ഹൻസാല്‍ മേഹ്ത സംവിധാനം ചെയ്യ്ത് രാജ്കുമാര് റാവു നായകനാകുന്ന പുതിയ സിനിമയാണ് ഛലാംഗ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഇതിനോടകം തന്നെ ഓണ്‍ലൈനില്‍ തരംഗമായി കഴിഞ്ഞു . കായികാധ്യാപകനായാണ് ചിത്രത്തില്‍ രാജ്കുമാര് റാവു എത്തുന്നത് . രാജ്കുമാറിന്റെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാണ് ചിത്രത്തില്‍ ഉള്ളത് . നുഷ്രത് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഉത്തരേന്ത്യയിലെ തന്നെ ഒരു സര്‍ക്കാര്‍ സ്കൂളിലെ പി ടി അദ്ധ്യാപകന് ആയിട്ടാണ് രാജ്കുമാര് റാവു അഭിനയിക്കുന്നത് .മോണ്ടു എന്നാണ് കഥാപാത്രത്തിന്റെ പേര് .കുട്ടികളെ പഠിപ്പിക്കാൻ വലിയ താത്പര്യമൊന്നും ഇല്ലാത്ത ആളാണ് രാജ്കുമാര് റാവുവിന്റെ കഥാപാത്രം. സ്പോര്‍ട്സില്‍ കുട്ടികളുടെ സമയം കളഞ്ഞ് ഭാവി നശിപ്പിക്കാനില്ല എന്നാണ് രാജ്കുമാര് പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ വളരെ സാധാരണ രീതിയില്‍ പോകുകയായിരുന്നു രാജ്കുമാര് റാവുവിന്റെ കഥാപാത്രം.
മറ്റൊരാളില്‍ നിന്ന് രാജ്കുമാര് റാവുവിന്റെ തൊഴിലിന് ഭീഷണി നേരിടുന്നു.അങ്ങനെ വരുമ്പോള്‍ കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിച്ച് മാതൃക കാട്ടി വെല്ലുവിളി അതിജീവിക്കുന്ന കഥാപാത്രമായി രാജ്കുമാര് മാറുന്നു .സ്കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപികയായി നുഷ്രത് അഭിനയിക്കുന്നു. രാജ്കുമാര് റാവുവിന്റെ കഥാപാത്രത്തിന് പിന്തുണ നല്‍കുകയാണ് അവര്‍. സ്പോര്‍ട്സിന്റെ കൂടി പശ്ചാത്തലത്തിലുള്ളതാണ് സിനിമ എന്നത് കൊണ്ട് തന്നെ കുട്ടികള്‍ക്കും കായിക പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന സിനിമയാകും ഇത് .
Photos of the film have already made viral in online