#kalamaster | സംവിധായകന് കുറച്ച് ഫീലായി; ലക്ഷ്മി ഗോപാലസ്വാമി പതുക്കെയാണ് ചെയ്തത്, ഭാനുപ്രിയ വന്നപ്പോൾ: കലാ മാസ്റ്റർ

#kalamaster | സംവിധായകന് കുറച്ച് ഫീലായി; ലക്ഷ്മി ഗോപാലസ്വാമി പതുക്കെയാണ് ചെയ്തത്, ഭാനുപ്രിയ വന്നപ്പോൾ: കലാ മാസ്റ്റർ
Jul 3, 2024 06:50 PM | By ADITHYA. NP

(moviemax.in)ന്ത്രണ്ടാം വയസിൽ അസിസ്റ്റന്റ് കൊറിയൊഗ്രാഫറായി സിനിമയിലെത്തിയതാണ് കലാ മാസ്റ്റർ. പിന്നീട് സ്വന്തം അധ്വാനത്തിലൂടെ 1989ൽ പുതു പുതു അർത്ഥങ്കൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര കൊറിയൊ​ഗ്രാഫറായി.

തമിഴിലിലൂടെ കരിയർ തുടങ്ങിയെങ്കിലും മലയാളത്തിലാണ് ഏറ്റവും കൂടുതൽ സിനിമകൾക്ക് വേണ്ടി വർക്ക് ചെയ്തത്. മാത്രമല്ല 2000ൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ നാഷണൽ അവാർഡ് നേടിയിരുന്നു.

വിശേഷങ്ങളുമായി യെസ് എഡിറ്റോറിയലിലൂടെ കലാ മാസ്റ്റർ സംസാരിക്കുന്നു."ഭാനുപ്രിയയെ ഞാനാണ് കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് കൊണ്ട് വന്നത്.

ചെറിയൊരു ​ഗ്യാപിന് ശേഷമാണ് ഭാനുപ്രിയ മലയാളത്തിലേക്ക് വരുന്നത്. ലക്ഷ്മി ​ഗോപാല സ്വാമി ഒരു പക്കാ ക്ലാസിക്കൽ ഡാൻസറാണ്. സിനിമാറ്റിക് ക്ലാസിക് ഡാൻസ് ആ കുട്ടിക്ക് അത്രക്കും അറിയില്ല.

ഘനശ്യാമ എന്ന് തുടങ്ങുന്ന ആ പാട്ട് റിഹേഴ്സൽ ചെയ്യാതെ നേരിട്ട് ക്യാമറക്കു മുന്നിൽ തന്നെ പെർമോം ചെയ്യുകയായിരുന്നു. കാരണം ലൊക്കേഷനിൽ എത്തിയപ്പോഴാണ് എനിക്ക് പാട്ട് കിട്ടിയത്.

അതു കൊണ്ട് മുൻകൂട്ടി ചെയ്യാനുള്ള സമയം ഇല്ലായിരുന്നു.""ഈ പാട്ട് കൃഷ്ണനെ അനുസ്മരിക്കുന്നതായിരുന്നു. അപ്പോൾ തന്നെ മനസിലൊരു ഐഡിയ വന്നു.

എന്നാൽ ലക്ഷ്മി ​ഗോപാല സ്വാമി പതുക്കെയാണ് കളിക്കുന്നത്. അങ്ങനെ ഭാനുപ്രിയ ചെയ്യുന്ന ആ സ്റ്റൈലിൽ തന്നെ ലക്ഷ്മിയെയും പഠിപ്പിച്ചു. അങ്ങനെയാണ് ആ പാട്ട് ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ആ പാട്ടിന്റെ എല്ലാ ക്രെഡിറ്റും ഭാനുപ്രിയക്കും ലക്ഷ്മി ​ഗോപാല സ്വാമിക്കും ആയിരിക്കും. കാരണം നമ്മൾ എത്ര പഠിപ്പിച്ചു കൊടുത്താലും അവർ നന്നായി പെർഫോം ചെയ്യുമ്പോഴാണ് ആ പാട്ട് മനോഹരമാവുന്നത്.

മാത്രമല്ല അതിമനോഹര ​ഗാനമാണത്. ഇത് ഒന്നര ദിവസം കൊണ്ടാണ് ഷൂട്ടിം​ഗ് പൂർത്തിയാക്കിയത്. "അതുപോലെ രണ്ടാമതൊരു ക്ലാസിക്കൽ ഡാൻസും ചിത്രത്തിലുണ്ട്.

എന്നാൽ ഷൂട്ടിം​ഗ് നീണ്ടു പോകുമോ എന്നൊരു പേടി സംവിധായകൻ സത്യൻ അന്തിക്കാടിന് ഉണ്ടായിരുന്നെന്ന് മാസ്റ്റർ പറഞ്ഞു. "സത്യൻ അന്തിക്കാടിന്റെ അസിസ്റ്റൻ്റ്സ് വന്ന് എന്നോട് പറഞ്ഞു- മാസ്റ്റർ ഡയറക്ടറിന് കുറച്ച് ടെൻഷനുണ്ട്.

ഇതിപ്പോ ശരിക്കും സിനിമയിൽ ഡാൻസ് മാത്രമേ ഉള്ളൂ. അതുമാത്രമല്ല ഇത്രയും ആർട്ടിസ്റ്റുകൾ ഒരുമിച്ച് ഡാൻസ് ചെയ്യാനുള്ളപ്പോൾ ബാക്കി ഷൂട്ടിം​ഗ് ഇനിയും നീണ്ടു പോയാൻ എന്തു ചെയ്യുമെന്നുള്ള ടെൻഷനും ഉണ്ടെന്ന്.

