---
title: "എൻജോയ് എൻജ്ജാമിയ്ക്കൊപ്പം ചുവടുവെച്ച് ഋഷിയും ശിവാനിയും"
english_title: "Rishi and Shivani step in with Enjoy Enjami"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2182/rishi-and-shivani-step-in-with-enjoy-enjami"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60575cc6181f9_rishi.jpg"
keywords: []
---

# എൻജോയ് എൻജ്ജാമിയ്ക്കൊപ്പം ചുവടുവെച്ച് ഋഷിയും ശിവാനിയും

> **Lead Summary:** ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് റിഷി എസ് കുമാറും ശിവാനി മേനോനും. മുടിയൻ എന്നും വിഷ്ണുവെന്നും പേരുള്ള കഥാപാത്രമായി റിഷി എത്തുമ്പോൾ വിഷ്ണുവിന്‍റെ സഹോദരിയുടെ കഥാപാത്രത്തെയാണ് സീരിയലിൽ ശിവാനി അവതരിപ്പിക്കുന്നത്. സീരിയലിന് അപ്പുറവും ഏറെ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്​ ഇരുവരും. ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളും പ്രാങ്കുകളുമൊക്കെയായി ഇരുവരും യൂട്യൂബ് ചാനലിലും സജീവമാണ്.

## Article Content

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് റിഷി എസ് കുമാറും ശിവാനി മേനോനും. മുടിയൻ എന്നും വിഷ്ണുവെന്നും പേരുള്ള കഥാപാത്രമായി റിഷി എത്തുമ്പോൾ വിഷ്ണുവിന്‍റെ സഹോദരിയുടെ കഥാപാത്രത്തെയാണ് സീരിയലിൽ ശിവാനി അവതരിപ്പിക്കുന്നത്. സീരിയലിന് അപ്പുറവും ഏറെ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്​ ഇരുവരും. ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളും പ്രാങ്കുകളുമൊക്കെയായി ഇരുവരും യൂട്യൂബ് ചാനലിലും സജീവമാണ്.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി കൊണ്ടിരിക്കുന്ന #enjoyenjaami എന്ന ട്രൈബൽ ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് ഇരുവരും.‘മുടിയൻ ശിവാനിയും, ശിവാനി മുടിയനുമായി ഒരു ദിവസം ചെലവഴിക്കുക’ എന്ന ഇരുവരുടെയും ലൈഫ്‌സ്റ്റൈൽ സ്വാപിംഗ് ഗെയിമും ഏറെ ശ്രദ്ധ നേടിയിരുന്നു.

> റിഷിയുടെ ലൈഫ് സ്റ്റൈൽ അനുകരിക്കാൻ പോയ ശിവാനിയെ സംബന്ധിച്ച് രാജകീയമായ ദിവസമായിരുന്നു അത്. പണിയൊന്നും ചെയ്യാതെ ഇഷ്ടം പോലെ ഭക്ഷണം കഴിച്ച് യൂട്യൂബ് വീഡിയോ കണ്ട് ആസ്വദിച്ചു തന്നെ ശിവാനി ദിവസം ചെലവഴിച്ചു. എന്നാൽ മുടിയന്റെ കാര്യം അത്ര എളുപ്പമായിരുന്നില്ല. ആരോഗ്യകരമായ ജീവിതരീതിയും പ്രകൃതിദത്തവുമായ ഭക്ഷണം ശീലിക്കുകയും ചെയ്യുന്ന ശിവാനിയുടെ ലൈഫ്സ്റ്റൈൽ മുടിയന് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. “അപ്പുറത്ത് ശിവാനിക്ക് ബുൾ സൈ, പോപ്കോൺ, ജ്യൂസ്… ഇപ്പുറത്ത് മുടിയന് കറുകപ്പുല്ല്, ചൊറിയണം, ശീർഷാസാനം” എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2182/rishi-and-shivani-step-in-with-enjoy-enjami)