#khushbu | വസ്ത്രം മാറുമ്പോൾ അവർ അത് ചെയ്യുമെന്ന് ഉറപ്പായിരുന്നു; ഇന്ന് ഭയമാണ്; തുറന്ന് പറഞ്ഞ് ഖുശ്ബു

#khushbu | വസ്ത്രം മാറുമ്പോൾ അവർ അത് ചെയ്യുമെന്ന് ഉറപ്പായിരുന്നു; ഇന്ന് ഭയമാണ്; തുറന്ന് പറഞ്ഞ് ഖുശ്ബു
Jul 3, 2024 03:17 PM | By Athira V

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് നടി ഖുശ്ബുവുണ്ടാക്കിയ തരം​ഗം ചെറുതല്ല. ചുരുങ്ങിയ കാലം കൊണ്ട് തമിഴകത്തെ താരറാണിയായി മാറിയ ഖുശ്ബു നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. മുംബൈക്കാരിയായ ഖുശ്ബു ബാലതാരമായാണ് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നത്. കുറച്ച് ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും ഇവ ശ്ര​ദ്ധിക്കപ്പെട്ടില്ല. പണം മാത്രം ലക്ഷ്യമിട്ട പിതാവ് കാരണമാണ് തനിക്ക് ഹിന്ദിയിൽ നല്ല അവസരങ്ങൾ ലഭിക്കാതിരുന്നതെന്ന് ഖുശ്ബു നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാൽ മുംബൈയിൽ നിന്നും ചെന്നെെയിലേക്ക് മാറിയതോടെ ഖുശ്ബുവിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. തമിഴകത്തെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി സംസാരിക്കുകയാണ് ഖുശ്ബു. വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നെങ്കിലും അന്ന് തനിക്ക് ഭയമില്ലായിരുന്നെന്ന് നടി പറയുന്നു. 

അന്ന് സെറ്റിലുള്ളവരെ വിശ്വാസമായിരുന്നു. അന്ന് മൊബൈൽ ഇല്ല. ആരെങ്കിലും ഫോട്ടോ എടുക്കുമെന്ന ഭയം ഇല്ല. ഇപ്പോൾ ആ ഭയം ഉണ്ട്. യൂണിറ്റിൽ വലിയ സംരക്ഷണം ലഭിച്ചിരുന്നു. വസ്ത്രം മാറണമെങ്കിൽ രണ്ട് ലൈറ്റ് ബോയിയെയും രണ്ട് കോസ്റ്റ്യൂമറെയും വിളിക്കും.

അവർ തുണി കൊണ്ട് മറച്ച് അവിടെ നിന്നാണ് വസ്ത്രം മാറ്റുക. ആരും നമ്മളെ തിരിഞ്ഞ് നോക്കുക പോലുമില്ലെന്ന ധൈര്യം ഉണ്ടായിരുന്നു. അംബാസിഡർ കാറിൽ ഇരുന്നും വസ്ത്രം മാറ്റും. ഒരു ഡ്രെെവർ നിൽക്കുന്നുണ്ടാവും. വണ്ടി തുണി കൊണ്ട് മറയ്ക്കും. 

അതിനുള്ളിൽ വെച്ച് വസ്ത്രം മാറും. പുറത്ത് നിൽക്കുന്ന ഡ്രെെവർ ആളുകൾ വരാതെ ശ്രദ്ധിക്കും. എന്നാൽ ഇപ്പോൾ ഭയമാണെന്നും ഖുശ്ബു വ്യക്തമാക്കി. താൻ ചെന്നെെയിൽ സെറ്റിൽ ആയതിനെക്കുറിച്ചും ഖുശ്ബു സംസാരിച്ചു.

താൻ തെന്നിന്ത്യൻ സിനിമകളിലേക്ക് വന്നതിനിടെ അച്ഛനും അമ്മയും പിരിഞ്ഞു. താനും അമ്മയും ചെന്നെെയിൽ ആയിരുന്നു. ഭാഷ അറിയാതെ ജോലി ചെയ്യാൻ പറ്റില്ല. വർക്ക് ചെയ്യുമ്പോൾ അപ്പുറത്തുള്ളയാൾ എന്താണ് പറയുന്നതെന്ന് മനസിലാക്കാതെ നമുക്ക് റിയാക്ഷൻ കൊടുക്കാൻ പറ്റില്ല. ഞാൻ മെത്തേഡ് ആക്ടർ അല്ല. 

പ്രഭു സാറാണ് എന്നോട് തമിഴ് പഠിക്കാൻ പറഞ്ഞത്. തെറ്റിയാലും കുഴപ്പമില്ല, ആരും കളിയാക്കില്ല, എല്ലാവരോടും തമിഴിൽ സംസാരിക്കെന്ന് അദ്ദേഹം ഉപദേശിച്ചു. ഞാൻ സെറ്റിലുള്ളവരോട് തമിഴ് സംസാരിക്കാൻ തുടങ്ങി. തെറ്റിയാൽ അവർ തിരുത്തി തരും. പതിയെ താൻ തമിഴ് പഠിച്ചെന്നും ഖുശ്ബു വ്യക്തമാക്കി. അഭിമുഖത്തിൽ അച്ഛനുമായുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും ഖുശ്ബു സംസാരിക്കുന്നുണ്ട്.

