നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം

നടി നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം
Jan 19, 2022 07:51 PM | By Susmitha Surendran

ചലച്ചിത്ര താരം നിക്കി ഗൽറാണിയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈ റോയപേട്ട് ഏരിയയിലെ അപാർട്മെന്റിലാണ് സംഭവം നടന്നത്. കേസിൽ 19കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു.

പിടിയിലായ ധനുഷ് നടിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ആളാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് മാസമായി ധനുഷ് നിക്കിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണ്. പണത്തോടൊപ്പം 40,000 രൂപ വിലവരുന്ന ക്യാമറയും, അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളുമാണ് മോഷണം പോയത്.

ജനുവരി 11നാണ് മോഷണം നടക്കുന്നതെന്നും മോഷണ വസ്തുക്കളുമായി കടന്നുകളഞ്ഞുവെന്നുമാണ് നടിയുടെ പരാതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ധനുഷ് ആണ് മോഷണം നടത്തിയത് എന്ന് സ്ഥിരീകരിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇയാളെ പിടികൂടുക ആയിരുന്നു.

നടിയുടെ വീട്ടിൽ നിന്നും മോഷണം പോയ സാധനങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ തിരിച്ചുകിട്ടിയത് കൊണ്ട് ധനുഷിന്റെ പേരിലുള്ള പരാതി നടി പിൽവലിക്കുമെന്ന് പൊലീസ് അറിയിച്ചതായാണ് റിപ്പോർട്ട്.

Burglary at actress Nikki Galrani's home; 19-year-old arrested

Next TV

Related Stories
#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

Mar 29, 2024 12:03 PM

#katheforest | ആൻഡ്രിയാ ചിത്രം ' കാ - ദി ഫോറസ്റ്റ് ' ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു

മറ്റൊരു നിര്‍മ്മാതാവായ ജയകുമാണ് ' കാ - ദി ഫോറസ്റ്റ് ' നിര്‍മ്മാതാവിനെതിതെ കോടതിയിൽ ഹര്‍ജി നല്‍കി ചിത്രത്തിന്‍റെ റിലീസിന് സ്റ്റേ...

Read More >>
#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

Mar 28, 2024 07:46 PM

#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം...

Read More >>
#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

Mar 27, 2024 09:43 AM

#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ...

Read More >>
#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

Mar 26, 2024 12:57 PM

#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

എന്നാൽ നയൻതാര സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രം​ഗത്ത് വന്ന നടിയാണ്...

Read More >>
#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

Mar 25, 2024 10:28 AM

#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍...

Read More >>
Top Stories










News Roundup