---
title: "#AnnaBen| ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു, അന്ന് ശരിക്കും പേടിച്ചു ; അങ്ങനെയൊരു സ്ഥലമേ ഇല്ല: അന്ന ബെൻ"
english_title: "#Had #combination #with #Deepika #really #scared #day #There #such #place #Anna Ben"
publisher: "moviemax.in"
canonical_url: "https://moviemax.in/news/216958/had-combination-with-deepika-really-scared-day-there-such-place-anna-ben"
published_at: "2024-07-03T11:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684ed9b48fad_annabenkash.jpg"
keywords: []
---

# #AnnaBen| ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു, അന്ന് ശരിക്കും പേടിച്ചു ; അങ്ങനെയൊരു സ്ഥലമേ ഇല്ല: അന്ന ബെൻ

> **Lead Summary:** **നാ**​ഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രാഹ്മാണ്ഡ ചിത്രമാണ് കൽകി 2898 എഡി. ഇന്ത്യൻ സിനിമയെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്ന തികച്ചും അൽഭുതകരമായ സിനിമാ അനുഭവം തന്നെയാണ് കൽകി.

## Article Content

**നാ**​ഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രാഹ്മാണ്ഡ ചിത്രമാണ് കൽകി 2898 എഡി. ഇന്ത്യൻ സിനിമയെ മറ്റൊരു ലോകത്തേക്ക് കൊണ്ടു പോകുന്ന തികച്ചും അൽഭുതകരമായ സിനിമാ അനുഭവം തന്നെയാണ് കൽകി.

ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നുമുള്ള അഭിനേതാക്കൾ ഈ ഒരു സിനിമക്ക് വേണ്ടി ഒത്തു കൂടുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിൽ നിന്ന് സുപ്രധാന വേഷത്തിൽ അന്ന ബെൻ ഉണ്ടെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

 ബേബി മോൾ എന്ന കഥാപാത്രത്തിലൂടെ മലയാളികളെ കൈയിലെടുത്ത അന്ന ചുരുക്കം ചിത്രങ്ങളിലൂടെയാണ് വളർന്നത്. മലയാളത്തിൽ ചെയ്ത വേഷങ്ങളെല്ലാം മികച്ചതായിരുന്നു.

എന്നാൽ കൽകി പോലൊരു ചിത്രത്തിൽ അതിശക്തയായ കയ്ര എന്ന പോരാളിയുടെ വേഷത്തിൽ അന്ന ബെന്നിനെ ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

> സിനിമയെ കുറിച്ച് സില്ലി മോങ്ക്സ് മോളിവുഡിലൂടെ അന്ന ബെൻ സംസാരിക്കുന്നു."ആദ്യമായിട്ടാണ് ഫൈറ്റ് ചെയ്യുന്നത്. സത്യത്തിൽ ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പമല്ല.

ഒന്നാമത് നമ്മൾ ശരിക്കും ഇടിക്കുന്നതല്ല. അപ്പോൾ ഒരാളെ വേദനിപ്പിക്കാതെ ഇടിക്കണം. നിക്ക് പവലായിരുന്നു സിനിമയിലെ സ്റ്റണ്ട് ഡയറക്ടർ.

> അതിനാൽ അവർ വളരെ കൃത്യമായി എങ്ങനെ വേദനിപ്പിക്കാതെ ഇടിക്കാം എന്നൊക്കെ പഠിപ്പിച്ചു. ""ദീപികയുമായി കോമ്പിനേഷൻ ഉണ്ടായിരുന്നു. ആ പ്രധാന സീൻ ദീപികയോടൊപ്പം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

എനിക്ക് ആദ്യം കുറച്ച് ടെൻഷനുണ്ടായിരുന്നു. കാരണം കുറച്ച് വലിയ ഡയലോ​ഗായിരുന്നു അത്. മാത്രമല്ല എനിക്ക് തെലു​ഗു അറിയുകയുമില്ല.

> ഭാ​ഗ്യത്തിന് അവർക്കും അറിയില്ലായിരുന്നു. അതു കൊണ്ട് രണ്ട് പേരും പഠിച്ചിട്ടാണ് ചെയ്തത്."ഈ സിനിമയുടെ ഷൂട്ട് 80 ശതമാനവും ഫ്ലോറിൽ തന്നെയാണ്.

ഞാൻ ​ഗ്രീൻ ഫ്ലോറിൽ മാത്രമാണ് അഭിനയിച്ചത് എന്നും ചിത്രത്തിൽ കാണുന്ന പോലെ ഒരു സ്ഥലമേ ഇല്ലെന്നും അന്ന ബെൻ പറഞ്ഞു. തറയിൽ മാത്രം മണൽ പാകിയിട്ടു എന്നല്ലാതെ ഷൂട്ടിം​ഗ് മുഴുവനും ഇൻഡോർ ആയിരുന്നു എന്നും കൂട്ടിച്ചേർത്തു.

> "രണ്ട് വർഷത്തിനിടയിൽ 15-20 ദിവസമായിരുന്നു എനിക്ക് ഷൂട്ട് ഉണ്ടായിരുന്നത്. അത് ഒരുമിച്ചായിരുന്നില്ല, പല സമയങ്ങളിലായിട്ടാണ് ചെയ്തത്.

> "

നിരവധി കാമിയോ റോളുകൾ ചിത്രത്തിലുണ്ട്. അതിൽ ദുൽഖർ സൽമാന്റെ വേഷം പ്രേക്ഷകർക്ക് കിട്ടിയ വലിയ സർപ്രൈസ് ആയിരുന്നു. വല്ലാത്തൊരു സിനിമാറ്റിക മാജിക് എന്ന് വേണം കൽകിയെ കുറിച്ച് പറയാൻ.

പലപ്പോഴും പ്രഭാസ് ആയിരുന്നു ഈ ചിത്രത്തിന്റെ നായകൻ എന്ന് മറന്നു പോകുന്ന തരത്തിലായിരുന്നു മറ്റു താരങ്ങളുടെ പ്രകടനം.കൽകി എന്ന് പറയുമ്പോൾ വെറുമൊരു കഥയല്ല,

പുരാണത്തിലെ കൽക്കി എന്ന കഥാപാത്രത്തിൽ നിന്ന് ഉണ്ടായ അവിസ്മരണീയമായ അനുഭവം എന്നു പറയാം. ഇതിലെ കഥാപാത്രങ്ങളെ പഠിച്ച് മനസിലാക്കുക എന്നതും അൽപം

സമയമെടുക്കുന്ന കാര്യമാണ്.യെവഡെ സുബ്രഹ്മണ്യം എന്ന തെലു​ഗു ചിത്രത്തിലൂടെയാണ് നാ​ഗ് അശ്വിൻ സിനിമാ സംവിധാനത്തിലേക്ക് ചുവടു വെക്കുന്നത്.

അതിനു ശേഷം മഹാനടി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ തരം​ഗം സൃഷ്ടിച്ചു. മറ്റൊരു രസകരമായ കാര്യം എന്തെന്നാൽ വിജയ് ദേവരകൊണ്ട, മാളവിക നായർ എന്നിവർ നാ​ഗ് അശ്വിന്റെ ലക്കി സ്റ്റാർസ് ആണ്.

ഇരുവരും നാ​ഗിന്റെ ആദ്യ രണ്ട് ചിത്രത്തിലും ഇപ്പോൾ കൽകിയിലും സുപ്രധാന വേഷത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/216958/had-combination-with-deepika-really-scared-day-there-such-place-anna-ben)