#lakshminakshathra | സുധിയെ വെച്ച് കുറേ നേടുന്നുണ്ട്, സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും'; താർ വാങ്ങിയ ലക്ഷ്മിക്ക് വിമർശനം

#lakshminakshathra | സുധിയെ വെച്ച് കുറേ നേടുന്നുണ്ട്, സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും'; താർ വാങ്ങിയ ലക്ഷ്മിക്ക് വിമർശനം
Jul 5, 2024 09:46 PM | By ADITHYA. NP

(moviemax.in)പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഠമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി.

ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

സ്റ്റാർ മാജിക്കിന്റെ ഭാ​ഗമാകുന്നതിന് മുമ്പ് ആർജെയായി ഒരുപാട് കാലം പ്രവർത്തിച്ചിട്ടുണ്ട് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിലെ താരങ്ങൾക്കുള്ളതിനേക്കാൾ ആരാധകർ ഇന്ന് അവതാരകയായ ലക്ഷ്മിക്കുണ്ട്.

ഓരോ പിറന്നാളിനും കെട്ട് കണക്കിന് സമ്മാനങ്ങളാണ് ആരാധകർ ലക്ഷ്മിക്ക് എത്തിച്ച് നൽകാറുള്ളത്. യുട്യൂബ് ചാനൽ ആരംഭിച്ചശേഷം ആരാധകരുടെ സ്നേഹം നേരിട്ട് അനുഭവിക്കാനും അറിയാനും ലക്ഷ്മിക്ക് സാധിക്കാറുണ്ട്.

മാത്രമല്ല തന്നെ സ്നേഹിക്കുന്നവർക്ക് സഹായവും സ്നേഹവും നൽകി ചേർത്ത് നിർത്താറുമുണ്ട് ലക്ഷ്മി നക്ഷത്ര.തൃശൂർ സ്വദേശിനിയായ ലക്ഷ്മി അടുത്തിടെയാണ് വിദേശ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയത്.

കേരളത്തിലും വിദേശത്തുമായി നിരവധി ഷോകളും ഉദ്ഘാടനങ്ങളുമെല്ലാം ലക്ഷ്മിയെ തേടി എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽമ‍ീഡിയയിൽ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിട്ട പുതിയ പോസ്റ്റും അതിന് വന്ന കമന്റുകളുമാണ് വൈറലാകുന്നത്.

തന്റെ ​​ഗ്യാരേജിലേക്ക് പുതിയൊരു അം​ഗം കൂടി എത്തിയ സന്തോഷമാണ് പുതിയ ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ ലക്ഷ്മി നക്ഷത്ര അറിയിച്ചിരിക്കുന്നത്.

താരം ഏറ്റവും പുതിയതായി വാങ്ങിയ വാഹനം മഹേന്ദ്രയുടെ താറാണ്. കറുപ്പ് നിറത്തിലുള്ള താറിന്റെ മുന്നിൽ സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് പുതിയ വാഹനം വാങ്ങിയ സന്തോഷം ലക്ഷ്മി നക്ഷത്ര പങ്കിട്ടത്.

കുറച്ച് നാളുകൾക്ക് മുമ്പ് ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയിരുന്നു ലക്ഷ്മി നക്ഷത്ര.കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹം സാക്ഷാത്കരിക്കുന്നതിന്റെ ഭാ​ഗമായാണ് ഒന്നര വർഷം മുമ്പ് ലക്ഷ്മി ബിഎംഡബ്ല്യു 3 സീരിസ് വാങ്ങിയത്.

ലക്ഷ്മിയുടെ പുത്തൻ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സ്റ്റാർ മാജിക്കിലെ സഹതാരങ്ങളും ആരാധകരുമെല്ലാം ലക്ഷ്മിക്ക് ആശംസ അറിയിച്ചെത്തി.

എന്നാൽ ഒരു വിഭാ​ഗം ആളുകൾ കൊല്ലം സുധിയുടെ പേരിൽ ലക്ഷ്മിയെ പരി​ഹസിച്ചും കമന്റുകൾ കുറിച്ചിട്ടുണ്ട്. കൊല്ലം സുധിയുടെ പേരിൽ ചെയ്ത വീഡിയോകളിൽ നിന്നും ലഭിച്ച പ്രതിഫലം ഉപയോ​ഗിച്ചാണ് ലക്ഷ്മി പുതിയ വാഹനം സ്വന്തമാക്കിയത് എന്ന തരത്തിൽ പരിഹസിച്ചുള്ളതായിരുന്നു കമന്റുകൾ.

കഴിഞ്ഞ വർഷം വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിവരങ്ങൾ ലക്ഷ്മിയുടെ യുട്യൂബ് ചാനൽ വഴിയാണ് ആരാധകർ അറിയാറുള്ളത്.

കഴിഞ്ഞ ദിവസം സുധിയുടെ ഭാര്യ രേണു ആവശ്യപ്പെട്ടത് പ്രകാരം സുധിയുടെ വസ്ത്രത്തിലെ ​ഗന്ധം ദുബായിൽ വെച്ച് പെർഫ്യൂമാക്കി മാറ്റിയതിന്റെ വീഡിയോ ലക്ഷ്മി പങ്കിട്ടിരുന്നു.

കൊല്ലം സുധിയേയും കുടുംബത്തേയും വെച്ച് വീഡിയോ ചെയ്ത് ലക്ഷ്മി കാശ് സമ്പാദിക്കുന്നുവെന്നാണ് വിമർശനം. സുധിയെ വെച്ച് കുറേ നേടുന്നുണ്ടല്ലോ...

സിസി അടവാകുമ്പോൾ വീണ്ടും സുധിയെ ഓർക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോൾ വീണ്ടും വരും എന്റെ സുധിയേട്ടൻ എന്നും പറഞ്ഞ്, സുധി ചേട്ടനെ വെച്ച് മാർക്കറ്റ് ഉണ്ടാക്കി മേടിച്ച വണ്ടി, എല്ലാം സുധി ചേട്ടന്റെ അനു​ഗ്രഹം എന്നിങ്ങനെ നീളുന്നു കമന്റുകൾ.

കാശ് മോഹിച്ചല്ല വീഡിയോ ചെയ്യുന്നതെങ്കിൽ എന്തിന് മോണിറ്റൈസേഷൻ ഓണാക്കിവെക്കുന്നുവെന്നാണ് ലക്ഷ്മിയുടെ യുട്യൂബ് വീഡിയോയെ വിമർശിക്കുന്നവർ പ്രധാനമായും ചോദിക്കുന്നത്.

എന്നാൽ ഒരു വിമർശനത്തോടും ലക്ഷ്മി ഇതുവരെ പ്രതികരിച്ചിട്ടില്ല.

#actress #lakshmi #nakshathra #bought #mahindras #post #goes #viral

Next TV

Related Stories
#jinto | 'ഞാൻ ഇഷ്ടംപോലെ നുണ പറഞ്ഞിട്ടുണ്ട്, അവർ എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല'; ജിന്റോ പറയുന്നു!

Jul 8, 2024 11:06 PM

#jinto | 'ഞാൻ ഇഷ്ടംപോലെ നുണ പറഞ്ഞിട്ടുണ്ട്, അവർ എന്നെ പറ്റി എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല'; ജിന്റോ പറയുന്നു!

നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ജിന്റോയുടെ മുഖം ആളുകളുടെ മനസിൽ പതിഞ്ഞത് ബി​ഗ് ബോസ് സീസൺ ആറിൽ മത്സരാർത്ഥിയായി...

Read More >>
#Gabrijose | 'ഇത് ഒരു തുടക്കമാണ്...ഫസ്റ്റ് സ്റ്റെപ്പ്. എവിക്ഷൻ എപ്പിസോഡിലിട്ട അതേ ഡ്രസ്സാണ് ധരിച്ചത്' ; ഗബ്രി!

Jul 8, 2024 03:42 PM

#Gabrijose | 'ഇത് ഒരു തുടക്കമാണ്...ഫസ്റ്റ് സ്റ്റെപ്പ്. എവിക്ഷൻ എപ്പിസോഡിലിട്ട അതേ ഡ്രസ്സാണ് ധരിച്ചത്' ; ഗബ്രി!

ഗബ്രിയും ജാസ്മിനെ പോലെ തന്റെ വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്....

Read More >>
#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

Jul 7, 2024 08:26 PM

#jasminejaffer | ഞങ്ങളെ കല്ലെറിയുന്നവര്‍ കൂടി വരുന്നു! ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ പറ്റി ഗബ്രിയും ജാസ്മിനും

ബിഗ് ബോസിന് ശേഷം ഇരുവരെയും ഒരുമിച്ച് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്ക്താരങ്ങള്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ്...

Read More >>
#Binny  |  'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

Jul 7, 2024 04:42 PM

#Binny | 'നീ എന്തിനാ എംബിബിഎസ് പഠിച്ചത്?' ചോദ്യത്തിന് ചുട്ടമറുപടി നല്‍കി നടി ബിന്നി

കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ എംബിബി എസ് എടുത്തതിനെക്കുറിച്ച് താരം സംസാരിച്ചിരുന്നു....

Read More >>
#manvesurendran  |  പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

Jul 7, 2024 10:24 AM

#manvesurendran | പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

സീരിയലുകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് മാൻവി അഭിനയത്തിലേക്ക്...

Read More >>
Top Stories