---
title: "#shalini | ശാലിനിക്ക് ഓപ്പറേഷൻ, എല്ലാം ഇട്ടെറിഞ്ഞ് വരാനാകാതെ അജിത്ത്?; താര കുടുംബത്തിൽ‌ നടക്കുന്നത്  "
english_title: "#did #shalini #had #operation #ajith #abroad #latest #news #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/217062/did-shalini-had-operation-ajith-abroad-latest-news-goes-viral"
published_at: "2024-07-03T18:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668548b550052_WhatsApp_Image_2024-07-03_at_4.01.26_PM.jpeg"
keywords: []
---

# #shalini | ശാലിനിക്ക് ഓപ്പറേഷൻ, എല്ലാം ഇട്ടെറിഞ്ഞ് വരാനാകാതെ അജിത്ത്?; താര കുടുംബത്തിൽ‌ നടക്കുന്നത്  

> **Lead Summary:** **[സി**നിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് ഇജിത്തും ശാലിനിയും. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ശാലിനി ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് നായികയായും അഭിനയിച്ചു.

## Article Content

**[സി**നിമാ ലോകത്തെ പ്രിയ താര ദമ്പതികളാണ് ഇജിത്തും ശാലിനിയും. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച ശാലിനി ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് നായികയായും അഭിനയിച്ചു.

ഒരുപിടി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി ശാലിനി മാറി. തമിഴിൽ നിന്നും മികച്ച സിനിമകൾ താരത്തിന് ലഭിച്ചു.

തിരക്കേറിയ നടിയായി തെന്നിന്ത്യയിൽ സജീവമാകവെയാണ് നടൻ അജിത്തിനെ ശാലിനി വിവാഹം ചെയ്യുന്നത്.ഒരുമിച്ച് അഭിനയിക്കവെ പ്രണയത്തിലായ ഇരുവരും 2000 ത്തിലാണ് വിവാഹിതരാകുന്നത്.

വിവാഹ ശേഷം ശാലിനി അഭിനയ രംഗം വിട്ടു. വിവാഹ ശേഷം പൊതുവേദികളിൽ പോലും അധികം ശാലിനിയെ കണ്ടിട്ടില്ല. സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് തുടങ്ങിയത്.

ലൈം ലൈറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ആഗ്രഹിക്കുന്ന താരമാണ് അജിത്തും. സിനിമയുടെ ഷൂട്ട് കഴിഞ്ഞാൽ പ്രൊമോഷണൽ ഇവന്റുകൾക്കൊന്നും നടൻ വരാറില്ല.

തന്റെ ഹോബികൾക്കും കുടുംബ ജീവിതത്തിനുമായി സമയം കണ്ടെത്താൻ അജിത്ത് ശ്രമിക്കുന്നു. ഇപ്പോഴിതാ താര കുടുംബത്തിൽ നിന്നും പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്.

ശാലിനി ചില ആരോഗ്യപ്രശ്നങ്ങൾ കാരണം സർജറിക്ക് വിധേയായെന്ന് വാർത്തകൾ വരുന്നുണ്ട്. എന്താണ് ശാലിനിക്ക് സംഭവിച്ചതെന്ന് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം ഓപ്പറേഷന്റെ സമയത്ത് അജിത്ത് ഒപ്പമുണ്ടായിരുന്നില്ല. അസർബൈജാനിൽ ഷൂട്ടിലായിരുന്നു. അവസാന ഘട്ട ഷൂട്ടായിരുന്നതിനാൽ നിർത്തി വെച്ച് വരാൻ സാധിച്ചില്ല.

എന്നാൽ പോകുന്നതിന് മുമ്പ് ഭാര്യയുടെ ഓപ്പറേഷന് വേണ്ട എല്ലാ സജ്ജീകരണങ്ങളും അജിത്ത് ഉറപ്പാക്കി. ഡോക്ടറുമായി വീഡിയോ കോളിൽ സംസാരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഓപ്പറേഷൻ. ഷൂട്ട് തീർത്ത് അജിത്ത് ചെന്നെെയിലെക്ക് ഉടനെയെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വകാര്യ വിഷയങ്ങളെക്കുറിച്ച് അജിത്ത് എവിടെയും സംസാരിക്കാറില്ല.

നടൻ ഒരു അഭിമുഖം നൽകിയിട്ട് തന്നെ ഏറെക്കാലമായി. ശാലിനിയും മാധ്യമങ്ങൾക്ക് മുഖം കൊടുക്കാറില്ല.ഒപ്പം അഭിനയിച്ച പല നടിമാരും സിനിമാ രംഗത്തേക്ക് തിരിച്ച് വന്നെങ്കിലും ശാലിനി ഇതുവരെയും തിരിച്ച് വരവിന് തയ്യാറായിട്ടില്ല.

മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ശാലിനി. അനൗഷ്ക ആദ്വിക് എന്നീ രണ്ട് മക്കളാണ് അജിത്തിനും ശാലിനിക്കുമുള്ളത്.

സോഷ്യൽ മീഡിയയിൽ കുടുംബ സമേതമുള്ള ഫോട്ടോ ഇടയ്ക്ക് ശാലിനി പങ്കുവെക്കാറുണ്ട്.പ്രിയ നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

സിനിമയ്ക്ക് പുറമെ അഭിമുഖങ്ങളിലോ ഷോകളിലോ പോലും ശാലിനി വരാറില്ല. അജിത്തും ഇതേ രീതി പിന്തുടരുന്നു. 'വിടാ മുയർച്ചി'യാണ് അജിത്തിന്റെ റിലീസ് ചെയ്യാനുള്ള സിനിമ.

മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തുനിവ് ആണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച നേടിയ സിനിമയിൽ മഞ്ജു വാര്യരാണ് നായികയായെത്തിയത്.

അജിത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോൾ പുറത്ത് വന്ന വാർത്തയോട് അജിത്തോ നടന്റെ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/217062/did-shalini-had-operation-ajith-abroad-latest-news-goes-viral)