്; ജീവൻ തിരിച്ചുപിടിച്ച നിമിഷങ്ങൾ പങ്കുവെച്ച് സനോബർ പർദിവാല

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെ സ്റ്റണ്ടിനിടെ 150 അടി ഉയരത്തിൽ 30 മിനിറ്റ് തൂങ്ങിക്കിടന്ന അനുഭവം പങ്കുവെച്ച് ഐശ്വര്യ റായിയുടെ ഡ്യൂപ്പ് സനോബർ...

Read More >>
'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

Jul 13, 2026 04:46 PM

'ജുറാസിക് പാർക്ക്' ഹോളിവുഡ് നടൻ സാം നീല്‍ അന്തരിച്ചു

ജുറാസിക് പാർക്ക് താരം സാം നീൽ അർബുദബാധയെത്തുടർന്ന് 78-ാം വയസിൽ അന്തരിച്ചു. ഓസ്‌ട്രേലിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഡോ. അലൻ ഗ്രാൻഡ് എന്ന...

Read More >>
Top Stories










News Roundup