#Grenade | പാഞ്ഞെത്തി ബോംബ് സ്ക്വാഡ്; 20 കൊല്ലം വീട്ടമ്മ മുളക് ചതക്കാനും ആണിയടിക്കാനും ഉപയോ​ഗിച്ചിരുന്നതെന്തെന്ന് കണ്ടോ?

#Grenade | പാഞ്ഞെത്തി ബോംബ് സ്ക്വാഡ്; 20 കൊല്ലം വീട്ടമ്മ മുളക് ചതക്കാനും ആണിയടിക്കാനും ഉപയോ​ഗിച്ചിരുന്നതെന്തെന്ന് കണ്ടോ?
2024-07-03T14:31:00 | By VIPIN P V

ല സ്ത്രീകളും മിക്കവാറും നമ്മുടെ കയ്യിൽ കിട്ടുന്ന സാധനങ്ങളെല്ലാം എന്തെങ്കിലും ആവശ്യത്തിന് ഉപകാരപ്പെടുത്തുന്നവരായിരിക്കും.

എന്നാലും മുളകും ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ ചതക്കാൻ ​ഗ്രനേഡുപയോ​ഗിക്കാൻ ആരെങ്കിലും ധൈര്യം കാണിക്കുമോ? എന്തായാലും, ​ചൈനയിലെ സിയാങ്‌യാങ്ങിൽ താമസിക്കുന്ന ഇപ്പോൾ 90 വയസുള്ള ക്വിൻ എന്ന സ്ത്രീ അതാണ് വർഷങ്ങളായി ചെയ്തു കൊണ്ടിരുന്നത്.

എന്നാൽ, താൻ അടുക്കളയിലുപയോ​ഗിച്ചിരുന്നത് പൊട്ടാതെ കിടന്ന, എപ്പോൾ വേണമെങ്കിലും പൊട്ടിയേക്കാവുന്ന ഒരു ഹാൻഡ് ​ഗ്രനേഡാണ് എന്നുള്ള കാര്യം വർഷങ്ങൾക്ക് ശേഷമാണത്രെ ക്വിൻ തിരിച്ചറിഞ്ഞത്.

ലോഹം കൊണ്ടുള്ള എന്തോ ഒരു വസ്തു എന്നു മാത്രമാണ് അത് കണ്ടപ്പോൾ ക്വിൻ കരുതിയത്. ആകൃതിയൊക്കെ വച്ച് നോക്കിയപ്പോൾ അടുക്കളയിൽ മുളക് ചതക്കാനും മറ്റും ഉപയോ​ഗിക്കുകയും ചെയ്യാം.

അങ്ങനെയാണ് ക്വിൻ കരുതിയത്. തന്റെ കൃഷിത്തോട്ടത്തിൽ വച്ചാണത്രെ ക്വിന്നിന് ഈ വസ്തു കിട്ടിയത്. ക്വിൻ ഒരു വീഡിയോയിൽ പറയുന്നത് താനത് അടുക്കളയിൽ മുളക് ചതക്കാനും നട്സുകൾ പൊളിക്കാനും ചുമരിൽ ആണി തറക്കാനും ഒക്കെ ഉപയോ​ഗിച്ചിരുന്നു എന്നാണ്.

കഴിഞ്ഞ ആഴ്ച മാത്രമാണ് ഒരാൾ ക്വിന്നിന്റെ കയ്യിലിരിക്കുന്നത് ഒരു ഹാൻഡ് ​ഗ്രനേഡാണ് എന്ന് തിരിച്ചറിഞ്ഞത്. ക്വിന്നിന്റെ പഴയ വീട് പൊളിക്കാനെത്തിയ ഒരു തൊഴിലാളിയാണ് ഈ ഹാൻഡ് ​ഗ്രനേഡ് തിരിച്ചറിയുന്നത്.

അയാൾ ഉടൻ തന്നെ ലോക്കൽ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ഉടൻ തന്നെ ബോംബ് നിർവീര്യമാക്കുന്ന സംഘം സ്ഥലത്തെത്തുകയും ഇത് എടുത്തുകൊണ്ടുപോയി നിർവീര്യമാക്കുകയും ചെയ്യുകയായിരുന്നത്രെ.

ക്വിൻ അത് വർഷങ്ങളായി ഉപയോ​ഗിച്ചതിനാൽ തന്നെ അത് കൂടുതൽ മൃദുവായിരുന്നു, ഏറ്റവും ഞെട്ടിക്കുന്ന കാര്യം അതിന്റെ ഫ്യൂസിന്റെ ഒരുഭാ​ഗം തുറന്നിരിക്കുകയും ചെയ്തിരുന്നു എന്നതാണ്.

എന്നാൽ, ക്വിന്നിന്റെ ഭാ​ഗ്യം കൊണ്ട് അത് പൊട്ടിത്തെറിച്ചില്ല. ഏതായാലും, ഈ സംഭവത്തോടെ പൊലീസ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് -പരിചയമില്ലാത്ത ഇത്തരം വസ്തുക്കൾ കണ്ടാൽ എടുത്തുപയോ​ഗിക്കരുത് എന്ന്.

Content Highlight: #bombsquad #rushed #see #year #old #housewife #crush #chilies #nail

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup