#viral | ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ചെയ്ത യുവാവ്, കാരണം പറഞ്ഞതിങ്ങനെ; കമന്‍റുകളിൽ നിറഞ്ഞ് കളിയാക്കലും പരിഹാസവും

#viral | ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ചെയ്ത യുവാവ്, കാരണം പറഞ്ഞതിങ്ങനെ; കമന്‍റുകളിൽ നിറഞ്ഞ് കളിയാക്കലും പരിഹാസവും
Jul 3, 2024 09:20 PM | By Athira V

'വട പാവ് ഗേൾ' എന്ന് പേരിൽ രാജ്യമാകെ വൈറായ ചന്ദ്രിക ദീക്ഷിതിന്‍റെ മുഖം കൈയിൽ ടാറ്റൂ ചെയ്തിന് പിന്നാലെ ട്രോളുകൾ നേരിട്ട് യുവാവ്. നവി മുംബൈയിലെ ഒരു ടാറ്റൂ സ്റ്റുഡിയോയുടെ ഉടമ മഹേഷ് ചവാൻ ആണ് യുവാവ് ടാറ്റൂ ചെയ്യുന്നതിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തത്. 'വട പാവ് ഗേളി'ന്‍റെ മുഖം കൈയില്‍ ടാറ്റൂ ആയി കുത്തുന്നത് വീഡിയോയിൽ കാണാം.

യുവാവ് സ്റ്റുഡിയോയിലേക്ക് എത്തി റിസപ്ഷനിസ്റ്റിനോട് ചന്ദ്രികയുടെ മുഖം കൈയിൽ ടാറ്റൂ ആയി ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചന്ദ്രിക് ദീക്ഷിത് തന്‍റെ ഗുരു ആണെന്നാണ് യുവാവ് പറഞ്ഞത്. അതുകൊണ്ട് ഒരിക്കലും മായാത്ത രീതിയില്‍ ചന്ദ്രികയുടെ മുഖം പച്ചകുത്താൻ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു.

ഇത് കേട്ട് ഞെട്ടി മഹേഷ് യുവാവിനോട് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു. ആറുമാസം മുമ്പ് താൻ തൊഴിൽരഹിതനായിരുന്നപ്പോൾ ചന്ദ്രികയാണ് തനിക്ക് പ്രചോദനം നൽകിയതെന്നായിരുന്നു യുവാവിന്‍റെ മറുപടി.

https://www.instagram.com/reel/C8wNq2kPzbO/?utm_source=ig_web_copy_link

ചന്ദ്രികയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുവാവ് വട പാവ് സ്റ്റാളും ആരംഭിച്ചിരുന്നു. അതേസമയം, വൈറലായതിന് പിന്നാലെ ചന്ദ്രിക ചില വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ചന്ദ്രികയെ പിടികൂടി പൊലീസ് വാഹനത്തില്‍ കയറ്റി കൊണ്ട് പോകുന്ന വീഡിയോ സോഷ്യ ല്‍മീഡിയയില്‍ വൈറലായിരുന്നു.

അനുമതിയില്ലാതെയാണ് ചന്ദ്രിക സ്റ്റാള്‍ നടത്തുന്നത്. സോഷ്യല്‍മീഡിയകളില്‍ വൈറലായതോടെ നിരവധി പേരാണ് വട പാവ് കഴിക്കാനായി സ്ഥലത്ത് എത്തി. ഇതോടെ പ്രദേശത്ത് ഗതാഗത തടസം രൂക്ഷമായി. ഗതാഗതക്കുരുക്കിനെ കുറിച്ച് നാട്ടുകാരും പരാതി ഉന്നയിച്ചതോടെയാണ് വിഷയത്തില്‍ ഇടപെട്ടത് എന്നായിരുന്നു പൊലീസ് വിശദീകരണം.

അതേസമയം, ഇപ്പോള്‍ ബിഗ് ബോസ് ഒടിടി മൂന്നാം സീസണില്‍ മത്സരിക്കുകയാണ് ചന്ദ്രിക. വൈറൽ ആയത് മാത്രമാണ് ആളുകൾ കാണുന്നത്. പക്ഷേ 27 വർഷമായി ജോലി ചെയ്യുന്നു. ഭക്ഷണത്തിനുപോലും പണമില്ലാതെ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു - ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് ചന്ദ്രിക പറഞ്ഞത് ഇങ്ങനയൊണ്. ബിഗ് ബോസില്‍ ചന്ദ്രിക തന്നെ വിജയിക്കുമെന്നാണ് ടാറ്റു കുത്തിയ യുവാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

#man #brutally #trolled #getting #tattoo #featuring #viral #girl #chandrika

Next TV

Related Stories
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall