#urvashi | 'അയ്യയ്യോ ഇന്ത പൊണ്ണ് ഇപ്പടി പണ്ണുതെ'; നിറവയറിൽ ഡപ്പാം കൂത്ത് ചെയ്ത ഉർവശിയെ കണ്ട് നടൻ പ്രഭു

#urvashi  |  'അയ്യയ്യോ ഇന്ത പൊണ്ണ് ഇപ്പടി പണ്ണുതെ'; നിറവയറിൽ ഡപ്പാം കൂത്ത് ചെയ്ത ഉർവശിയെ കണ്ട് നടൻ പ്രഭു
2024-07-05T10:46:00 | By Sreenandana. MT

(moviemax.in)ലയാളത്തിന്റെ പ്രിയ നടിയാണ് ഉർവശി. കാലമെത്ര കഴിഞ്ഞാലും ഉർവശി എന്ന അഭിനേത്രി സമ്മാനിച്ച സിനിമകൾ മലയാളികൾക്ക് ഇന്നും എന്നും പ്രിയങ്കരമാണ്. തന്നിൽ ഏൽപ്പിക്കുന്ന ഏത് കഥാപാത്രവും തന്മയത്വത്തോടെ അവതരിപ്പിച്ച് അമ്പരപ്പിക്കുന്ന ഉർവശി, തന്റെ പ്രസവ വേളയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

പ്രസവത്തിന് ഒരാഴ്ച മുൻപ് വരെ ഷൂട്ടിന് പോയെന്നും ഡപ്പാം കൂത്ത് ഡാൻസ് വരെ ചെയ്തെന്നും ഉർവശി പറയുന്നു. ​"ഗർഭിണി ആയിരുന്ന സമയത്തും ഞാൻ ഫൂൾ ടൈം ജോലി ചെയ്തിരുന്നു. പ്രസവത്തിന് ഒരാഴ്ച മുൻപ് വരെയും ഷൂട്ടിന് പോയി.

തിരുപ്പതി ഏഴുമലൈ വെങ്കിടേശ എന്ന പടം. പ്രഭു സാർ, ഞാൻ, റോജ തുടങ്ങി നിരവധി പേർ അതിൽ അഭിനയിക്കുന്നുണ്ട്. ഡപ്പാം കൂത്ത് ഡാൻസ് എല്ലാം ചെയ്യും. "അയ്യയ്യോ ഇന്ത പൊണ്ണ് ഇപ്പടി പണ്ണുതെ.

എത്തന മാസമാ ആവത്. നീ കറക്ടാ സൊല്ല്. ഇന്ത മാതിരി ഡപ്പാം കൂത്തെല്ലാം ആട്രത്", എന്ന് പ്രഭു സാർ പറയുമായിരുന്നു. ഹാർഡ് ആയി ജോലി ചെയ്ത നല്ല പ്രസവം നടക്കുമെന്ന് കേട്ടിട്ടുണ്ട്. എനിക്ക് നോർമൽ ഡെലിവറി ആയിരുന്നു. ഞാൻ ദൈവ വിശ്വാസിയാണ്. എന്റെ ഡോക്ടർ എന്റെ ദൈവം ആയിരുന്നു.

പ്രസവ സമയത്ത് വീട്ടിൽ തന്നെ ഇരുന്നാൽ എന്തെങ്കിലും ഒക്കെ ഓർമകൾ വരും. എന്റെ വീട്ടിലും ആ സമയത്ത് ജോലി ചെയ്യുന്നതിന് പ്രശ്നമില്ലെന്ന് പറഞ്ഞിരുന്നു. ബെഡ് റെസ്റ്റ് എടുത്താൽ കോപ്ലിക്കേറ്റഡ് ആകുകയാണ് ചെയ്യുക. ചില അപൂർവമായ കേസുകൾ ഉണ്ടായിരിക്കും.

ഡപ്പാം കൂത്ത് ചെയ്യുമ്പോഴൊന്നും എനിക്ക് പേടി ഇല്ലായിരുന്നു. പെണ്ണായി ജനിച്ചതിൽ പൂർത്തീകരണം ഉണ്ടായത് കുഞ്ഞാറ്റ ജനിച്ച ശേഷമാണ്. ഇതുവരെ അത് മറന്നിട്ടെ ഇല്ല. അവൾ ജനിച്ച നിമിഷം ഇപ്പോഴും എന്റെ കൺമുന്നിൽ ഉണ്ട്.

ഡെലിവറി സമയത്ത് ഞാൻ കരഞ്ഞിട്ടില്ല. കുഞ്ഞ് ജനിച്ച ശേഷമാണ് ഞാൻ കരഞ്ഞത്. ഇത്രയും നേരം കരഞ്ഞില്ല ഇപ്പോഴാണോ കരയുന്നത് എന്നാണ് ഡോക്ടർ എന്നോട് ചോദിച്ചത്. റൊമ്പ അരുമയാന മൊമന്റ് താ അത്", എന്നാണ് ഉർവശി പറഞ്ഞത്. തമിഴ് ചാനലായ ​ഗലാട്ടയോട് ആയിരുന്നു നടിയുടെ പ്രതികരണം.

Content Highlight: #Ayyayo #ponn #ippadi #pannute #Actor #Prabhu #saw #Urvashi #dapam #neck

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup