---
title: "#jasminejaffar | ഞാൻ നേരിട്ട് കണ്ടതാണ്; അവർ തമ്മിലുള്ള ബന്ധം; അർജുനും ഞാനും പുറത്ത് കണ്ടത് പോലെ ക്ലോസ് അല്ല; ജാസ്മിൻ "
english_title: "#jasmine #jaffar #shares #her #opinion #arjun #sreethu #combo #biggboss #malayalam #season6"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217817/jasmine-jaffar-shares-her-opinion-arjun-sreethu-combo-biggboss-malayalam-season6"
published_at: "2024-07-06T14:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668907e5933fb_jaszzzz.jpg"
keywords: []
---

# #jasminejaffar | ഞാൻ നേരിട്ട് കണ്ടതാണ്; അവർ തമ്മിലുള്ള ബന്ധം; അർജുനും ഞാനും പുറത്ത് കണ്ടത് പോലെ ക്ലോസ് അല്ല; ജാസ്മിൻ 

> **Lead Summary:** **[ബി**​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ​ഗബ്രിയുമായുള്ള കോംബോയും പുറത്ത് നിന്ന് വന്ന ആരോപണങ്ങളുമാണ് ഇതിന് കാരണമായത്.

## Article Content

**[ബി**​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. ​ഗബ്രിയുമായുള്ള കോംബോയും പുറത്ത് നിന്ന് വന്ന ആരോപണങ്ങളുമാണ് ഇതിന് കാരണമായത്.

അതേസമയം ശക്തയായ മത്സരാർത്ഥിയായിരുന്നു ജാസ്മിൻ. ഇക്കാര്യം വിമർശകരും സമ്മതിക്കുന്നു. ഇപ്പോഴിതാ ബി​ഗ് ബോസിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജാസ്മിൻ.

തളർന്ന് പോയെങ്കിലും മുന്നോട്ട് നീങ്ങാനാണ് തന്റെ തീരുമാനമെന്ന് ജാസ്മിൻ പറയുന്നു. സൈന സൗത്ത് പ്ലസിനോടാണ് പ്രതികരണം.

പുറത്ത് ഇത്രയും നെ​ഗറ്റീവ് ഉണ്ടായിട്ടും അകത്ത് അത്രയും ഒറ്റപ്പെടൽ ഉണ്ടായിട്ടും ഞാൻ നിന്നില്ലേ. അതിൽ അഭിമാനമുണ്ടെന്നും ജാസ്മിൻ വ്യക്തമാക്കി.

ഞാൻ ആത്മഹത്യ ചെയ്യുമെന്ന് വിചാരിച്ചവരുണ്ട്. ഞാൻ ആത്മഹ്യ ചെയ്താൽ എനിക്കും എന്റെ തന്തയ്ക്കും തള്ളയ്ക്കും പോയി. അല്ലാതെ ആർക്കും പോകില്ല.

ഞാൻ എന്തെങ്കിലും ചെയ്താൽ അത് വിറ്റ് കാശാക്കും. പ്രശ്നങ്ങളിൽ നിന്നും സ്വയം എണീറ്റ് വരണമെന്നും ജാസ്മിൻ ചൂണ്ടിക്കാട്ടി.അർജുനുമായി നല്ല വൈബ് ആയിരുന്നു. എന്തെങ്കിലും പറഞ്ഞാൽ തിരിച്ച് തരും എന്ന് ഞങ്ങൾക്ക് പരസ്പരം അറിയാം.

അവിടെ ഞാൻ ഡിപന്റഡ് ആയ വ്യക്തി ​ഗബ്രിയാണ്. റെസ്മിനെ പോലും അത്ര ആശ്രയിച്ചിട്ടില്ല. അവൻ പോയിക്കഴിഞ്ഞ് റെസ്മിനും പോയപ്പോൾ പിന്നെ ഒറ്റയ്ക്ക് നിൽക്കാൻ പഠിച്ചു.

ഞാനും അർജുനും തമ്മിൽ സൗഹൃദമുണ്ട്. അത് മൂന്ന് നാലടി മുകളിലാണ് ഇപ്പോൾ ഇവിടെ കണ്ട് കൊണ്ടിരിക്കുന്നത്.സോഷ്യൽ മീഡിയ റീലുകളിൽ കാണുന്നത് പോലെ അത്രത്തോളം ഞങ്ങൾ ക്ലോസ് ആയിരുന്നില്ല.

അകത്ത് നിന്ന് ഫീൽ ചെയ്യുന്നത് പുറത്ത് ആൾക്കാർ കാണുന്നത് വേറൊരു രീതിയിലാണ്. ലൈവ് മുഴുവൻ കാണുന്നവർക്ക് അത്രയും ഉണ്ടാവില്ലെന്നും ജാസ്മിൻ പറയുന്നു.

അർജുൻ-ശ്രീതു കോംബോയെക്കുറിച്ചും ജാസ്മിൻ സംസാരിച്ചു. അവർ തമ്മിലുള്ള റിലേഷൻഷിപ്പയാണ് ഞാൻ കാണുന്നത്. കോംബോ എന്ന വാക്കിൽ കൂടെ അത് നോക്കുന്നില്ല.

ഞങ്ങളുടെ സീസണിന്റെ പ്രത്യേകത ഒരുപാട് പേർ ഒറിജിനലായിരുന്നു.നമുക്ക് ഇങ്ങനെയൊരു കോംബോ ഉണ്ടാക്കിയാലോ എന്ന് പറഞ്ഞ് ചെയ്യുന്നവരുണ്ട്.

അർജുനും ശ്രീതുവും അങ്ങനെയല്ല. സ്വാഭാവികമായി ഉണ്ടായതാണ്. നേരിട്ട് കണ്ടത് കൊണ്ട് ഇവർ തമ്മിലുള്ള അടുപ്പം എന്താണെന്ന് എനിക്കറിയാം.

പുറത്ത് പറയുന്ന പലതും അല്ലെന്നും എന്നാൽ അവർ തമ്മിൽ സ്നേഹ ബന്ധമാണെന്നും എനിക്കറിയാമെന്നും ജാസ്മിൻ വ്യക്തമാക്കി. ബി​ഗ് ബോസിൽ തനിക്ക് ഡ്രസ് വരാതായ സാഹചര്യത്തെക്കുറിച്ചും ജാസ്മിൻ സംസാരിച്ചു.

ഒരു സമയത്ത് എനിക്ക് ഡ്രസ് വന്നിരുന്നില്ല. സുഹൃത്തുക്കളായിരുന്ന കുറച്ച് പേരെയാണ് ഡ്രസിന്റെ കാര്യം ഏൽപ്പിച്ച് പോയത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഡ്രസ് അങ്ങോട്ട് അയക്കേണ്ട എന്ന കണ്ടീഷൻ ഇവർ തന്നെ വെച്ചു.

റിലേഷൻഷിപ്പിലായിരുന്ന പുള്ളിക്കാണ് നമ്പർ കൊടുത്ത് പോയത്. ബ്യൂട്ടീക്കുകാർ നമ്പർ ചോദിച്ചിട്ട് കൊടുത്തില്ല. കുറേ ചോദിച്ചിട്ടാണ് അയച്ച് കൊടുത്തതെന്നും ജാസ്മിൻ പറയുന്നു.

ഏഷ്യാനെറ്റിൽ നിന്നും തനിക്ക് ഫേവർ ചെയ്തെന്ന ആരോപണം തെറ്റാണെന്നും ജാസ്മിൻ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/217817/jasmine-jaffar-shares-her-opinion-arjun-sreethu-combo-biggboss-malayalam-season6)