logo

പിറന്നാൾ ആഘോഷത്തിന്റെ ത്രില്ലില്‍ - സംയുക്ത മേനോൻ

Published at Sep 12, 2021 04:10 PM പിറന്നാൾ ആഘോഷത്തിന്റെ ത്രില്ലില്‍ - സംയുക്ത മേനോൻ

മൂന്ന് വര്‍ഷങ്ങൾക്ക് മുമ്പ് ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടിയിൽ നായികയായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സംയുക്ത മേനോൻ. ദേവി എന്ന കഥാപാത്രമായിട്ടായിരുന്നു സംയുക്ത ചിത്രത്തിൽ എത്തിയത്. 2016ൽ പോപ്കോൺ എന്ന സിനിമയിൽ സംയുക്ത അഭിനയിച്ചുവെങ്കിലും തീവണ്ടിയിലെ നായികാ കഥാപാത്രം വലിയ ബ്രേക്ക് നൽകുകയായിരുന്നു. ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തിന്റെ ത്രില്ലിലാണ് നടി.


കളരി എന്ന സിനിമയിലൂടെ സംയുക്ത തമിഴിലും അരങ്ങേറുകയുണ്ടായി. ജൂലൈ കാട്രിൽ എന്ന സിനിമയിലും തമിഴിൽ അഭിനയിച്ചു.അടുത്ത വർഷത്തേക്ക് നടന്നു കയറുന്നു തല ഉയർത്തി പിടിച്ചുകൊണ്ട് എന്ന ക്യാപ്‌ഷൻ നൽകിയാണ് സംയുക്ത എത്തിയത്. ആശംസകൾ നേർന്നുകൊണ്ട് നിരവധിപേരാണ് സോഷ്യൽ മീഡിയ വഴിയെത്തുന്നത്.


ഗീതുമോഹൻദാസ് അടക്കമുള്ള താരങ്ങളും സംയുക്തക്ക് ആശംസകളേകി രംഗത്തുണ്ട്.മോഡലിങ് രംഗത്ത് നിന്ന് സിനിമയിലെത്തിയ സംയുക്ത ലില്ലി എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് തീവണ്ടിയിലൂടെയാണ്.


In the thrill of a birthday celebration - Samyuktha Menon

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories