പിക്‌നിക്ക് മൂഡിൽ പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും;

പിക്‌നിക്ക് മൂഡിൽ പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും;
Oct 4, 2021 09:49 PM | By Truevision Admin

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും റിമ കല്ലിങ്കലും പാർവ്വതിയും. ഇവരെല്ലാവരും കൂടി ഒത്തുകൂടിയതിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.ആർട്ടിസ്റ്റിക് ഡയറക്ടറായ സ്മൃതി കിരൺ കൊച്ചിയിൽ എത്തിയതിന്റെ ഭാഗമായിട്ടാണ് നാൽവർ സംഘം ഒത്തുകൂടിയത്. കളിചിരികളും തമാശകളും ഒക്കെയായി കൂടിച്ചേരൽ മറക്കാൻ പറ്റാത്ത ദിവസമാക്കി മാറ്റിയെന്ന് പുറത്തുവന്ന ഫൊട്ടോകളിൽനിന്നും വ്യക്തം. ഒരു റിസോർട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങൾ.


ഗീതു മോഹൻദാസും പൂർണിമ ഇന്ദ്രജിത്തും തമ്മിൽ വർഷങ്ങളായുളള സുഹൃദ് ബന്ധമാണ്. ഇരുവരുടെയും കുടുംബങ്ങൾക്കിടയിലും ആ സൗഹൃദമുണ്ട്. ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ചും മുൻപും പലതവണ പൂർണിമ സമൂഹമാധ്യമങ്ങളിൽ വാചാലയായിട്ടുണ്ട്.റിമ കല്ലിങ്കലും പാർവ്വതിയും തമ്മിലും അടുത്ത സൗഹൃദത്തിലാണ്. ഒരേ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നവർ, അഭിപ്രായ വ്യത്യാസങ്ങളെ ബഹുമാനിക്കുന്നവർ. ‘വൈറസ്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും യാത്രകളും വിശേഷങ്ങളുമൊക്കെ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ജീവിതത്തിൽ ഒരുപാട് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന പാർവ്വതിയും റിമയും അഭിനേത്രികൾ എന്ന രീതിയിൽ മാത്രമല്ല, സത്യസന്ധമായി അഭിപ്രായങ്ങൾ പറയുന്നവർ എന്ന നിലയിലും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്.

Purnima Indrajith, Geethu Mohandas and Rima Kallingal in picnic mood;

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories