ഐശ്വര്യ- ധനുഷ് വിവാഹമോചനം; നടൻ വിജയിയുടെ പിതാവ് പങ്കുവെച്ച വീഡിയോ ചർച്ചയാവുന്നു...

ഐശ്വര്യ- ധനുഷ് വിവാഹമോചനം; നടൻ വിജയിയുടെ പിതാവ് പങ്കുവെച്ച വീഡിയോ ചർച്ചയാവുന്നു...
Jan 19, 2022 08:51 PM | By Adithya O P

തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ചർച്ചയാവുകയാണ് നടൻ ധനുഷും ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. 2020 ജനുവരി 17 ന് ആയിരുന്നു വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. അന്ന് ഏറെ വൈകിയാണ് വേർപിരിയുന്ന കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്. ഇന്ത്യൻ സിനിമ ലോകം ഏറെ ‌ ഞെട്ടലോടെയാണ് ഈ വാർത്ത തൊട്ട് അടുത്ത ദിവസം കേട്ടത്. 18 വർഷത്തെ നീണ്ട ദാമ്പത്യ ജീവിതമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്.


വിവാഹമോചനത്തിന്റെ കാര്യം ഇനിയും വ്യക്തമല്ലെങ്കിലും ഇരുവരും ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഇത്. ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഇരുവഴിയിലെ യാത്രയെ കുറിച്ച് പറഞ്ഞത്. ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നത് എന്നാണ് ധനുഷും ഐശ്വര്യയും ചേര്‍ന്നിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. ധനുഷ് ട്വിറ്ററിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഐശ്വര്യ ഇക്കാര്യം അറിയിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്.


പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''. ഐശ്വര്യയും ധനുഷും കുറിച്ചു. 

വേർപിരിയൽ ഒദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ താരങ്ങൾക്ക് പിന്തുണയുമായി സിനിമ‌ ലോകം രംഗത്ത് എത്തിയിട്ടുണ്ട്. ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചതെങ്കിലും ഇവരുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് ആരാധകരോട് പറയുന്നത്.


ഇപ്പോഴിത സോഷ്യൽ മീഡിയയി വൈറൽ ആവുന്നത് നടൻ വിജയുടെ അച്ഛൻ പങ്കുവെച്ച ഒരു വീഡിയോയാണ്. വിവാഹമോചനങ്ങൾ ഏറെ സങ്കടപ്പെടുത്തുന്നു എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ഏറെ ആലോചിച്ച ശേഷമാണ് താൻ ഈ വീഡിയോ പുറത്തുവിട്ടതെന്നുള്ള ആമുഖത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 

നടൻ ധനുഷും ഐശ്വര്യ രജനികാന്തും വേർപിരിയാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തു വന്നിരിക്കുന്നത്. അദ്ദേഹത്തിന്‌റെ വാക്കുകൾ ഇങ്ങനെ '' വിവാഹമെന്നത് ഒത്തൊരുമയോടെ ജീവിക്കാനുള്ളതാണെന്നും വേർപിരിയൽ വാർത്തകൾ കേൾക്കുന്നത് ഹൃദയഭേദകമാണെന്നും എസ് എ ചന്ദ്രശേഖർ വീഡിയോയിൽ പറയുന്നു.


ജീവിതം എന്നത് ഉയർച്ച താഴ്ചകളുടെ സമ്മിശ്രമാണ്. ഭാര്യയും ഭർത്താവും ഇതുപോലെ വേർപിരിഞ്ഞത് കാണാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും വിജയിയുടെ പിതാവ് വീഡിയോയിൽ പറയുന്നു. കൂടാതെ വീഡിയോയിൽ അദ്ദേഹം ഒരു ഉദാഹരണവും പറയുന്നുണ്ട്. ഒരു ഭർത്താവും ഭാര്യയും ഏഴു വർഷത്തിലേറെയായി വേർപിരിഞ്ഞു താമ‌സിക്കുകയായിരുന്നു എന്നാൽ പിന്നീട് പുനർവിവാഹം കഴിച്ചു വീണ്ടും ഒന്നിച്ചുവെന്നും ചന്ദ്രശേഖർ പറയുന്നു. എന്നാൽ ഈ ദമ്പതികളുടെ പേരോ മറ്റ് വിവരങ്ങളോ പറഞ്ഞിട്ടില്ലായിരുന്നു. 
Aishwarya-Dhanush divorce; Actor Vijay's father shares video discussion ...

Next TV

Related Stories
പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

May 23, 2022 04:34 PM

പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദളപതി 66ലൂടെ പ്രകാശ് രാജും വിജയിയും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്....

Read More >>
'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

May 22, 2022 10:23 PM

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം...

Read More >>
മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

May 21, 2022 11:11 PM

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍...

Read More >>
പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ  ധനുഷ്

May 21, 2022 07:44 PM

പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്

തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതികളോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് നടന്‍...

Read More >>
 വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

May 20, 2022 09:09 PM

വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന...

Read More >>
ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

May 20, 2022 08:51 PM

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി...

Read More >>
Top Stories