---
title: "#biggboss | ഒടുവിൽ 'രം​ഗണ്ണൻ' ബി​ഗ് ബോസിൽ ! ഡംബ്ഷറാഡ്സിൽ പെട്ട് മോഹൻലാലും മത്സരാർത്ഥികളും, വീഡിയോ"
english_title: "#fahadfazil #avesham #movie #character #rangan #enter #malayalam #biggboss #edited #video #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217475/fahadfazil-avesham-movie-character-rangan-enter-malayalam-biggboss-edited-video-goes-viral"
published_at: "2024-07-05T11:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66878c5f65597_viral.jpg"
keywords: []
---

# #biggboss | ഒടുവിൽ 'രം​ഗണ്ണൻ' ബി​ഗ് ബോസിൽ ! ഡംബ്ഷറാഡ്സിൽ പെട്ട് മോഹൻലാലും മത്സരാർത്ഥികളും, വീഡിയോ

> **Lead Summary:** സമീപകാലത്ത് മലയാള സിനിമയിലും പ്രേക്ഷകർക്ക് ഇടയിലും ഏറെ പ്രചാരം നേടിയ ഡയലോ​ഗ് ആയിരുന്നു 'എടാ മോനോ' എന്നത്. ഇതിന്റെ കർത്താവ് ആകട്ടെ രം​ഗണ്ണനും. അതെ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രം​ഗൻ എന്ന കഥാപാത്രത്തിന്റേത് ആയിരുന്നു ഈ ഡയലോ​ഗ്.

## Article Content

സമീപകാലത്ത് മലയാള സിനിമയിലും പ്രേക്ഷകർക്ക് ഇടയിലും ഏറെ പ്രചാരം നേടിയ ഡയലോ​ഗ് ആയിരുന്നു 'എടാ മോനോ' എന്നത്. ഇതിന്റെ കർത്താവ് ആകട്ടെ രം​ഗണ്ണനും. അതെ ആവേശം എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിൽ ഫഹദ് അവതരിപ്പിച്ച രം​ഗൻ എന്ന കഥാപാത്രത്തിന്റേത് ആയിരുന്നു ഈ ഡയലോ​ഗ്.

റിലീസ് ദിനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഈ കഥാപാത്രത്തിനും ഡയലോ​ഗിനും ഇന്നും ആരാധകർ ഏറെയാണ്. പൊതുവിൽ സമാധാന പ്രിയനായ ഡോണായ രം​ഗൻ ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിൽ എത്തിയാൽ എന്താകും അവസ്ഥ?. അതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

ബി​ഗ് ബോസ് മലയാളത്തിന്റെ സീസൺ ആറിലെ ഡംബ്ഷറാഡ്സ് ഉൾപ്പടെയുള്ള മോഹൻലാൽ എപ്പിസോഡുകൾക്ക് ഒപ്പമാണ് രം​ഗണ്ണന്റെ എഡിറ്റഡ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പൊതുവെ ശാന്തനായ ഒരു വ്യക്തി എന്ന് പറഞ്ഞാണ് മോഹൻലാൽ രം​ഗനെ സ്വാ​ഗതം ചെയ്യുന്നത്. പിന്നാലെ ഡംബ്ഷറാഡ്സ് ചെയ്യുന്നുമുണ്ട്.

ഛോട്ടാ മുംബൈ എന്ന മോഹൻലാൽ ചിത്രം ഡംബ്ഷറാഡ്സ് ചെയ്യുന്ന രം​ഗണ്ണനെ ആവേശത്തിൽ കാണാൻ സാധിക്കും. ഇതേ സീൻ ബി​ഗ് ബോസ് മത്സരാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതായാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ഏറെ രസകരമായി എഡിറ്റ് ചെയ്ത ഈ വീഡിയോ സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/217475/fahadfazil-avesham-movie-character-rangan-enter-malayalam-biggboss-edited-video-goes-viral)