---
title: "#Manjupillai | അമ്മയുടെ സിറോക്‌സ് കോപ്പി എന്ന് പറയുന്നത് ഇതാണ്! ഒരുമിച്ചുള്ള പ്രണയ ജീവിതം; മകള്‍ക്കൊപ്പം മഞ്ജു പിള്ള"
english_title: "#This #what #mothers #xerox #copy #all #about #love #life #together #Manjupillai #with #her #daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217064/this-what-mothers-xerox-copy-all-about-love-life-together-manjupillai-with-her-daughter"
published_at: "2024-07-03T18:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66854cdfa012f_pilla.jpg"
keywords: []
---

# #Manjupillai | അമ്മയുടെ സിറോക്‌സ് കോപ്പി എന്ന് പറയുന്നത് ഇതാണ്! ഒരുമിച്ചുള്ള പ്രണയ ജീവിതം; മകള്‍ക്കൊപ്പം മഞ്ജു പിള്ള

> **Lead Summary:** **** ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും അമ്മ വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ് നടി മഞ്ജു പിള്ള.

## Article Content

**** ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും അമ്മ വേഷങ്ങളിലേക്ക് മാറിയിരിക്കുകയാണ് നടി മഞ്ജു പിള്ള.

വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയിച്ച് തുടങ്ങിയ നടി ഇന്നും സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലുമൊക്കെ സജീവമായി തുടരുകയാണ്. തനിക്ക് കിട്ടുന്ന ഏത് വേഷവും അനായാസം കൈകാര്യം ചെയ്യാന്‍ മഞ്ജുവിന് സാധിക്കാറുണ്ട് എന്നതാണ് ശ്രദ്ധേയം.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഫാലിമി എന്ന സിനിമയിലെ പ്രകടനമാണ് മഞ്ജുവിന് കൂടുതല്‍ ജനപ്രീതി നേടി കൊടുത്തത്. ബേസില്‍ ജോസഫിന്റെ അമ്മ വേഷത്തിലായിരുന്നു നടി അഭിനയിച്ചത്.

അതേ സമയം സോഷ്യല്‍ മീഡിയ പേജില്‍ ആക്ടീവായിട്ടുള്ള നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

മകളുടെ കൂടെയുള്ള ചില ഫോട്ടോസുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. മഞ്ജുവിനെ പോലെ മകള്‍ ദയയും മലയാളികള്‍ക്ക് സുപരിചിതയാണ്. 'ഒരുമിച്ച്, പ്രണയം, ജീവിതം,' എന്നിങ്ങനെയുള്ള വാക്കുകളാണ് മകളെ സൂചിപ്പിച്ച് കൊണ്ട് ചിത്രത്തിന് താഴെ നടി എഴുതിയിരിക്കുന്നത്.

ചിത്രം വൈറലായതിന് പിന്നാലെ അമ്മയെയും മകളെയും പുകഴ്ത്തി കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. അമ്മയും മോളും സൂപ്പര്‍, പെണ്‍മക്കളാണ് അമ്മയുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്നിങ്ങനെയാണ് ഭൂരിഭാഗം പേരും കമന്റുകള്‍ ഇട്ടിരിക്കുന്നത്.

പിന്നെ ചിലര്‍ ദിയയുടെ ലുക്കിനെ പറ്റിയും സംസാരിക്കുന്നുണ്ട്. മോഡലിംഗ് രംഗത്തേക്ക് കടക്കാന്‍ ദിയയ്ക്ക് എന്തെങ്കിലും ധാരണകളുണ്ടോ? എന്നാണ് ഒരു ആരാധകന്‍ ചോദിച്ചിരിക്കുന്നത്.അങ്ങനെയുണ്ടെങ്കില്‍ അവള്‍ തീര്‍ച്ചയായും ഈയൊരു മേഖലയിലേക്ക് തന്നെ വരണം.

ആ താടി, ആ കണ്ണുകള്‍, ആ ഭാവം... എല്ലാം കിടിലനാണ്. മോഡലിങ്ങില്‍ തിളങ്ങാന്‍ താരപുത്രിയ്ക്ക് സാധിക്കുമെന്നാണ് ആരാധകരുടെ വിശകലനം. അതുപോലെ മഞ്ജു പിള്ളയും മകളും തമ്മിലുള്ള സാമ്യത്തെ പറ്റിയും ചിലര്‍ സൂചിപ്പിച്ചു.

മഞ്ജു ചേച്ചിയുടെ സിറോക്‌സ് കോപ്പിയാണ് മകള്‍. രൂപവും ഭാവുമെല്ലാം അമ്മയെ പോലെ. നല്ലൊരു അഭിനേത്രിയായി താരപുത്രിയെ കാണാന്‍ ആഗ്രഹിക്കുന്നു. വൈകാതെ അഭിനയത്തിലേക്ക് എത്തുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.

മഞ്ജു പിള്ളയുടെയും ഭര്‍ത്താവും ഛായാഗ്രാഹകനായ സുജിത്ത് വാസുദേവിന്റെയും ഏകമകളാണ് ദിയ സുജിത്ത്. സിനിമയിലെ മഞ്ജുവിന്റെ അഭിനയത്തിനൊപ്പം നടിയുടെ സ്വകാര്യ ജീവിതവും ഇടയ്ക്കിടെ ചര്‍ച്ചയാവാറുണ്ട്. മഞ്ജുവും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജുവും ഭര്‍ത്താവ് സുജിത്തും തമ്മില്‍ വേര്‍പിരിയുന്നത്. പിന്നാലെ ഇതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ താരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

സിനിമയില്‍ സജീവമായിരിക്കുന്നു എന്നതിലുപരി സോഷ്യല്‍ മീഡിയിയലും മഞ്ജു പിള്ള സജീവമാണ്. അടുത്തിടെ കടലില്‍ കളിക്കുന്ന നടിയുടെ വീഡിയോ വൈറലായി മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/217064/this-what-mothers-xerox-copy-all-about-love-life-together-manjupillai-with-her-daughter)