അച്ഛൻ പണം മത്രമാണ് നോക്കിയത്. കൂടുതൽ പണം ലഭിക്കുന്ന സിനവിമകളിൽ തന്നെ അഭിനയിപ്പിച്ചു. നല്ല സിനിമകൾ നഷ്ടപ്പെടുത്തി. ഇതോടെ ഹിന്ദിയിൽ ഭാ​ഗ്യമില്ലാത്ത നടിയായി താൻ മാറി. എന്നാൽ അച്ഛനെ ധിക്കരിച്ച് തെന്നിന്ത്യൻ സിനിമകളിലേക്ക് കടക്കാൻ താൻ തീരുമാനിച്ചെന്നും ഖുശ്ബു വ്യക്തമക്കി. പിന്നീട് താര റാണിയായി ഖുശ്ബു മാറുന്നതാണ് സിനിമാ ലോകം കണ്ടത്. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും ഖുശ്ബു ഇന്ന് സജീവ സാന്നിധ്യമാണ്. സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനം ഖുശ്ബുവിനുണ്ട്. 

#khushbu #open #up #about #how #she #changed #dress #set #recalls #early #years #her #career

Next TV

Related Stories
#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി

Nov 23, 2024 10:09 AM

#mohinidey | എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഞാനില്ല, എല്ലാവരും ഇന്റര്‍വ്യു ചോദിച്ച് വരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് മോഹിനി

29 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ഇതോടെ സൈറ വിരാമമിട്ടത്. എന്തുകൊണ്ടാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്ന് സൈറ...

Read More >>
#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി

Nov 22, 2024 04:00 PM

#nikineja | അഡ്ജസ്റ്റ്‌മെന്റിന് നിര്‍ബന്ധിച്ചു, എതിര്‍ത്തതോടെ ദുരിതജീവിതം; 19 -ാം വയസില്‍ നേരിട്ടതിനെപ്പറ്റി നടി

മോഡലിംഗിലൂടെയാണ് നിക്കി സിനിമയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന അഭിനയ ജീവിതമുണ്ട് നിക്കിയ്ക്ക്. ഇതിനിടെ ഇപ്പോഴിതാ തനിക്ക്...

Read More >>
#arrahman | ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! ബോളിവുഡിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

Nov 21, 2024 10:00 PM

#arrahman | ലൈംഗിക ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുതലാണ്! ബോളിവുഡിലെ വിവാഹമോചനത്തിന് കാരണമിതെന്ന് അഭിഭാഷക

ഇക്കഴിഞ്ഞ ദിവസമാണ് ഇരുപത്തിയൊന്‍പത് വര്‍ഷത്തോളം നീണ്ട ബന്ധം പിരിയുന്നതിനെ കുറിച്ച് റഹ്‌മാനും ഭാര്യ സൈറ ബാനുവും...

Read More >>
#ARrahman | വിവാഹമോചനത്തിന് പിന്നിൽ ഇതോ? റഹ്‌മാനും  മോഹിനിയും തമ്മിൽ അവിഹിതം! സത്യങ്ങൾ തുറന്ന് പറഞ്ഞ് അഭിഭാഷക

Nov 21, 2024 12:21 PM

#ARrahman | വിവാഹമോചനത്തിന് പിന്നിൽ ഇതോ? റഹ്‌മാനും മോഹിനിയും തമ്മിൽ അവിഹിതം! സത്യങ്ങൾ തുറന്ന് പറഞ്ഞ് അഭിഭാഷക

സാധാരണ സെലിബ്രിറ്റി വിവാഹമോചനങ്ങളില്‍ മറ്റൊരാളുടെ സാന്നിധ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍...

Read More >>
#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം

Nov 20, 2024 02:31 PM

#raheemarahman | ഉപദേശവും ഇമോജിയും വേണ്ട! 'അവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന് ; റഹ്മാന്‍റെ മകളുടെ പ്രതികരണം

എആര്‍ റഹ്മാന്‍റെ മക്കള്‍ സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് സ്വകാര്യത ആവശ്യപ്പെട്ട്...

Read More >>
#arameen | 'ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' ; മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

Nov 20, 2024 11:22 AM

#arameen | 'ഞങ്ങളുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു' ; മാതാപിതാക്കളുടെ വേര്‍പിരിയല്‍, റഹ്മാന്‍റെ മകന്‍റെ പ്രതികരണം

ഏറെ വിഷമത്തോടെയാണ് തീരുമാനമെടുക്കുന്നതെന്നും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അഭിഭാഷക വന്ദന ഷാ മുഖേന പുറത്ത് വിട്ട...

Read More >>
Top Stories