" കല മാസ്റ്റർ പറഞ്ഞു.എന്നാൽ മാസ്റ്റർ പുലർച്ചെ തന്നെ ആ പാട്ടിന്റെ കൊറിയൊ​ഗ്രാഫി ചെയ്തിരുന്നു. ആ പാട്ടിനാണ് നാഷണൽ അവാർഡ് ലഭിച്ചത്.

ഭാനുപ്രിയ ഈ സിനിമയുടെ പ്രധാന ആകർഷണമായിരുന്നു. അഭിനേത്രി എന്നതിലുപരി അവർ ഒരു അസാധ്യ നർത്തകിയാണ്. അമേരിക്കയിൽ നിന്ന് ഭാനുപ്രിയ ചെന്നൈയിൽ എത്തിയ ഉടനെ കലാ മാസ്റ്ററാണ് ഭാനുപ്രിയയെ ഈ ചിത്രത്തിലേക്ക് കൊണ്ടു വരുന്നത്.

മാസ്റ്ററിന്റെ ഏറ്റവും പ്രിയപ്പെട്ട നർത്തകി കൂടെയാണ് ഭാനുപ്രിയ. 42 വർഷമായി കലാ മാസ്റ്റർ സിനിമയിലെത്തിയിട്ട്. ഇന്നും മാസ്റ്റർ ചെയ്ത പാട്ടുകൾക്ക് വലിയ സ്വീകാര്യതയുണ്ട്.

പ്രണയ വർണങ്ങൾ, ഹരികൃഷ്ണൻസ്, പഞ്ചാപി ഹൗസ്, ഫ്രണ്ട്സ്, ഉസ്താദ്, മറവത്തൂർ കനവ്, നിറം തുടങ്ങി എത്രയെത്ര സിനിമകൾക്ക് വേണ്ടിയാണ് മലയാളത്തിൽ കലാ മാസ്റ്റർ പ്രവർത്തിച്ചിട്ടുള്ളത്. ചെയ്ത പാട്ടുകളെല്ലാം ഹിറ്റും ആയിരുന്നു.

kala-master-reveals-that-director-sathyan-anthikad-was-under-pressure-due-to-the-intense-dance-chore

Next TV

Related Stories
#AnoopChandran | ‘കോടിക്കണക്കിന് ശമ്പളം ഒറ്റക്ക് തിന്നണം എന്ന ചിന്തയാണ് ഫഹദിന്; ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റ്’

Jul 5, 2024 09:59 PM

#AnoopChandran | ‘കോടിക്കണക്കിന് ശമ്പളം ഒറ്റക്ക് തിന്നണം എന്ന ചിന്തയാണ് ഫഹദിന്; ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റ്’

ഇത്രയും ശമ്പളം വാങ്ങുന്ന അമ്മയിലെ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം...

Read More >>
#Ullozhukku   |   പ്രകടനത്തിനുള്ള കൈയടികള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചോ? 'ഉള്ളൊഴുക്ക്' ഇതുവരെ നേടിയ കളക്ഷന്‍

Jul 5, 2024 08:59 PM

#Ullozhukku | പ്രകടനത്തിനുള്ള കൈയടികള്‍ ബോക്സ് ഓഫീസില്‍ പ്രതിഫലിച്ചോ? 'ഉള്ളൊഴുക്ക്' ഇതുവരെ നേടിയ കളക്ഷന്‍

അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി ആന്‍ഡ് സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ...

Read More >>
#dhyansreenivasan  | അച്ഛന്റെ പുരയിടം വിറ്റ കാശിനാണ് ആ പടം തീര്‍ത്തത്; ഹിറ്റ് സിനിമയുടെ പിന്നിലെ കഥ

Jul 5, 2024 08:52 PM

#dhyansreenivasan | അച്ഛന്റെ പുരയിടം വിറ്റ കാശിനാണ് ആ പടം തീര്‍ത്തത്; ഹിറ്റ് സിനിമയുടെ പിന്നിലെ കഥ

മറയില്ലാതെ സംസാരിക്കുന്നതും ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടര്‍ അടിക്കാനുള്ള കഴിവുമാണ് ധ്യാനിനെ...

Read More >>
#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍

Jul 5, 2024 01:35 PM

#sibymalayil | നിര്‍മാതാക്കള്‍ക്ക് ഭയങ്കര നഷ്ടമുണ്ടാക്കിയ മോഹന്‍ലാല്‍ ചിത്രം!താൻ ഡിപ്രഷനിലായി പോയെന്ന് സിബി മലയില്‍

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയെ പലരും അംഗീകരിച്ചെങ്കിലും റിലീസിനെത്തിയ സമയത്ത് പ്രതീക്ഷിച്ചത് പോലൊരു വിജയം നേടാന്‍...

Read More >>
#navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ

Jul 5, 2024 01:07 PM

#navyanair അമ്മ വരാത്തതിലാണ് വിഷമം, ഭർത്താവും ഇല്ലല്ലോ; വേർപിരിയൽ പരസ്യമാക്കിയില്ലേ? നവ്യയോട് ചോദ്യങ്ങൾ

വിവാഹ ശേഷം കരിയർ വിടുന്നതായിരുന്നു അക്കാലത്തെ ഒട്ടുമിക്ക നടിമാരുടെയും രീതി....

Read More >>
Top Stories










News Roundup






GCC News