#ajithkumar | ശാലിനി ആശുപത്രിയിൽ, തിരക്കുകൾ മാറ്റിവച്ച് ഓടിയെത്തി അജിത്ത്; എന്തുപറ്റി എന്ന ചോദ്യവുമായി ആരാധകർ

#ajithkumar | ശാലിനി ആശുപത്രിയിൽ, തിരക്കുകൾ മാറ്റിവച്ച് ഓടിയെത്തി അജിത്ത്; എന്തുപറ്റി എന്ന ചോദ്യവുമായി ആരാധകർ
Jul 3, 2024 09:25 PM | By Athira V

നിലവിൽ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ശാലിനി. അതുകൊണ്ട് തന്നെ താരത്തിന്റെ വാർത്തകൾ അറിയാൻ മലയാളികൾക്ക് ഏറെ താല്പര്യവുമാണ്. പ്രത്യേകിച്ച് ഭർ‍ത്താവും നടനുമായ അജിത്തിനൊപ്പമുള്ള വാർത്തകൾ അറിയാൻ.

സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവ് അല്ലെങ്കിലും ശാലിനി പങ്കിടുന്ന ഫോട്ടോകൾ ‍ഞൊടിയിട കൊണ്ട് വൈറൽ ആകാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു ഫോട്ടോയാണ് ആരാധകർക്ക് ഇടയിലെ ചർച്ചാ വിഷയം.

ആശുപത്രി കിടക്കയിൽ അജിത്തിന്റെ കയ്യും പിടിച്ചിരിക്കുന്ന ശാലിനിയാണ് ഫോട്ടോയിൽ ഉള്ളത്. 'എന്നേക്കും നിന്നെ സ്നേഹിക്കുന്നു', എന്ന ക്യാപ്ഷനും ശാലിനി ഫോട്ടോയ്ക്ക് നൽകിയിട്ടുണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ താരപത്നിയ്ക്ക് എന്ത് പറ്റി എന്ന ചോദ്യവുമായി ആരാധകരും രം​ഗത്ത് എത്തി. കമന്റുകൾ ഏറെയും അസുഖ വിവരം തിരക്കിയുള്ളതാണ്.

കഴിഞ്ഞ ദിവസം ശാലിനിക്ക് ഒരു സർജറി ഉണ്ടായിരുന്നു. ചെന്നൈയിലെ തന്നെ സ്വകാര്യ ആശുപത്രിയിൽ ആണ് ചികിത്സ. ശസ്ത്രക്രിയയ്ക്ക് വിധേയയായ ശാലിനി ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഇക്കാര്യം വൈകാതെ ഔദ്യോഗികമായി പുറത്തുവിടാൻ സാധ്യതയുണ്ടെന്നും താര ദമ്പതികളുമായി അടുപ്പമുള്ള വൃത്തങ്ങൾ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ശാലിനി ഒപ്പറേഷന് വിധേയയായപ്പോൾ അജിത്ത് അസർബൈജാനിൽ ആയിരുന്നു. വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് അവിടെ ആണ് നടക്കുന്നത്. എന്നാൽ ഷൂട്ടിം​ഗ് തിരക്കുകൾ മാറ്റിവച്ച് ശാലിനിയ്ക്ക് അടുത്തേക്ക് അജിത്ത് എത്തുക ആയിരുന്നു. ശാലിനി ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുസരിച്ച് സിനിമയുടെ ചിത്രീകരണത്തിനായി അജിത്ത് വീണ്ടും പോകുമെന്നും റിപ്പോർട്ടുണ്ട്.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിടാമുയര്‍ച്ചി. തൃഷയാണ് നായികയായി എത്തുക. ചിത്രത്തിന്‍റെ ഫൈനല്‍ ഷെഡ്യൂള്‍ ആണ് നിലവില്‍ നടക്കുന്നതെന്നാണ് അനൗദ്യോഗിക വിവരം. തുനിവാണ് താരത്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. എച്ച് വിനോദ് ആയിരുന്നു സംവിധാനം.

#shalini #shares #photo #actor #ajithkumar #from #hospital

Next TV

Related Stories
#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍

Jul 5, 2024 08:53 PM

#complaint | 'അവന്‍ ചതിച്ചു': യുവ നടനെതിരെ പത്ത് കൊല്ലം ഒന്നിച്ച് കഴിഞ്ഞ കാമുകി, 'മയക്കുമരുന്നെന്ന്' തിരിച്ചടിച്ച് നടന്‍

മറ്റൊരു നടിയുമായി രാജ് തരുണിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പത്ത് വര്‍ഷത്തോളമായി ഒന്നിച്ച് താമസിക്കുന്ന കാമുകി ലാവണ്യ പൊലീസില്‍ പരാതി...

Read More >>
#PrakashRaj | ‘മഴയാണ് 2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്’ - പ്രകാശ് രാജ്

Jul 5, 2024 02:57 PM

#PrakashRaj | ‘മഴയാണ് 2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്’ - പ്രകാശ് രാജ്

കൂടുതലും 25 വർഷത്തിനുള്ളിൽ നിർമിച്ചവയാണ്. കഴിഞ്ഞയാഴ്ച ഡൽഹി എയർപോർട്ടിലെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും...

Read More >>
#samantharuthprabhu | നടി സാമന്തയുടേത് പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; രൂക്ഷവിമർശനവുമായി ഡോക്ടർ

Jul 5, 2024 12:36 PM

#samantharuthprabhu | നടി സാമന്തയുടേത് പൊതുജനാരോ​ഗ്യത്തെ അപകടത്തിലാക്കുന്ന അറിവ്; രൂക്ഷവിമർശനവുമായി ഡോക്ടർ

ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച്...

Read More >>
#Sivakarthikeyan  |   ശിവകാര്‍ത്തികേയന്റെ നായികയായി രശ്‍മിക മന്ദാന, ചിത്രത്തിന് സ്റ്റൈലൻ പേര്

Jul 5, 2024 11:24 AM

#Sivakarthikeyan | ശിവകാര്‍ത്തികേയന്റെ നായികയായി രശ്‍മിക മന്ദാന, ചിത്രത്തിന് സ്റ്റൈലൻ പേര്

ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന്...

Read More >>
#varalaxmi | നടന്‍ വിശാലിനെ ഞാനൊരിക്കലും വിവാഹം കഴിക്കില്ല! വിവാഹത്തെ കുറിച്ച് അന്ന് നടി വരലക്ഷ്മി പറഞ്ഞത് വൈറലാവുന്നു

Jul 3, 2024 07:10 PM

#varalaxmi | നടന്‍ വിശാലിനെ ഞാനൊരിക്കലും വിവാഹം കഴിക്കില്ല! വിവാഹത്തെ കുറിച്ച് അന്ന് നടി വരലക്ഷ്മി പറഞ്ഞത് വൈറലാവുന്നു

മുന്‍പ് നടന്‍ വിശാലിന്റെ പേരിനൊപ്പം നിരവധി ഗോസിപ്പുകള്‍ നടിയുടെ പേരില്‍ ഉയര്‍ന്ന്...

Read More >>
Top Stories