#Sivakarthikeyan | ശിവകാര്‍ത്തികേയന്റെ നായികയായി രശ്‍മിക മന്ദാന, ചിത്രത്തിന് സ്റ്റൈലൻ പേര്

#Sivakarthikeyan  |   ശിവകാര്‍ത്തികേയന്റെ നായികയായി രശ്‍മിക മന്ദാന, ചിത്രത്തിന് സ്റ്റൈലൻ പേര്
Jul 5, 2024 11:24 AM | By Sreenandana. MT

(moviemax.in)തമിഴകത്ത് മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട് വരാനിരിക്കുന്ന ചിത്രത്തിന് ബോസ് എന്ന് പേരിട്ടതായിട്ടാണ് റിപ്പോര്‍ട്ട്. എസ്‍കെ 24 എന്ന പേരിലായിരുന്നു ഇത് നേരത്തെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

സംവിധായകൻ സിബിയുടെ പുതിയ ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ രശ്‍മിക മന്ദാന നായികയാകുമ്പോള്‍ വില്ലൻ കഥാപാത്രമായി എസ് ജെ സൂര്യയുമെത്തും.ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന ഒരു ചിത്രം അമരൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്.

ശിവകാര്‍ത്തികേയൻ നായകനായ അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായതിനാല്‍ ചര്‍ച്ചയാകുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തില്‍ താടിവെച്ച ഒരു ലുക്കിലാണ് ശിവകാര്‍ത്തികേയനുണ്ടാകുക.

സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കശ്‍മീരിലടക്കം ചിത്രീകരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്. ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ക്രിക്കറ്റര്‍ നടരാജൻ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയൻ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

#Rashmika #Mandana #Sivakarthikeyan's #heroine #film #titled #Stylish

Next TV

Related Stories
#rajnikant |  രജനിയോടൊത്ത് ‘ആവേശ’മാകാന്‍ മലയാളത്തിന്റെ രംഗണ്ണന്‍; വേട്ടയ്യന്‍ ഒക്ടോബറില്‍

Jul 8, 2024 11:49 AM

#rajnikant | രജനിയോടൊത്ത് ‘ആവേശ’മാകാന്‍ മലയാളത്തിന്റെ രംഗണ്ണന്‍; വേട്ടയ്യന്‍ ഒക്ടോബറില്‍

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ...

Read More >>
#sirpy |'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; എന്റെ ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല, ആരോപണവുമായി സംഗീത സംവിധായകന്‍

Jul 7, 2024 05:11 PM

#sirpy |'അഴകിയ ലൈല'യ്ക്ക് പിന്നാലെ വിവാദം; എന്റെ ഗാനം ഉപയോഗിക്കുന്നുവെന്ന് പറഞ്ഞില്ല, ആരോപണവുമായി സംഗീത സംവിധായകന്‍

സിനിമ ഇതുവരെ താന്‍ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സില്‍ ചേര്‍ക്കാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടും എന്നാണ് സിര്‍പ്പി...

Read More >>
#tamannaah | 'സാമ്പത്തിക പ്രതിസന്ധിയിൽ നടി തമന്ന.. മുംബൈയിലെ വീട് പണയപ്പെടുത്തി...'; എന്താണ് നടിക്ക് സംഭവിച്ചത്?

Jul 7, 2024 02:12 PM

#tamannaah | 'സാമ്പത്തിക പ്രതിസന്ധിയിൽ നടി തമന്ന.. മുംബൈയിലെ വീട് പണയപ്പെടുത്തി...'; എന്താണ് നടിക്ക് സംഭവിച്ചത്?

ചാന്ദ് സാ രോഷൻ ചെഹരാ എന്ന ചിത്രമാണ് തമന്നയുടെ ആദ്യ ചിത്രം. ഈ സിനിമ ബോക്സ് ഓഫീസിൽ പൂർണ പരാജയമായിരുന്നെങ്കിലും നിരവധി അവസരങ്ങളാണ് തമന്നയ്ക്ക്...

Read More >>
#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍

Jul 5, 2024 08:53 PM

#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍

മറ്റൊരു നടിയുമായി രാജ് തരുണിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പത്ത് വര്‍ഷത്തോളമായി ഒന്നിച്ച് താമസിക്കുന്ന കാമുകി ലാവണ്യ പൊലീസില്‍ പരാതി...

Read More >>
#PrakashRaj | ‘മഴയാണ് 2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്’ - പ്രകാശ് രാജ്

Jul 5, 2024 02:57 PM

#PrakashRaj | ‘മഴയാണ് 2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്’ - പ്രകാശ് രാജ്

കൂടുതലും 25 വർഷത്തിനുള്ളിൽ നിർമിച്ചവയാണ്. കഴിഞ്ഞയാഴ്ച ഡൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും...

Read More >>
Top Stories










News Roundup